For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് ഒരു ബീജം മതി; അപ്പോള്‍ ബാക്കിയുള്ളവ എന്തിന്

By Aparna
|

ഗര്‍ഭധാരണത്തിന് വളരെയധികം ശ്രദ്ധയും ക്ഷമയും ആവശ്യമാണ്. ഇത് കൂടാതെ ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭധാരണം നടക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം എന്ന് പറയുന്നത് വളരെയധികം ഈസിയായ ഒരു കാര്യമാണ്. എന്നാല്‍ ശുക്ലത്തിന്റെ കാര്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വൃഷണത്തിനുള്ളില്‍ ബീജസങ്കലനത്തിന് പ്രാപ്തിയുള്ള ബീജത്തിന് ഒരു പൂര്‍ണ്ണ ബീജകോശത്തിലേക്ക് പോകാന്‍ 72 ദിവസമെടുക്കും. ആ സമയത്ത്, ഇതിന് ശരിയായ പോഷകങ്ങള്‍ ആവശ്യമാണ്, താപനിലയും ഇതൊടൊപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.

ആണിനും പെണ്ണിനും ഒരു പോലെ അപകടം സെമൻ അലർജിആണിനും പെണ്ണിനും ഒരു പോലെ അപകടം സെമൻ അലർജി

പക്വത പ്രാപിച്ചുകഴിഞ്ഞാല്‍, ശുക്ലം പുറന്തള്ളാന്‍ കാത്തിരിക്കുന്ന എപ്പിഡിഡൈമിസ് എന്ന നീളമുള്ള ട്യൂബില്‍ സൂക്ഷിക്കുന്നു. ചെറിയ എഞ്ചിനുകള്‍ പോലെ, പക്വതയുള്ള ബീജകോശങ്ങള്‍ കോശത്തിന്റെ ചര്‍മ്മത്തെ തകരാറിലാക്കുന്ന റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷീസ് (ROS) എന്നറിയപ്പെടുന്ന ഒരു തരം എക്സ്ഹോസ്റ്റ് ഉല്‍പാദിപ്പിക്കുന്നു. എപ്പിഡിഡൈമിസില്‍ ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, സ്ഖലനം ചെയ്യപ്പെടാത്ത ബീജകോശങ്ങള്‍ ഇല്ലാതാവുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നവരാണെങ്കില്‍ ഈ ബീജങ്ങള്‍ യോനിയില്‍ നിക്ഷേപിക്കപ്പെടുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ

ഒരു ബീജത്തിന്റെ ആവശ്യം

ഒരു ബീജത്തിന്റെ ആവശ്യം

ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരില്‍ ഒരു ബീജത്തിന്റെ ആവശ്യമേ ഗര്‍ഭിണിയാവുന്നതിന് ആവശ്യമുള്ളൂ. എന്നാല്‍ ഇതില്‍ 30 മില്ല്യണ്‍ സ്‌പേം ആണ് ഒരു സ്ഖലനത്തില്‍ പുരുഷന്‍മാര്‍ പുറത്തേക്ക് വിടുന്നത്. ഇതില്‍ നല്ലൊരു ശതമാനം ബീജങ്ങള്‍ക്കും ഗര്‍ഭധാരണ സാധ്യത വളരെ കുറവാണ്. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നില്ല. ഒരു സ്ഥലനത്തില്‍ മുപ്പത് മില്ല്യണ്‍ ബീജങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഗര്‍ഭധാരണത്തിന് അത് സഹായിക്കുകയുള്ളൂ എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം.

സ്ത്രീകളില്‍ എത്തുമ്പോള്‍

സ്ത്രീകളില്‍ എത്തുമ്പോള്‍

എന്നാല്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന സമയത്ത് സ്ത്രീകളില്‍ ഇത്തരം ശുക്ലം എത്തുമ്പോള്‍ ഇതില്‍ വളരെ നല്ലൊരു ഭാഗവും യോനീഭാഗത്തുണ്ടാവുന്ന അസിഡിറ്റിയില്‍ ഇല്ലാതാവുന്നുണ്ട്. ആല്‍ക്കലൈന്‍ പകരം അസിഡിറ്റി ഉണ്ടാവുമ്പോള്‍ അത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുകയും ഗര്‍ഭധാരണത്തിന് സാധിക്കാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ശേശം സംഭവിക്കുന്നത് എന്താണെന്ന് നോക്കാം

സ്ത്രീകളില്‍ എത്തുമ്പോള്‍

സ്ത്രീകളില്‍ എത്തുമ്പോള്‍

വജൈനല്‍ ഭാഗത്ത് നിന്ന് തന്നെ കുറേ ശുക്ലങ്ങള്‍ നശിച്ച് പോവുന്നു. അതിന് ശേഷം ഗര്‍ഭാശയ ഗളത്തിലെത്തുന്ന ശുക്ലങ്ങള്‍ക്ക് വജൈനല്‍ സ്രവത്തോടൊപ്പം അകത്തേക്ക് എത്താന്‍ സാധിച്ചാല്‍ മാത്രമേ അത് നിങ്ങളുടെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നുള്ളൂ. വജൈനല്‍ സ്രവം എന്ന് പറയുന്നത് ആരോഗ്യമുള്ള ബീജങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ നല്ല ആരോഗ്യത്തോടെയുള്ള ബീജങ്ങള്‍ക്ക് മാത്രമേ യോനീഭാഗത്ത് നിന്നും അകത്തേക്ക് എത്താന്‍ സാധിക്കുന്നുള്ളൂ.

സ്ത്രീകളില്‍ എത്തുമ്പോള്‍

സ്ത്രീകളില്‍ എത്തുമ്പോള്‍

ഈ സമയത്ത് ശരീരത്തില്‍ ഉള്ള ശ്വേതരക്തകോശങ്ങള്‍ ശരീരത്തിലേക്ക് പുറത്ത് നിന്ന് വരുന്ന ഒരു വസ്തുവിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് വഴി പലപ്പോഴും ഗര്‍ഭാശയ ഗളത്തിലെത്തിയ ബീജങ്ങളെ ഈ വെളുത്ത രക്താണുക്കള്‍ ആക്രമിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഈ വഴി കുറേ ബീജങ്ങള്‍ക്ക് നാശം സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനേയും മറികടന്ന് ഗര്‍ഭാശയത്തിലേക്ക് എത്തുന്ന ബീജങ്ങളാണ് ഗര്‍ഭധാരണത്തിന് അനുയോജ്യമായിട്ടുള്ളത്. എന്നാല്‍ ഗര്‍ഭപാത്രത്തിലേക്ക് എത്തുക എന്നുള്ളത് അല്‍പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കാരണം സെര്‍വിക്‌സ് വഴിയുള്ള ഈ യാത്ര പലപ്പോഴും കുറേ ബീജങ്ങളെ നശിപ്പിക്കുന്നുണ്ട്.

സ്ത്രീകളില്‍ എത്തുമ്പോള്‍

സ്ത്രീകളില്‍ എത്തുമ്പോള്‍

യൂട്രസ്സില്‍ എത്തണമെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം സെര്‍വിക്‌സില്‍ നിന്നും യാത്ര പുറപ്പെട്ട ബീജങ്ങള്‍ക്ക് കൃത്യമായ മസില്‍ കോണ്‍ട്രാക്ഷനുകള്‍ ഇല്ലെങ്കില്‍ ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാന്‍ സാധിക്കുകയില്ല. ഇവ ഫലോപിയന്‍ ട്യൂബില്‍ എത്താതിരിക്കുന്ന അവസ്ഥയില്‍ സ്ത്രീകളില്‍ ഫൈബ്രോയ്ഡ് പോലുള്ള അസ്വസ്ഥതകള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഫലോപിയന്‍ ട്യൂബില്‍ എത്തിയാല്‍ മാത്രമേ കൃത്യമായ ഗര്‍ഭധാരണം സംഭവിക്കുന്നുള്ളൂ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ.

സ്ത്രീകളില്‍ എത്തുമ്പോള്‍

സ്ത്രീകളില്‍ എത്തുമ്പോള്‍

ബീജത്തിന്റെ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ നാല് അഞ്ച് ദിവസം വരെ ബീജങ്ങള്‍ യൂട്രസില്‍ സുരക്ഷിതമായി ഇരിക്കുന്നുണ്ട്. ഇത് അണ്ഡത്തിന് സമീപത്തെത്തിയാല്‍ മാത്രമേ ബീജസങ്കലനം നടന്ന് ഗര്‍ഭധാരണം സംഭവിക്കുന്നുള്ളൂ. ക്രോമസോം തകരാറുകള്‍ ഉള്ള ബീജങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. ഏറ്റവും ആരോഗ്യകരമായ അണ്ഡവുമായി ആരോഗ്യകരമായ ബീജം ചേരുമ്പോള്‍ മാത്രമേ ആരോഗ്യമുള്ള ഗര്‍ഭധാരണം സംഭവിക്കുന്നുള്ളൂ എന്നുള്ളതാണ് സത്യം.

English summary

Why Do We Need So Many Sperm For Pregnancy

Here in this article we are discussing about why do we need so many spermm for pregnancy. Take a look.
Story first published: Friday, December 4, 2020, 17:55 [IST]
X
Desktop Bottom Promotion