വേര്‍പിരിയലിന്റെ 8 ഘട്ടങ്ങള്‍

Posted By: Super
Subscribe to Boldsky

വേര്‍പിരിയലുകളെ നേരിടേണ്ടി വരുമ്പോള്‍ പുരുഷന്‍മാര്‍ വല്ലാതെ നിരാശപെടാറുണ്ട്‌. നിരവധി തവണ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഓരോ വേര്‍പേരിയലുകളും മരണ തുല്യമായാണ്‌ പലര്‍ക്കും അനുഭവപ്പെടുക.

നമ്മള്‍ പലപ്പോഴും കടന്നു പോകുന്ന വേര്‍പിരിയലുകളുടെ 8 ഘട്ടങ്ങള്‍

Couple

ആഘാതം

വേര്‍പിരിയാനുള്ള തീരുമാനം ആദ്യം അവള്‍ അറിയിക്കുമ്പോള്‍ തമാശയെന്ന്‌ കരുതി നിങ്ങളതിനെ അവഗണിച്ചേക്കും. എന്നാല്‍, അവള്‍ ഇക്കാര്യം ഉറപ്പിച്ച്‌ പറഞ്ഞ്‌ അകന്ന്‌ പോകുന്നത്‌ വല്ലാത്തൊരു ആഘാതം ആയിരിക്കും നിങ്ങളില്‍ ആദ്യം സൃഷ്ടിക്കുക.

നിഷേധം

വേര്‍പിരിയാനുള്ള തീരുമാനത്തെ ആദ്യം അംഗീകരിക്കാന്‍ നിങ്ങള്‍ക്ക്‌ വിഷമമായിരിക്കും . മറിച്ച്‌ അത്‌ നിഷേധിക്കും. അല്‍പം സമയം ഒറ്റയ്‌ക്കിരിക്കാനായിരിക്കും അവള്‍ ആഗ്രഹിക്കുന്നതെന്നും അതിന്‌ ശേഷം തിരിച്ച്‌ എത്തുമെന്നും നിങ്ങള്‍ കരുതും. അവള്‍ തിരിച്ചു വരുന്നതിന്‌ വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും നടത്തി കൊണ്ടിരിക്കും.

ഒറ്റപ്പെടല്‍

അവള്‍ തിരികെ വരാതാകുന്നതോടെ നിങ്ങള്‍ ലോകത്തില്‍ ഒറ്റപ്പെട്ടതായി തോന്നും. ഫോണ്‍ വരെ നിങ്ങള്‍ ചിലപ്പോള്‍ ഉപേക്ഷിച്ചെന്ന്‌ വരും.

നിരാശ

പരസ്‌പരം ബന്ധം ഉണ്ടായിരുന്നപ്പോള്‍ നിങ്ങള്‍ അവള്‍ക്ക്‌ വേണ്ടി ശരിക്കും ഉത്‌കണ്‌ഠപ്പെട്ടിരിക്കില്ല. എന്നാല്‍, വേര്‍പിരിയുന്നതോടെ അവളുടെ സാന്നിദ്ധ്യം നിങ്ങള്‍ ആഗ്രഹിക്കുകയും ലഭിക്കാത്തതില്‍ നിരാശപ്പെടുകയും ചെയ്യും. അവള്‍ക്ക്‌ പറ്റിയ ഏറ്റവും നല്ല പങ്കാളി നിങ്ങളാണന്ന്‌ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

ദേഷ്യം

തിരികെ വരാതാകുന്നതോടെ അവളോട്‌ നിങ്ങള്‍ക്ക്‌ ഭയവും ദേഷ്യവും തോന്നി തുടങ്ങും. ഇത്തരം ഒരു പെണ്‍ കുട്ടിയുമായാണല്ലോ ഇതുവരെ ബന്ധമുണ്ടായിരുന്നത്‌ എന്ന ചിന്തയിലേക്ക്‌ നിങ്ങളെത്തും. പിന്നീടൊരിക്കലും ഇഷ്ടപെടാത്ത തരത്തില്‍ അവളെ വെറുക്കാന്‍ ശ്രമിക്കും.

വിഷാദം

ഇഷ്ടം ആത്മാര്‍ത്ഥമായിരുന്നുവെങ്കില്‍ വീണ്ടും അവളെ ഇഷ്ടപ്പെട്ടുകൊണ്ടിരിക്കും. എവിടെ നോക്കിയാലും അവളെ കാണുന്നതായി തോന്നും.അവളില്ലാത്ത ജീവിതം തീര്‍ത്തും വ്യര്‍ത്ഥമാണന്ന തോന്നലുണ്ടാകും. സ്വയം വെറുപ്പു തോന്നുകയും എല്ലാത്തില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഈ അവസ്ഥയിലാണ്‌ പലരും ലഹരികള്‍ക്ക്‌ അടിമപ്പെടുന്നത്‌.

തിരിച്ചുവരവ്‌

ഇതില്‍ നിന്നെല്ലാം ഉള്ള തിരിച്ചുവരവിന്റെ കാലയളവാണ്‌ പിന്നീട്‌. അവള്‍ എന്തായാലും വിട്ടുപോയി . അതോര്‍ത്ത്‌ ജീവിതം നശിപ്പിക്കാനുള്ളതല്ല. ഇതൊരു തിരിച്ചടി മാത്രമായിരുന്നു എന്നും ഇനിയും അവസരങ്ങള്‍ നിരവധിയുണ്ട്‌ എന്ന്‌ നിങ്ങള്‍ മനസ്സിലാക്കും.

അംഗീകരിക്കുക

വേര്‍പിരിയില്‍ മനസ്സു കൊണ്ട്‌ അംഗീകരിക്കുന്ന ഘട്ടമാണ്‌ അവസാനത്തേത്‌. അതോടെ വീണ്ടും അവള്‍ക്ക്‌ മുമ്പിലൂടെ സന്തോഷത്തോടെ നടക്കാന്‍ തുടങ്ങും.

Read more about: relationship ബന്ധം
English summary

വേര്‍പിരിയലിന്റെ 8 ഘട്ടങ്ങള്‍

When it comes to handling break-ups, men suck.
Story first published: Monday, May 5, 2014, 15:47 [IST]