For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പഠിക്കൂ

|
Talking man

പെണ്‍കുട്ടികളോട് സംസാരിക്കുമ്പോള്‍ ഒരു നയം വേണം. അല്ലെങ്കില്‍ മുന്നിലിരിക്കുന്ന പുരുഷനെ പറ്റി തെറ്റിദ്ധാരണകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഒരു തവണ ഇത്തരമൊരു തോന്നല്‍ വന്നാല്‍ പിന്നെ ഇത്തരക്കാരോട് മിണ്ടാന്‍ തന്നെ പലര്‍ക്കും മടിയായിരിക്കും.

പെണ്‍കുട്ടികളോട് ഇടപഴകുമ്പോള്‍ സംസാരത്തിന്റെ മനശാസ്ത്രം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കേള്‍വിക്കാരനാകുന്നതാണ് ഇവിടെ ബുദ്ധി. കാരണം ഭൂരിഭാഗം പെണ്‍കുട്ടികളും കൂടുതല്‍ സംസാരിക്കുവാന്‍ ഇഷ്ടപ്പെടുന്നതവരാണ്. ഇതിന് അപവാദങ്ങള്‍ ഇല്ലെന്നല്ല. എങ്കിലും സാധാരണഗതിയില്‍ കേള്‍ക്കുന്നതിനേക്കാള്‍ കേള്‍പ്പിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നവരാണ് സ്ത്രീകള്‍.

വെറുതെ കേള്‍വിക്കാരനായി ഇരുന്നു കൊടുത്താല്‍ മാത്രം പോലാ, പറയുന്നത് ശ്രദ്ധിക്കുകയും വേണം. താല്‍പര്യമില്ലാത്ത വിഷയമാണെങ്കിലും അശ്രദ്ധയോടെ ഇരുന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ദേഷ്യം തോന്നുവാന്‍ മറ്റൊന്നും വേണ്ട. ഇടയ്ക്ക് അവര്‍ പറയുന്ന കാര്യത്തെ പറ്റി അഭിപ്രായം പറയുന്നതും കൊള്ളാം. അവര്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നല്‍ അവര്‍ക്കുണ്ടാകും.

സംസാരം തുടങ്ങാന്‍ പെണ്‍കുട്ടികളെ അനുവദിക്കുന്നത് മറ്റൊരു കാര്യം. തന്നെപ്പറ്റി കൂടുതല്‍ പറയാന്‍ ശ്രമിക്കാതെ, പെണ്‍കുട്ടിയെ പറ്റി കൂടുതലറിയാന്‍ താല്‍പര്യം കാണിക്കുക. ഇത്തരം താല്‍പര്യം അനാവശ്യമായി തോന്നാതിരിക്കാനും ശ്രദ്ധ വേണം.

അടുത്ത പേജില്‍

English summary

Relationship, Women, Men, Girl, Talk, Joke, Book

There are a lot of do’s and don’ts involved in the process of talking to the fairer sex, assuming she has noticed you,
X
Desktop Bottom Promotion