For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നുണക്കഥമെനയാന്‍ പുരുഷന്മാരും മിടുക്കന്മാരാണേ...

By Super
|

വീടുകളിലായാലും ഓഫീസുകളിലായാലും അസ്‌ത്രവേഗത്തില്‍ പരക്കുന്ന നുണക്കഥകളുടെയും പരദൂഷണങ്ങളുടെയും താക്കോല്‍ പൊതുവേ സ്‌ത്രീകളുടെ കയ്യിലാണെന്നാണ്‌ വെപ്പ്‌, വെപ്പെന്നല്ല കാര്യങ്ങള്‍ ഏതാണ്ട്‌ അങ്ങനെയൊക്കെത്തന്നെയാണ്‌.

വഴക്കിനും വാക്കേറ്റത്തിനുമിടയില്‍ സ്‌ത്രീയെ നിശബ്ദയാക്കാന്‍ പുരുഷന്‍ പലപ്പോഴും ഈ ആരോപണം ഒരു ആയുധമായി ഉപയോഗിക്കാറുമുണ്ട്‌. എന്നാല്‍ ഗോസിപ്പുമെനയുന്നതിലും പരത്തുന്നതിലും തങ്ങള്‍ ഒട്ടും തല്‍പ്പരരല്ലെന്ന്‌ കരുതി നടക്കുന്ന പുരുഷന്മാര്‍ക്ക്‌ തെല്ലൊരു ജാള്യതയുണ്ടാക്കുന്നതാണ്‌ പുതിയൊരു പഠനത്തിലെ കണ്ടെത്തല്‍.

മറ്റൊന്നുമല്ല നുണക്കഥകള്‍ ഉണ്ടാക്കുന്നതിലും പരത്തുന്നതിലും പെണ്ണുങ്ങളെ കടത്തിവെട്ടുന്നവരാണ്‌ ആണുങ്ങളെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. വായിച്ച്‌ മുഖം ചുളിക്കാന്‍ വരട്ടെ, ഈയിടെയായി പെണ്ണുങ്ങള്‍ക്ക്‌ ചാര്‍ത്തിക്കൊടുത്ത പലപട്ടങ്ങളും തിരിച്ച്‌ പുരുഷന്മാരെത്തന്നെ തേടിവരുന്ന പ്രവണതയാണ്‌ പൊതുവേ കണ്ടുവരുന്നത്‌.

ഗവേഷകര്‍ നിരീക്ഷണങ്ങള്‍ നടത്തി ശക്തമായ തെളിവുകളുടെ പിന്തുണയോടെയാണ്‌ പല പഠനറിപ്പോര്‍ട്ടുകളും പുറത്തുവിടുന്നത്‌. ഇംഗ്ലണ്ടിലെ ദി സോഷ്യല്‍ ഇഷ്യൂസ്‌ റിസര്‍ച്ച്‌ സെന്ററിലെ(സിഐആര്‍സി) ഗവേഷകരാണ്‌ നുണക്കഥകളുടെ ഉറവിടങ്ങള്‍ തേടി പഠനം നടത്തിയത്‌.

X
Desktop Bottom Promotion