For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി കുടുംബജീവിതത്തെ ബാധിക്കാതിരിക്കാന്‍

|

Couple
ജോലിത്തിരക്ക് കുടുംബജീവിതത്തെ ബാധിക്കുന്ന ധാരാളം സാഹചര്യങ്ങള്‍ മിക്കവരുടേയും ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ വിവാഹമോചനത്തിലേക്കു വരെ വഴി വയ്ക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കരിയര്‍ കൈവിട്ടു പോകാതെ തന്നെ സന്തുഷ്ടമായ കുടുംബജീവിതം നയിക്കാനും വഴികളുണ്ട്.

കഴിവതും ഓഫീസിലെ ജോലി അവിടെത്തന്നെ അവസാനിപ്പിക്കുക. വീട്ടിലുള്ള സമയം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവാക്കാന്‍ ശ്രമിക്കുക. അതുപോലെ ജോലിയെപ്പറ്റിയുള്ള ടെന്‍ഷനും ചിന്തകളും ഓഫീസില്‍ തന്നെ ഉപേക്ഷിച്ചു പോരുക. വീട്ടിലെത്തിയാല്‍ വീട്ടിലെ കാര്യം.

എന്തെങ്കിലും കാരണവശാല്‍ വീട്ടിലിരുന്നും ഓഫീസ് ജോലി ചെയ്യേണ്ടി വന്നാല്‍ അതെക്കുറിച്ച് പങ്കാളിയെ പറഞ്ഞ് മനസിലാക്കുക. അല്ലെങ്കില്‍ ഇത് ഒരുപക്ഷേ തെറ്റിദ്ധാരണക്ക് ഇട വരുത്തിയേക്കാം. താല്‍പര്യമെങ്കില്‍ പങ്കാളിയേയും ജോലിയില്‍ പങ്കെടുപ്പിക്കാം. ബോറടി ഒഴിവായിക്കിട്ടും. ഇടയ്ക്ക് വീട്ടിലെ കാര്യങ്ങള്‍ അന്വേഷിക്കാനും സംസാരിക്കാനും സമയം കണ്ടെത്തണം.

വീട്ടുകാര്യങ്ങളും ഓഫീസിലെ കാര്യങ്ങളും കൂട്ടിക്കുഴയ്ക്കാതിരിക്കുക. ഇത് പല പ്രശ്‌നങ്ങള്‍ക്കും ഇട വരുത്തും.

ഓഫീസിലെ ജോലി വീട്ടിലിരുന്നു ചെയ്യുവാനായി കൃത്യമായ സമയം കണക്കാക്കുക. ഈ സമയത്തു മാത്രം ജോലി ചെയ്യുക. ബാക്കി സമയം കുടുംബത്തിനും കുടുംബകാര്യങ്ങള്‍ക്കും നീക്കി വയ്ക്കണം.

ഇതുപോലെ മറിച്ചും. വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫീസിലിരുന്ന് ചിന്തിക്കരുത്. ജോലിയില്‍ പൂര്‍ണമായ ശ്രദ്ധ കേന്ദ്രീകരിക്കുക. അല്ലെങ്കില്‍ ഇത്തരം ചിന്തകള്‍ നിങ്ങളുടെ ജോലിയെ ബാധിക്കും.

English summary

Balance Career Family, Relationship, Office, Couple, Home, Tension, ബന്ധം, വീട്, ജോലി, കരിയര്‍, ഓഫീസ്, കുടുംബം, പങ്കാളി, ടെന്‍ഷന്‍

These days, couples find it difficult to manage professional and personal lives together. In short, it is becoming challenging to balance career and relationship with their partners at home. This is why many working couples face problems in their lovely relationship and eventually break up!
Story first published: Monday, March 12, 2012, 11:30 [IST]
X
Desktop Bottom Promotion