For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് ഗര്‍ഭധാരണത്തിന് സീഡ് സൈക്ലിംഗ്‌

|

വിവാഹ ശേഷം ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം അത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ മാനസികമായും ശാരീരികമായും ഉണ്ടാക്കുന്നുണ്ട്. സ്ത്രീകളിലാണെങ്കിലും പുരുഷന്‍മാരിലാണെങ്കിലും പ്രത്യുത്പാദന ശേഷിക്ക് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. ഗര്‍ഭധാരണം പെട്ടെന്ന് നടക്കണമെങ്കില്‍ പ്രത്യുത്പാദന ശേഷിയും ആരോഗ്യവും കൃത്യമായിരിക്കണം. എന്നാല്‍ മാത്രമേ ഇത് കൃത്യമായി നടക്കുകയുള്ളൂ.

 സ്ത്രീയെ ആകര്‍ഷിക്കും പുരുഷ ഗുണങ്ങള്‍ സ്ത്രീയെ ആകര്‍ഷിക്കും പുരുഷ ഗുണങ്ങള്‍

ഇതില്‍ ആരോഗ്യവും ഭക്ഷണവും ആര്‍ത്തവവും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ പ്രധാനപ്പെട്ടതാവുന്നു. ഗര്‍ഭധാരണം സ്ത്രീ ശരീരത്തിലാണ് കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണമാണ് സ്ത്രീകളില്‍ ഗര്‍ഭകാലത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ സീഡ് സൈക്ലിംഗ് ചെയ്യുന്നതിലൂടെ എന്തൊക്കെയാണ് അത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

എന്താണ് സീഡ് സൈക്ലിംഗ്?

എന്താണ് സീഡ് സൈക്ലിംഗ്?

എന്താണ് സീഡ് സൈക്ലിംഗ് എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിത്തുകള്‍ കഴിച്ച് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. വിത്തുകള്‍ കഴിച്ച് ഇതിലൂടെ സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മത്തന്‍ കുരു, ഫ്‌ളാക്‌സ് സീഡ്, സണ്‍ഫ്‌ളവര്‍ സീഡുകള്‍ എന്നിവയെല്ലാം കഴിച്ചാണ് ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കേണ്ടത്. ഇത് കൃത്യമായി കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. തോന്നിയത് പോലെയായിരിക്കരുത് ഇത് കഴിക്കേണ്ടത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഓരോ അവസ്ഥയിലും നമ്മുടെ അശ്രദ്ധയാണ് പല പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തേയും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്.

ഗര്‍ഭധാരണ സാധ്യത എങ്ങനെ?

ഗര്‍ഭധാരണ സാധ്യത എങ്ങനെ?

സ്ത്രീകളില്‍ സീഡ് സൈക്ലിംഗ് എങ്ങനെ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം കൃത്യമാക്കുകയും ശരീരത്തിലെ ഈസ്ട്രജന്‍ ബാലന്‍സ് കൃത്യമാക്കുകയും ചെയ്യുന്നുണ്ട്. ഇതിന് വേണ്ടി സഹായിക്കുന്ന ഘടകങ്ങള്‍ എല്ലാം തന്നെ ഈ വിത്തുകളില്‍ ഉണ്ട്. ചണവിത്ത്, മത്തന്‍കുരു, സൂര്യകാന്തി വിത്ത് എന്നിവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്.

ഹോര്‍മോണല്‍ ഇംബാലന്‍സ്

ഹോര്‍മോണല്‍ ഇംബാലന്‍സ്

ഫോളികുലാര്‍ ഘട്ടത്തില്‍, സീഡ് സൈക്ലിംഗില്‍ വിത്തുകളിലെ ഫൈറ്റോ ഈസ്ട്രജന്‍ ആവശ്യാനുസരണം ഈസ്ട്രജന്റെ അളവ് കൂട്ടാനോ കുറയ്ക്കാനോ സഹായിക്കുമെന്നാണ് പറയുന്നത്. കൂടാതെ മത്തന്‍ വിത്തുകളില്‍ നിന്നുള്ള സിങ്ക് ആര്‍ത്തവത്തിന്റെ അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പിനായി പ്രോജസ്റ്ററോണ്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്നാണ് പറയുന്നത്. ല്യൂട്ടല്‍ ഘട്ടത്തില്‍, എള്ള് ലിഗ്‌നാനുകള്‍ ഒരുതരം പോളിഫെനോള്‍ ഈസ്ട്രജന്റെ അളവ് വളരെയധികം വര്‍ദ്ധിക്കുന്നത് തടയുന്നു. അതേസമയം, സൂര്യകാന്തി വിത്തുകളിലെ വിറ്റാമിന്‍ ഇ പ്രോജസ്റ്ററോണ്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇതെല്ലാം ഹോര്‍മോണല്‍ ഇംബാലന്‍സിനെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

കൃത്യമായ ആര്‍ത്തവത്തിന്

കൃത്യമായ ആര്‍ത്തവത്തിന്

കൃത്യമായ ആര്‍ത്തവത്തിനും സീഡ് സൈക്ലിംഗ് എന്ന മെത്തേഡ് പരീക്ഷിക്കാവുന്നതാണ്. ആര്‍ത്തവ ക്രമക്കേടുകള്‍ മാറുന്നതിനും ഇതിനായി ആര്‍ത്തവത്തിന്റെ ആദ്യത്തെ ദിവസം മുതല്‍ 14 ദിവസം വരെ തന്നെ ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കാവുന്നതാണ്. ഇതിനോടൊപ്പം മത്തന്‍ കുരുവും എള്ളും സണ്‍ഫ്‌ളവര്‍ സീഡും എല്ലാം കഴിക്കാവുന്നതാണ്. പിന്നീട് ആര്‍ത്തവത്തിന് ശേഷം ഓവുലേഷന്‍ സമയത്തും ഇത് കഴിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളില്‍ കൃത്യമായ ആര്‍ത്തവത്തിനും ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഗര്‍ഭധാരണത്തിന് എങ്ങനെ?

ഗര്‍ഭധാരണത്തിന് എങ്ങനെ?

എങ്ങനെ ഗര്‍ഭധാരണത്തിന് വേണ്ടി നമുക്ക് സീഡ് സൈക്ലിംഗ് ശീലമാക്കാം എന്ന് നോക്കാം. ഗര്‍ഭധാരണത്തിനായി ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യത്തെ ദിവസം മുതല്‍ തന്നെ ചണവിത്ത് കഴിക്കാവുന്നതാണ്. അതിന് ശേഷം മത്തന്‍ കുരുവും ശീലമാക്കാവുന്നതാണ്. ആദ്യത്തെ 14 ദിവസത്തിന് ശേഷം 15 ദിവസം വരെ എള്ളും സണ്‍ഫ്‌ളവര്‍ സീഡും കഴിക്കാവുന്നതാണ്. അതായത് 28 ദിവസം കൃത്യമായി ആര്‍ത്തവം ഉള്ളവരിലാണ് ഇത് തിരിച്ചറിയപ്പെടേണ്ടത്. അല്ലാത്ത പക്ഷം അത് പലപ്പോഴും ഓവുലേഷന്‍ കണ്ട് പിടിക്കുന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ട്. ആര്‍ത്തവ ചക്രം വ്യത്യാസമനുസരിച്ച് ഇതില്‍ മാറ്റം വരുന്നതാണ്.

ഓവുലേഷന് ശേഷം

ഓവുലേഷന് ശേഷം

എന്നാല്‍ ഓവുലേഷന് ശേഷം എന്ത് കഴിക്കണം എന്നുള്ളത് അനുസരിച്ചാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. അതിന് വേണ്ടി ഓവുലേഷന്‍ ശേഷം ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ക്ക് എള്ളും സണ്‍ഫ്‌ളവര്‍ സീഡും കഴിക്കാവുന്നതാണ്. ഇവരില്‍ ആര്‍ത്തവ ക്രമം ശരിയാണെങ്കില്‍ മാത്രമേ നമുക്ക് ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരിഹാരമായി വരുന്നുള്ളൂ. ക്രമം തെറ്റിയ ആര്‍ത്തവം കൃത്യമാക്കുന്നതിന് ഇത് കഴിക്കാവുന്നതാണ്. ആര്‍ത്തവ ക്രമക്കേടുകള്‍ ഇല്ലെങ്കില്‍ ഇത് പൊടിച്ചാണ് കഴിക്കേണ്ടത്. ഓവുലേഷന്‍ കണക്കാക്കി വേണം ഇത് കഴിക്കാന്‍ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വിത്തുകളുടെ ആരോഗ്യഗുണങ്ങള്‍

വിത്തുകളുടെ ആരോഗ്യഗുണങ്ങള്‍

പല വിത്തുകളും ഉയര്‍ന്ന പോഷകഗുണമുള്ളതും ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ ആര്‍ത്തവചക്രത്തിന്റെ വിവിധ സമയങ്ങളില്‍ ഫ്‌ളാക്‌സ്, മത്തങ്ങ, എള്ള്, സൂര്യകാന്തി വിത്തുകള്‍ എന്നിവ കഴിക്കുന്നത് വിത്ത് സൈക്ലിംഗില്‍ ഉള്‍പ്പെടുന്നു. ചില ഹോര്‍മോണുകളെ സന്തുലിതമാക്കാനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും ഈ ശീലം സഹായിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകള്‍ വളരെ കുറവാണ്. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണത്തിന്റെ ഗുണനിലവാരവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് വിത്ത് കഴിക്കുന്നത്.

English summary

What Is Seed Cycling And How It Affect Fertility

Here in this article we are discussing about what is seed cycling and how it affect fertility. Read on.
X
Desktop Bottom Promotion