For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്സിനപ്പുറം ചിന്തിക്കാന്‍ പുരുഷനാവുമോ?

By Super
|

സെക്‌സിനപ്പുറം ചിന്തിക്കാന്‍ പുരുഷന്‌ കഴിയില്ലെന്നാണ്‌ മിക്ക സ്‌ത്രീകളുടെയും ധാരണ. ബന്ധങ്ങളില്‍ പുരുഷന്‍ അമിതപ്രാധാന്യം കൊടുക്കുന്നത് സെക്സിനാണെന്നും അത് കഴിഞ്ഞെയുളളൂ അവര്‍ക്ക് മറ്റെന്തുമെന്നുമാണ് മിക്ക സ്ത്രീകളുടെയും വിശ്വാസം.

അത്‌ കൊണ്ട്‌ തന്നെ മറ്റൊരു സ്‌ത്രീയോടുളള പങ്കാളിയുടെ എന്ത്‌ തരം ബന്ധത്തെയും സ്‌ത്രീ ആ ഒരു കാഴ്‌ചപ്പാടൊടെ മാത്രമേ നോക്കികാണൂ. നിങ്ങള്‍ക്ക് ഓഫീസിലെ സഹപ്രവര്‍ത്തയോട് സൗഹൃദമനോഭാവമാണെങ്കില്‍ പോലും ഭാര്യയുടെ മുന്നില്‍ വച്ച് നിങ്ങള്‍ അവരോട് അടുത്ത ഇടപഴകിയാല്‍ അത് സംശയത്തോടെയെ അവര്‍ കാണൂ.

ഭര്‍ത്താവോ, കാമുകനോ വേറൊരു പെണ്ണിനോട്‌ അടുത്തിടപഴകിയാല്‍ താന്‍ തിരസ്‌കരിക്കപ്പെടുകയാണെന്ന്‌ തോന്നലാണ്‌ മിക്ക സ്‌ത്രീകള്‍ക്കുമുണ്ടാവുക. ആ പേടി മനസ്സില്‍ വളരുമ്പോള്‍ പങ്കാളിയുടെ ഓരോ നീക്കങ്ങള്‍ നീരിക്ഷിക്കാനും സ്‌ത്രീ ഒരുങ്ങുന്നു.

അത്‌ കൊണ്ട്‌ തന്നെ നിങ്ങള്‍ ജോലി കഴിഞ്ഞെത്തി അഴിച്ചിടുന്ന പാന്റും ഷര്‍ട്ടും ബാഗുമൊക്കെ നിങ്ങളുടെ അഭാവത്തിലോ നിങ്ങള്‍ ഉറങ്ങുമ്പോഴോ പങ്കാളി പരിശോധിക്കുന്നുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. നിങ്ങളുടെ എന്തെങ്കിലും സഹപ്രവര്‍ത്തകരുമായും അവര്‍ ചിലപ്പോള്‍ അടുത്ത സൗഹൃദം സ്ഥാപിച്ചെടുത്ത്‌ ഓഫീസിലെ (നിങ്ങളുടെ) വിശേഷങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നുമുണ്ടാവാം.

English summary

Malayalam Women News- Why do women suspect men in a relationship?/സ്‌ത്രീ പുരുഷനെ സംശയിക്കുന്നത്‌ എന്തുകൊണ്ട്‌..

When it comes to unfaithfulness in a relationship, the index finger is always pointed towards men for centuries.
X
Desktop Bottom Promotion