Just In
Don't Miss
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- News
ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
- Automobiles
2021 ഹെക്ടർ പ്ലസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി എംജി
- Finance
നടപ്പു വര്ഷം ബാങ്കുകള് നല്കിയത് 107.05 ലക്ഷം കോടി രൂപയുടെ വായ്പ
- Sports
IND vs AUS: ഇന്ത്യക്കു ജയം സ്വപ്നം കാണാം, കാരണം ലക്കി 33! രണ്ടു തവണയും ഓസീസിനെ വീഴ്ത്തി
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള് കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആദ്യമാസമല്ല, ആദ്യ ആഴ്ചമുതലറിയാം ഗര്‍ഭധാരണം
ഗര്‍ഭധാരണം എന്ന് പറയുന്നത് സ്വാഭാവികമായും സംഭവിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ്. ഒരു സ്ത്രീയില്‍ മാനസികമായും ശാരീരികമായും ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു കാലഘട്ടം കൂടിയാണ് ഈ ഒന്‍പത് മാസം. എന്നാല്‍ ആര്‍ത്തവം കൃത്യമായി വരുന്നവര്‍ക്ക് മാത്രമാണ് ആദ്യ ആഴ്ചയില്‍ തന്നെ ഗര്‍ഭധാരണം മനസ്സിലാക്കാന്‍ സാധിക്കുന്നത്. ആദ്യത്തെ ആഴ്ചയില്‍ ശാരീരികമായി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുമെങ്കിലും അതിനെ പലപ്പോഴും ആര്‍ത്തവത്തിന്റെ അസ്വസ്ഥതയാണ് കണക്കാക്കുന്നത്. പക്ഷേ ആര്‍ത്തവ ദിനം കഴിഞ്ഞിട്ടും ആര്‍ത്തവം സംഭവിച്ചില്ലെങ്കിലാണ് നമ്മള്‍ പലപ്പോഴും പ്രഗ്നന്‍സി ടെസ്റ്റ് നടത്തുന്നത്.
അസാധാരണമായ പല വിധത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാവുന്നുണ്ട്. സാധാരണ ഗർഭലക്ഷണങ്ങൾ കാണിക്കുന്ന സമയത്തും ഇതിൽ തിരിച്ചറിയാൻ സാധിക്കാതെ വരുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഗർഭധാരണം ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ആർത്തവം തെറ്റിയ സമയത്ത് നടത്തുന്ന പ്രഗ്നൻസി ടെസ്റ്റിൽ ആണ് ഗർഭധാരണം പോസിറ്റീവ് ആണെങ്കിൽ തിരിച്ചറിയാൻ സാധിക്കുന്നത്. ഛർദ്ദിയും ക്ഷീണവും ഉൾപ്പെടുന്ന പല വിധത്തിലുള്ള ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ട്. എന്നാൽ ഗർഭധാരണം നടന്നെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ചില പ്രത്യേക ലക്ഷണങ്ങൾ ഉണ്ട്.
പ്രസവശേഷം പെണ്ണിനുമറിയില്ല വജൈനയിലെ ഈ മാറ്റം
വയറ്റില്‍ കനം, അമിതക്ഷീണം, ഉറക്കം, സ്തനങ്ങളിലെ അസ്വസ്ഥത എന്നിവയെല്ലാം ഇത്തരത്തില്‍ നിങ്ങളില്‍ ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ട് എന്നതിന്റെ ലക്ഷണമാണ്. എന്നാല്‍ ആദ്യത്തെ ആഴ്ചകളില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും എന്തൊക്കെയാണ് നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ എന്നും ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഗര്‍ഭകാലം ഉഷാറാക്കുകയും അതോടനുബന്ധിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

ആദ്യ ആഴ്ചകള്‍ ഇങ്ങനെ
ഗര്‍ഭാവസ്ഥയുടെ ആദ്യ ആഴ്ചകള്‍ അസുഖകരമായ ശാരീരിക ലക്ഷണങ്ങളെയും ഊര്‍ജ്ജ നിലയിലേക്കുള്ള മാറ്റങ്ങളെയും ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ക്ക് പതിവിലും കൂടുതല്‍ ക്ഷീണം, ഉറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടാം. എന്നിരുന്നാലും, ചില സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയുടെ ആദ്യ ആഴ്ചകളും അവര്‍ ഗര്‍ഭിണിയാണ് എന്നുള്ളതിന്റെ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും ഉണ്ടാവണം എന്നില്ല. ഗര്‍ഭാവസ്ഥയുടെ രണ്ടാം മാസത്തോടെ ഗര്‍ഭത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ബ്ലീഡിംങ്
ബ്ലീഡിംങ് ഗര്‍ഭാവസ്ഥയുടെ ആദ്യ ഘട്ടത്തില്‍ സംഭവിക്കുന്നതാണ്. എന്നാല്‍ ആദ്യത്തെ ഘട്ടത്തില്‍ ഇംപ്ലാന്റേഷന്‍ സംഭവിക്കുമ്പോള്‍ ബ്ലീഡിംങ് ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇത് പലരും ആര്‍ത്തവമായി തെറ്റിദ്ധരിക്കപ്പെടാവുന്നതാണ്. യൂട്രസിന്റെ ഭിത്തിയില്‍ ഭ്രൂണം പറ്റിപ്പിടിച്ച് വളരുമ്പോള്‍ ഉണ്ടാവുന്ന ചെറിയ ബ്ലീഡിംങ് ആണ് നിങ്ങളില്‍ കാണപ്പെടുന്നത്. എന്‍ഡോമെട്രിയത്തില്‍ ഉണ്ടാവുന്ന ചെറിയ ഞരമ്പുകള്‍ക്ക് സ്‌ട്രെച്ചിംങ് സംഭവിക്കുമ്പോഴാണ് ബ്ലീഡിംഗ് സംഭവിക്കുന്നത്. ഗര്‍ഭധാരണം സംഭവിച്ച 20% സ്ത്രീകളിലും ഇത്തരത്തില്‍ ബ്ലീഡിംഗ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് വര്‍ദ്ധിക്കുമ്പോഴാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അത് ശ്രദ്ധിക്കണം.ം

പുറം വേദന
ആര്‍ത്തവത്തിന്റേയും ഗര്‍ഭത്തിന്റേയും ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് പുറം വേദന. കാരണം ആര്‍ത്തവം ആരംഭിക്കുന്നതിന് മുന്‍പ് പലര്‍ക്കും നടുവേദന പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ക്ക് മുന്‍പ് അത് ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളില്‍ പെടുന്നവയാണോ എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതാണ്. ഹോര്‍മോണല്‍ വ്യത്യാസങ്ങളിലും മറ്റും കാണപ്പെടുന്ന അവസ്ഥകളാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നത്. കുഞ്ഞ് വളരുന്ന അവസ്ഥയിലാണ് നടുവേദന രൂക്ഷമാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ സമീപിക്കേണ്ടതാണ്.

ആദ്യ ആഴ്ചയില്‍ ശ്രദ്ധിക്കേണ്ടത്
ഗര്‍ഭാവസ്ഥയുടെ ആദ്യ ആഴ്ചകള്‍ നിങ്ങളുടെ ഡോക്ടറില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ നേടുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ഒരു ഗര്‍ഭ പരിശോധന നടത്തിയ ശേഷം, നിങ്ങളുടെ ഡോക്ടര്‍ ഗര്‍ഭധാരണത്തെ സ്ഥിരീകരിക്കുന്നതിനായി രക്തമോ മൂത്ര പരിശോധനയോ നടത്തുകയും പെല്‍വിക് പരിശോധന നടത്തുകയും ചെയ്യും. നിങ്ങളും കുഞ്ഞും ആരോഗ്യത്തോടെ തന്നെയാണ് എന്ന് ഉറപ്പാക്കുന്നതിന് ഈ പരിശോധനകളില്‍ സ്‌കാനുകളും മറ്റ് ലബോറട്ടറി പരിശോധനകളും ഉള്‍പ്പെടും.

ആദ്യ ആഴ്ചയില്‍ ശ്രദ്ധിക്കേണ്ടത്
ഗര്‍ഭാവസ്ഥയുടെ ആദ്യ ആഴ്ചകളില്‍, നിങ്ങളുടെ അള്‍ട്രാസൗണ്ട് സ്‌കാനുകള്‍ക്ക് ഇതിനകം തന്നെ നിങ്ങളുടെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയും. നിങ്ങളുടെ സാധാരണ ആര്‍ത്തവ ചക്രം മിസ് ചെയ്താല്‍ (നിങ്ങള്‍ക്ക് ഒരു സാധാരണ ആര്‍ത്തവചക്രം ഉണ്ടെങ്കില്‍) ഗര്‍ഭപാത്രത്തില്‍ നടത്തുന്ന അള്‍ട്രാ സൗണ്ടില്‍ യോക് സാക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ആറാമത്തെ ആഴ്ചയില്‍ അള്‍ട്രാസൗണ്ടുകള്‍ക്ക് ഒരു ഭ്രൂണത്തെയും കുഞ്ഞിന്റെ ഹൃദയമിടിപ്പിനെയും കണ്ടെത്താനാകും. നിങ്ങളുടെ ഗര്‍ഭധാരണം പുരോഗമിക്കുമ്പോള്‍, നിങ്ങളുടെ കുഞ്ഞ് രൂപം കൊള്ളുന്നത് നിങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നുണ്ട്. ചില ആദ്യകാല ഗര്‍ഭലക്ഷണങ്ങള്‍ നോക്കാവുന്നതാണ്.

അമിതക്ഷീണം
അമിതക്ഷീണം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ തുടക്കം കുറിക്കുന്നുവെങ്കില്‍ തിരിച്ചറിയൂ നിങ്ങള്‍ ഗര്‍ഭധാരണത്തിന് തയ്യാറാവുകയാണ് എന്നുള്ള കാര്യം. രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് പലരിലും ഇത്തരം ക്ഷീണവും തളര്‍ച്ചയും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ക്ഷീണം അമിതമായി കണ്ടാല്‍ ഒന്നു പ്രഗ്‌നന്‍സി ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. ഇത് പോസിറ്റീവ് ആണെങ്കില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. കാരണം ആദ്യ മൂന്ന് മാസം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് നോക്കണം.

ഇടക്കിടെയുള്ള മൂത്രശങ്ക
ഓവുലേഷന് ശേഷം അല്‍പ ദിവസം കഴിഞ്ഞ് ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതിനുള്ള ശങ്ക തോന്നുന്നുണ്ടോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ച ഗര്‍ഭപാത്രത്തില്‍ എത്തി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഗര്‍ഭപാത്രത്തിന് പ്രഷര്‍ നല്‍കുന്നതിന്റെ ഫലമായാണ് ഇടക്കിടെയുള്ള മൂത്രശങ്കക്ക് പുറകില്‍. മാത്രമല്ല ശരീരത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരം ഒരു ശങ്ക ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അധികം ചാടി ഓടാതിരിക്കുന്നതിന് വേണം മുന്‍ഗണന നല്‍കേണ്ടത്.