For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭ്രൂണം കുഞ്ഞിലേക്ക് വളര്‍ച്ച ഇങ്ങനെയാണ്

|

ബീജസങ്കലനത്തിനു ശേഷമുള്ള വികസനത്തിന്റെ ആദ്യ ഘട്ടങ്ങളിലൊന്നാണ് ഭ്രൂണ കാലഘട്ടം. സൈഗോട്ട് എന്നറിയപ്പെടുന്ന ഒരു മള്‍ട്ടിസെല്ലുലാര്‍ ജീവിയായി വിഭജിക്കുന്നതിനുമുമ്പ്, രണ്ട് പങ്കാളികളില്‍ നിന്നുമുള്ള അണ്ഡവും ബീജവും സംയോജിച്ചാണ് സൈഗോട്ട് രൂപം കൊള്ളുന്നത്. ഇത് ഫലോപിയന്‍ ട്യൂബില്‍ നിന്ന് നിങ്ങളുടെ ഗര്‍ഭപാത്രത്തിലേക്ക് സഞ്ചരിക്കുന്നു. അവിടെ ഇംപ്ലാന്റേഷന് എന്ന പ്രക്രിയയില്‍ അത് ഗര്‍ഭപാത്രത്തിന്റെ വാളില്‍ സ്വയം ഒട്ടിപ്പിടിക്കുന്നു. ഇത് ഗര്‍ഭത്തിന്റെ തുടക്കമാണ്. ഗര്‍ഭാവസ്ഥയുടെ എട്ടാം ആഴ്ചയിലാണ് ഈ കോശങ്ങള്‍ ഭ്രൂണം എന്ന അവസ്ഥയിലേക്ക് എത്തുന്നത്.

ബീജക്കുറവോ, ഗര്‍ഭധാരണത്തിന് ഇത്ര ബീജം നിര്‍ബന്ധം

6 മുതല്‍ 7 ആഴ്ചകള്‍ക്കിടയില്‍, ന്യൂറല്‍ ട്യൂബ് (നിങ്ങളുടെ കുഞ്ഞിന്റെ നാഡീവ്യവസ്ഥയുടെ അടിസ്ഥാനം) അടയുകയും തലച്ചോറിന്റെ വികസനം ആരംഭിക്കുകയും ചെയ്യുന്നു. ഈ സമയത്ത്, ഈ പ്രദേശത്ത് കണ്ടെത്തുന്ന ഒരു ചെറിയ ഫ്‌ലാറ്റര്‍ ഉണ്ട്, അത് ഒടുവില്‍ ഒരു ഹൃദയമായി വികസിക്കുകയും ചെയ്യുന്നുണ്ട്. ഗര്‍ഭധാരണം കഴിഞ്ഞ് എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഭ്രൂണം ഗര്‍ഭപിണ്ഡമായി മാറുകയും വളര്‍ച്ചയുടെ അടുത്ത കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. കുഞ്ഞിനെ പ്രസവിക്കുന്നത് വരെ അത് ഗര്‍ഭസ്ഥശിശു എന്ന് തന്നെയാണ് അറിയപ്പെടുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

 ഭ്രൂണ കാലഘട്ടം

ഭ്രൂണ കാലഘട്ടം

ഭ്രൂണ കാലഘട്ടത്തില്‍, നിങ്ങളുടെ കുഞ്ഞിന്റെ പ്രധാന അവയവ സംവിധാനങ്ങള്‍ സാവധാനം സ്വയം വികസിക്കുന്ന അവസ്ഥയാണ്. അവ രൂപപ്പെട്ടതിനുശേഷം, അവയവങ്ങള്‍ അടുത്ത കുറച്ച് മാസങ്ങളില്‍ വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ സങ്കീര്‍ണമാക്കുന്ന പല ഘട്ടങ്ങളും ഉണ്ടാവുന്നുണ്ട്. വികസനത്തിന്റെ ഈ ഘട്ടത്തില്‍, ഭ്രൂണത്തിന്റെ ഹൃദയം മിനിറ്റില്‍ ഏകദേശം 165 തവണ മിടിക്കും. അവയുടെ ന്യൂറല്‍ ട്യൂബ്, സുഷുമ്നാ, മസ്തിഷ്‌കം പുരോഗമിക്കുമ്പോള്‍, ഒരു മുഖം രൂപം കൊള്ളാന്‍ തുടങ്ങുന്നു. അവയവങ്ങള്‍ ചെറിയ രൂപങ്ങള്‍ പതിയേ കൈക്കൊള്ളുന്നു.

 ഭ്രൂണ കാലഘട്ടം

ഭ്രൂണ കാലഘട്ടം

ഭ്രൂണാവസ്ഥ ജനന വൈകല്യങ്ങള്‍ക്ക് ഏറ്റവും വലിയ അപകടസാധ്യത സൃഷ്ടിക്കുന്ന ഒരു സമയമാണ്. ഇത് അമ്മയുടെ ആരോഗ്യം മോശമാണോ അല്ലെങ്കില്‍ സെല്‍ ഡിവിഷനിലെ അസാധാരണതകളാണോ എന്നിവയെല്ലാം കാരണമാകുന്നുണ്ട്. ഭൂരിഭാഗം അബോര്‍ഷനും നടക്കുന്നത് ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലാണ്. ജനന വൈകല്യമുള്ള കുഞ്ഞിനെ പ്രകൃതി തന്നെ ഇല്ലാതാക്കാന്‍ കണ്ടെത്തുന്ന ശരീരത്തിന്റെ ഒരു സൂത്രമാണ് ഇത്തരത്തിലുള്ള അബോര്‍ഷന്‍.

 ഭ്രൂണ കാലഘട്ടം

ഭ്രൂണ കാലഘട്ടം

ഭ്രൂണ ഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ട പ്രധാന ശരീര ഘടനകള്‍ എല്ലാം തന്നെ ശാരീരികമായി വികസിക്കപ്പെടുകയും ഇവയെല്ലാം കൃത്യമായ വളര്‍ച്ചക്ക് വിധേയമാവുകയും ഗര്‍ഭപിണ്ഡ കാലഘട്ടത്തില്‍ പക്വത പ്രാപിക്കുകയും ചെയ്യും. അതില്‍ ആദ്യ മൂന്ന് മാസവും അവസാന ഭാഗവും സെക്കന്റ് ട്രൈമസ്റ്ററും തേഡ് ട്രൈമസ്റ്ററും ഉള്‍പ്പെടുന്നു. കുഞ്ഞിന്റെ വളര്‍ച്ച 9 മാസം കൊണ്ട് തന്നെ പൂര്‍ണമായും പൂര്‍ത്തിയാവുന്നു. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തേയും വളരെയധികം സഹായിക്കുന്നുണ്ട്.

 ഭ്രൂണ കാലഘട്ടം

ഭ്രൂണ കാലഘട്ടം

ഈ ഘട്ടത്തില്‍ ഭ്രൂണത്തിന്റെ വളര്‍ച്ച നിരീക്ഷിക്കാനും അവരുടെ ഹൃദയമിടിപ്പ് കൃത്യമാണെന്നും അറിയുന്നതിന് വേണ്ടി ഒരു ഡോക്ടറെ മാസം മാസം സന്ദര്‍ശിക്കുന്നത് നല്ലതാണ്. ഇത് ഒരിക്കലും ഒഴിവാക്കരുത്. ഭ്രൂണത്തിന്റെ ജനനേന്ദ്രിയം 16-ാം ആഴ്ചയില്‍ ദൃശ്യമാകുന്നതാണ്. എന്നിരുന്നാലും, 20 ആഴ്ചത്തെ അള്‍ട്രാസൗണ്ടിലാണ് ജീവശാസ്ത്രപരമായ ലൈംഗികത നിര്‍ണ്ണയിക്കുന്നത്. ഡോക്ടര്‍ നടത്തുന്ന പരിശോധനയില്‍ ആരോഗ്യം കൃത്യമാണെന്നും കുഞ്ഞിന് അംഗവൈകല്യങ്ങള്‍ ഒന്നും ഇല്ല എന്നും മനസ്സിലാക്കേണ്ടതാണ്.

ഭ്രൂണം കുഞ്ഞായി മാറുന്നത് എപ്പോള്‍

ഭ്രൂണം കുഞ്ഞായി മാറുന്നത് എപ്പോള്‍

ഭ്രൂണം 12 ആഴ്ചയാകുമ്പോഴേക്കും ചിലരില്‍ 20 ആഴ്ചയാകുമ്പോഴേക്കും കുഞ്ഞായി മാറുന്നു എന്ന് പലരും പറയും. എന്നാല്‍ ജൈവശാസ്ത്രപരമായി പറഞ്ഞാല്‍, 22-24 ആഴ്ച വരെയുള്ള ആഴ്ചയിലാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച കൃത്യമാവാന്‍ തുടങ്ങുന്നത്. കാലങ്ങളായി മെഡിക്കല്‍ സാങ്കേതികവിദ്യയിലെ പുരോഗതി ഭ്രൂണത്തിന്റെ വികസനം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സാധിക്കുന്നുണ്ട്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വ്യക്തമായി വിവരിക്കുന്നതിന് സൈഗോട്ട്, ഭ്രൂണം, ഗര്‍ഭപിണ്ഡം തുടങ്ങിയ പദങ്ങളുടെ ഉപയോഗത്തിന് ഇത് കാരണമായി.

ഭ്രൂണത്തെ ഒരു വ്യക്തിയായി പരിഗണിക്കണോ?

ഭ്രൂണത്തെ ഒരു വ്യക്തിയായി പരിഗണിക്കണോ?

ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു ചോദ്യമാണ്, ഇത് വ്യാപകമായും തീക്ഷ്ണമായും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ചോദ്യമാണ്. ചിലര്‍ ഭ്രൂണത്തെ അല്ലെങ്കില്‍ ഗര്‍ഭസ്ഥശിശുവിനെ ഗര്‍ഭധാരണത്തിലെ ഒരു വ്യക്തിയായി കണക്കാക്കുന്നുണ്ട്. ഗര്‍ഭസ്ഥശിശുവിന് വ്യക്തിത്വം സ്ഥാപിക്കുക എന്നത് രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതങ്ങളുള്ള ഒരു പരിശീലനമാണ്, അത് ഗര്‍ഭിണികളുടെ ജീവിതത്തെ അപകടത്തിലാക്കുന്നു. നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിന് പൂര്‍ണ്ണ മനുഷ്യാവകാശമുണ്ടെന്ന് സൂചിപ്പിക്കുന്നു.

English summary

When Does a Fetus Become a Baby

Here in this article we are discussing about when does a fetus become a baby. Take a look.
Story first published: Tuesday, April 21, 2020, 12:55 [IST]
X
Desktop Bottom Promotion