For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോസിപ്പിന്റെ താക്കോല്‍ കയ്യിലായില്ലേ?

By Super
|

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആയിരം ആളുകളിലാണ്‌ ഗവേഷകര്‍ അന്വേഷണം നടത്തിയത്‌. തങ്ങളുടെ ഫോണ്‍ നുണക്കഥ പ്രചരിപ്പിക്കുന്നതിനായി എങ്ങനെ ഉപയോഗിക്കുന്നവെന്നും ഇത്തരം നുണക്കഥകള്‍ അവരെ എങ്ങനെയാണ്‌ ബാധിക്കുന്നതെന്നുമാണ്‌ പ്രധാനമായും ഗവേഷകര്‍ അന്വേഷിച്ചത്‌.

സര്‍വ്വേയില്‍ പങ്കെടുത്തഎല്ലാ സ്‌ത്രീകളും നുണക്കഥ മെനയലും പരത്തലും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന്‌ ആദ്യം തന്നെസമ്മതിച്ചിട്ടുണ്ട്‌. എന്നാല്‍ പല പുരുഷന്മാരും ഗോസിപ്പിന്റെ കാര്യത്തില്‍ ആദ്യം തങ്ങളുടെ പങ്കാളിത്തം നിഷേധിക്കുകയാണ്‌ ചെയ്‌തത്‌.

പക്ഷേ പഠനത്തിന്റെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 33 ശതമാനം പുരുഷന്മാരും ദിവസവും ഏതെങ്കിലും ഒരു തരത്തിലുള്ള ഗോസിപ്പ്‌ മെനയുകയോ അല്ലെങ്കില്‍ അത്‌ വ്യാപിപ്പിക്കുന്ന രീതിയില്‍ അതില്‍ പങ്കാളികളാവുകയോ ചെയ്യുന്നുണ്ടെന്നാണ്‌ കണ്ടെത്തിയത്‌. എന്നാല്‍ ഇത്തരത്തില്‍ എല്ലാ ദിവസവും ഗോസിപ്പിന്റെ ഭാഗമാവുന്ന സ്‌ത്രീകള്‍ 26 ശതമാനം മാത്രമാണെന്നും ഗവേഷകര്‍ കണ്ടെത്തി.

പുരുഷന്മാര്‍ കൂടുതല്‍ സമയവും തങ്ങളെക്കുറിച്ച്‌ തന്നെയാണ്‌ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌. ഇവര്‍ കൂടുതലായും നുണക്കഥ മെനയുന്നത്‌ കൂടെ ജോലിചെയ്യുന്ന ആളുകളെക്കൊണ്ടും പ്രണയിനികളെക്കുറിച്ചും പെണ്‍ സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ ആണത്രേ.

ഇതുകൂടാതെ ജോലിയെക്കുറിച്ചും രാഷ്ട്രീയ സംബന്ധമായ സംഭവവികാസങ്ങളെക്കുറിച്ചുമെല്ലാം പുരുഷന്മാര്‍ ഗോസിപ്പുകളുണ്ടാക്കുന്നത്രേ.

സ്‌ത്രീകളാകട്ടെ പെണ്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും കുറിച്ചാണത്രേ ഏറ്റവും കൂടുതലായി നുണക്കഥകള്‍ മെനയുകയും പറയുകയും ചെയ്യുന്നത്‌.

X
Desktop Bottom Promotion