അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം

Posted By: Lekhaka
Subscribe to Boldsky

ജീവശാസ്ത്രപരമായും ജനിതകമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്.അതുകൊണ്ടാണ് സ്ത്രീകളുടെ ചില വശങ്ങൾ മനസിലാക്കാൻ പുരുഷന്മാർക്കും പുരുഷന്മാരുടെ ചില രീതികൾ മനസിലാക്കാൻ സ്ത്രീകൾക്കും സാധിക്കാത്തത്.

ഉദാഹരണത്തിന് പ്രണയത്തിനു ശേഷം പുരുഷൻ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ സ്ത്രീകൾ കുറച്ചു സമയം കെട്ടിപ്പിടിക്കാനും സംസാരിക്കാനും ഉർജ്ജസ്വലരാകാനും ആഗ്രഹിക്കുന്നു.

ഈ പെരുമാറ്റങ്ങൾക്ക് പിന്നിലുള്ള കാരണം സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസമാണ്.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസം

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസം

സ്ത്രീയും പുരുഷനും പ്രണയത്തിലേർപ്പെടുമ്പോൾ രണ്ടുപേരുടെ ശരീരവും ഓക്‌സിടോസിൻ പുറപ്പെടുവിക്കുന്നു.എന്നാൽ ഇതിന്റെ പ്രതിഫലനം സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമാണ്.

സ്ത്രീകളിൽ ഓക്‌സിടോസിൻ ഒരു ആലിംഗനത്തിനുള്ള ആഗ്രഹമോ ,കെട്ടിപ്പിടിത്തത്തിനുള്ള താല്പര്യമോ ഉണ്ടാക്കുന്നു.

എന്നാൽ പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ ഓക്സിറ്റോസിന്റെ എഫെക്റ്റിനു തടസ്സം ഉണ്ടാക്കുകയും പുകവലിക്കാനോ,കുടിക്കാനോ,കഴിക്കാനോ ഉള്ള ആഗ്രഹം ഉണ്ടാക്കുകയും ചെയ്യും.

അതുകൂടാതെ രതിമൂർച്ഛയ്ക്ക് ശേഷമുള്ള ക്ഷീണം പുരുഷനെ ഉറങ്ങാൻ പ്രേരിപ്പിക്കുമ്പോൾ സ്ത്രീ മറ്റൊരു രതിക്കായി ഒരുങ്ങിയിട്ടുണ്ടാകും.പുരുഷന് ഇതിനായി കുറച്ചുകൂടി സമയം വേണ്ടി വരും.

ഇത്തരത്തിൽ ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസം

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസം

എന്തുകൊണ്ടാണ് സ്ത്രീകൾ കൂടുതലായി കാര്യങ്ങൾ ഓർമ്മിച്ചു വയ്ക്കുന്നത്?

നിങ്ങൾ കാറിന്റെ താക്കോൽ മറന്നു മറ്റേതെങ്കിലും സ്ഥലത്തു വച്ചാൽ നിങ്ങൾ അമ്മയോട് താക്കോൽ എവിടെയാണെന്ന് ചോദിക്കും.അവർ കൃത്യമായി കാണിച്ചുതരികയും ചെയ്യും.

അമ്മ എങ്ങനെയാണ് ഇവയെല്ലാം കൃത്യമായി ഓർത്തുവയ്ക്കുന്നതെന്ന് നിങ്ങൾ അതിശയിച്ചിട്ടില്ലേ?സ്ത്രീകൾക്ക് കാര്യങ്ങൾ എവിടെയാണെന്ന് കണ്ടെത്താൻ കൂടുതൽ കഴിവുണ്ട്.

പുരുഷന്മാർ ദൂരവും വഴിയും ഓർത്തു വയ്ക്കുമ്പോൾ സ്ത്രീകൾക്ക് അടയാളങ്ങൾ അഥവാ ലാൻഡ്‌മാർക്ക് ഓർത്തുവയ്ക്കാൻ സാധിക്കുന്നത് ഇതുകൊണ്ടാണ്.

സ്ത്രീകൾ നല്ല കേൾവിക്കാരാണ്

സ്ത്രീകൾ നല്ല കേൾവിക്കാരാണ്

ഒരു പഠനം പറയുന്നത് ഭാഷയെയും കേൾവിയെയും തിരിച്ചറിയുന്ന നാഡികളുടെ എണ്ണം സ്ത്രീകൾക്ക് കൂടുതലാണ് എന്നാണ്.

അതുകൊണ്ടാകാം സംസാരവും ശബ്ദവുമെല്ലാം സ്ത്രീകൾ കൂടുതലായി കേൾക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്.ഇപ്പോൾ മനസ്സിലായില്ലേ അമ്മമാർ എന്തുകൊണ്ടാണ് പെട്ടെന്ന് പ്രതികരിക്കുകയും കരയുന്ന കുഞ്ഞിന്റെ കരച്ചിൽ നിർത്തുന്നതെന്നും.കൂടാതെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളുമാണ്.

ആർക്കാണ് കൂടുതൽ വേദന തോന്നുന്നത്?

ആർക്കാണ് കൂടുതൽ വേദന തോന്നുന്നത്?

തലച്ചോറിൽ വേദനയെ നിയന്ത്രിക്കുന്ന ഭാഗം സ്ത്രീകളിലും പുരുഷനിലും വ്യത്യസ്തമാണ്.അതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ വേദന സഹിക്കാൻ കഴിയുന്നു.

സ്ത്രീകൾ കൂടുതൽ വേദന സഹിക്കുകയും പുരുഷന്മാർക്ക് വേദന സഹിക്കാനുള്ള കഴിവ് കുറവുമാണ്.

കൂടാതെ അവർ വേഗം പരാതി പറയുകയും ക്ഷമയില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നു.ഇത് വികാരപരമായ വേദനയ്ക്ക് കാരണമാകുന്നു.

ആരാണ് കൂടുതൽ വിഷമിക്കുന്നത്?

ആരാണ് കൂടുതൽ വിഷമിക്കുന്നത്?

ഇതിനു ശരിയായ തെളിവുകൾ ഇല്ലെങ്കിലും സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ വിഷമിക്കുന്നതെന്നു പറയുന്നു.

ഇത് ഹോർമോൺ കാരണമാകാം.ഇത്തരത്തിൽ വിഷമിക്കുന്നതുകൊണ്ട് പ്രയോജനവുമുണ്ട്.അപ്രതീക്ഷിതമായും കാണാത്തതുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ത്രീകൾക്കാകുന്നു.പുരുഷന്മാർക്ക് ആകുലതകൾ പരിഹരിക്കാൻ അത്ര വശമില്ല.

അവഗണിക്കാനുള്ള പ്രവണത

അവഗണിക്കാനുള്ള പ്രവണത

പുരുഷന്റെ ശബ്ദ സംവിധാനം കുറച്ചു വ്യത്യസ്തമായി പ്രവർത്തിക്കുന്നു.ചുറ്റുപാടിൽ നിന്നുള്ള പല ശബ്ദങ്ങളും അവർ അവഗണിക്കുന്നു.അവരുടെ മനസ്സ് അവയെ അപ്രധാന്യം എന്ന് കരുതുന്നു.

ഒരാൾ ആവർത്തിച്ച് പറയുന്ന കാര്യങ്ങൾ പുരുഷന്മാർ ശ്രദ്ധിക്കാറില്ല.അതുകൊണ്ടാകാം ആന്റി നൂറുതവണ വാങ്ങാൻ പറയുന്ന പച്ചക്കറിയുടെ കാര്യം അങ്കിൾ മറക്കുന്നത്.

പുരുഷനും സ്ത്രീയും സമ്മർദ്ദത്തെ എങ്ങനെ നേരിടുന്നു?രണ്ടുപേരും ഒരേ അളവിലുള്ള സമ്മർദ്ദം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

പുരുഷന്മാർ അശാന്തരാകുകയും സ്ത്രീകൾക്ക് ശാന്തരായി ഇരിക്കാനും കഴിയുന്നത് എന്തുകൊണ്ട്?

സമ്മർദ്ദ സമയത്തു സ്ത്രീകളിൽ ഈസ്ട്രജൻ എന്ന ഹോർമോൺ ഉണ്ടാകുന്നു.എന്നാൽ പുരുഷനിൽ ഈസ്ട്രജൻ ടെസ്‌റ്റോസ്റ്റെറോൺ എന്ന രാസവസ്തുവുമായി കൂടിച്ചേരുന്നു.അങ്ങനെ പുരുഷൻ ആക്രമണ സ്വഭാവം കാണിക്കുന്നു.

ആരാണ് കൂടുതൽ വാദിക്കുന്നത്?

ആരാണ് കൂടുതൽ വാദിക്കുന്നത്?

പിണക്കം അഥവാ വഴക്ക് സ്ത്രീകളിൽ കൂടുതൽ സമ്മർദ്ദം,പേടി,വിഷമം എന്നിവയുണ്ടാകും.എന്നാൽ പുരുഷന് ഇത് തിരക്ക് ആണ് ഉണ്ടാക്കുന്നത്.

ഇതിന്റെ നല്ല വശം എന്നത് പുരുഷന് മത്സരം ജയിക്കാൻ ഇത് സഹായിക്കുന്നു.എന്നാൽ നെഗറ്റിവ് വശം ഇത് അവനെ അനാവശ്യമായ വിവാദങ്ങളിലേക്ക് എത്തിക്കും.

കോപം

കോപം

കോപം വരുമ്പോൾ സ്ത്രീകൾ അത് വാക്കാൽ പ്രകടിപ്പിക്കുന്നു.എന്നാൽ പുരുഷന്മാർ കോപം നിയന്ത്രിക്കാനാകാതെ ശാരീരികമായി നേരിടുകയും കൂടുതൽ കുഴപ്പത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.പുരുഷന്മാരിൽ കോപം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗവും അതിന്റെ പ്രേരകഭാഗവും തമ്മിൽ കൂടിചേർന്നാണ് നിലകൊള്ളുന്നത്.സ്ത്രീകളിൽ ഈ ഭാഗം സംസാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.അതുകൊണ്ടാണ് കോപം വരുമ്പോൾ സ്ത്രീകൾ ആക്രോശിക്കുന്നതും പുരുഷന്മാർ പ്രതികരിക്കുകയും ചെയ്യുന്നത്.

വികാരങ്ങൾ

വികാരങ്ങൾ

പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലായി വികാരങ്ങൾ പ്രകടിപ്പിക്കുന്നത്.മുതിർന്നു വരുമ്പോൾ തലച്ചോറിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് സ്ത്രീകളെ കൂടുതൽ വികാരം പ്രകടിപ്പിക്കാൻ സഹായിക്കുന്നത്.എന്നാൽ പുരുഷന്മാർ തങ്ങളുടെ വികാരം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു.

വ്യഭിചാരം

വ്യഭിചാരം

പഠനങ്ങൾ പറയുന്നത് പുരുഷന്മാർക്ക് ഇത് സ്ത്രീകളെക്കാൾ വേഗത്തിൽ മനസിലാക്കാൻ കഴിയുമെന്നാണ്.കൂടാതെ ചതിക്കുന്നത് പുരുഷന്മാരെ കൂടുതൽ വേദനിപ്പിക്കുകയും ചെയ്യും.തീർച്ചയായും പുരുഷൻ ചതിച്ചാൽ സ്ത്രീയും വളരെ വേദനിക്കും.എന്നാൽ പുരുഷൻ മറ്റു സ്ത്രീകളോട് മാനസികമായി അടുത്ത് പെരുമാറിയാൽ അത് സ്ത്രീയെ അസ്വസ്ഥയാക്കും.തിരിച്ചു സ്ത്രീ മറ്റു പുരുഷന്മാരോട് ശാരീരികമായി അടുത്ത് പെരുമാറിയാൽ പുരുഷനും അസ്വസ്ഥനാകും.

Read more about: relationship
English summary

Difference Between Men And Women

Difference Between Men And Women