Just In
Don't Miss
- News
പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
റെയിന്‍ബോ ബേബി, ഈ അമ്മമാര്‍ക്ക് സപെഷ്യല്‍
ഗര്‍ഭധാരണം എന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നല്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭകാലത്ത് സംഭവിക്കുന്ന ചില അരുതുകള്‍ നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നവയാണ്. ഇവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ പലപ്പോഴും പലര്‍ക്കും കഴിയുന്നില്ല. ഗര്‍ഭം ധരിക്കുന്ന നിമിഷം മുതല്‍ തന്നെ മാനസികമായും ശാരീരികമായും അമ്മയാവാന്‍ തയ്യാറെടുക്കുന്നുണ്ട് ഓരോ സ്ത്രീയും. എന്നാല്‍ ഇതില്‍ വെല്ലുവിളി ഉയര്‍ത്തി ജീവിതത്തില്‍ നമ്മളെ പാടേ തളര്‍ത്തുന്ന ഒരു അവസ്ഥയാണ് അബോര്ഷന്. അബോര്ഷന് ശേഷം മാനസികമായും ശാരീരികമായും സ്ത്രീക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല.
Most read: കുഞ്ഞിന് കൂര്‍മ്മബുദ്ധി;സൂപ്പര്‍ ബ്രേക്ക്ഫാസ്റ്റ്
ഗര്‍ഭത്തിന്റെ ഏത് ഘട്ടത്തിലും അബോര്ഷന് സംഭവിക്കാവുന്നതാണ്. എന്നാല്‍ പലപ്പോഴും മാസങ്ങള്‍ കഴിയുന്തോറും സംഭവിക്കുന്ന അബോര്ഷന് അമ്മയുടെ മാനസിക നിലയെ തകര്‍ക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ സന്തോഷവും ആകാംഷയും നിറഞ്ഞ കാത്തിരിപ്പിന് ശേഷം സംഭവിക്കുന്ന ഇത്തരം ആഘാതങ്ങളില്‍ നിന്ന് കരകയറുന്നതിന് പല സ്ത്രീകള്‍ക്കും വളരെയധികം സമയം വേണ്ടി വരുന്നുണ്ട്. ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ അതുണ്ടാക്കുന്ന മാനസിക വെല്ലുവിളി എന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലായിരിക്കും. ആദ്യത്തെ അബോര്ഷന് ശേഷം ജനിക്കുന്ന കുഞ്ഞിനെയാണ് റെയിന്‍ബോ ബേബി എന്ന് പറയുന്നത്.

എന്തുകൊണ്ട് റെയിന്‍ബോ ബേബി
എന്തുകൊണ്ടാണ് ഒരു കുഞ്ഞിനെ റെയിന്‍ബോ ബേബി എന്ന് പറയുന്നതെന്ന് അറിയുമോ? കടിഞ്ഞൂല്‍ ഗര്‍ഭത്തിന്റെ അബോര്ഷന് ശേഷം സംഭവിക്കുന്ന ഗര്‍ഭധാരണത്തില്‍ ജനിക്കുന്ന കുഞ്ഞിനെയാണ് റെയിന്‍ബോ ബേബി എന്ന് പറയുന്നത്. കാരണം ഒരു വലിയ ആശങ്കകള്‍ക്ക് ശേഷമായിരിക്കും പിന്നീട് ഒരു കുഞ്ഞ് ജനിക്കുന്നത്. കാത്തിരിപ്പിന് ശേഷം കിട്ടിയ സന്തോഷമായതു കൊണ്ട് തന്നെയാണ് ഈ കുഞ്ഞിനെ റെയിന്‍ബോ ബേബി എന്ന് പറയുന്നതും. മഴവില്ല് എന്ന് പറയുന്നത് ഒരു കാര്മേഘത്തിന് ശേഷം ആകാശം തെളിയുമ്പോള്‍ കാണുന്ന സന്തോഷത്തിന്റെ പ്രതീകമായാണ്. അതുകൊണ്ട് തന്നെയാണ് അബോര്ഷന് ശേഷം ജനിക്കുന്ന കുഞ്ഞുങ്ങളെ റെയിന്‍ബോ ബേബി എന്ന് പറയുന്നത്.

അബോര്ഷന് ശേഷമുള്ള ഗര്‍ഭധാരണം
ഒരു അബോര്ഷന് ശേഷമുള്ള ഗര്‍ഭധാരണം എന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഇത് തിരിച്ചറിഞ്ഞ് ഗര്ഭകാലഘട്ടത്തില് കൂടെ നില്ക്കുക എന്നതാണ് നമ്മളെല്ലാവരും ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം എന്ന് പറയുന്നത്. അബോര്ഷന് ശേഷമുള്ള ഗര്‍ഭധാരണം സന്തോഷം നല്കുന്നതാണെങ്കിലും ഒരുപാട് ആശങ്കകളും ടെന്‍ഷനും പേടിയും നിറഞ്ഞതായിരിക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കടിഞ്ഞൂല്‍ ഗര്‍ഭത്തില്‍ ഉണ്ടാവുന്ന തരത്തിലുള്ള എല്ലാ വിധത്തിലുള്ള ശ്രദ്ധയും പരിചരണവും ഈ ഗര്‍ഭത്തിലും ഉണ്ടായിരിക്കണം.

റെയിന്‍ബോ ബേബി സെപ്ഷ്യല്‍
റെയിന്‍ബോ ബേബി എന്ന് പറയുന്നത് എപ്പോഴും സ്പെഷ്യല്‍ ആയിരിക്കും. കാരണം അബോര്ഷന് എന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറും മുന്‍പ് സന്തോഷവുമായി മറ്റൊരാള്‍ വരുന്നു എന്നത് തന്നെയാണ് ഈ കുഞ്ഞിനെ ഇത്രയധികം സ്പെഷ്യല്‍ ആക്കുന്നത്. വളരെയധികം പ്രതീക്ഷകളോടെയായിരിക്കും ഈ ഗര്‍ഭധാരണത്തെ എല്ലാ അമ്മമാരും കാണുന്നതും. എങ്കിലും അമ്മമാര്‍ എന്തുകൊണ്ടും വളരെയധികം മാനസിക വെല്ലുവിളികളോടെയായിരിക്കും ഈ ഗര്‍ഭത്തെ സ്വീകരിക്കുന്നത് തന്നെ. എത്രയൊക്കെ ആയാലും ആദ്യം ഗര്‍ഭം ധരിച്ച കുഞ്ഞിനെ ഒരു അമ്മയും മറക്കില്ല എന്നത് തന്നെയാണ് സത്യം.

എങ്ങനെ കൈകാര്യം ചെയ്യാം
റെയിന്‍ബോ പ്രഗ്നന്‍സി എങ്ങനെ കൈകാര്യം ചെയ്യാം എന്നത് പലര്‍ക്കും അറിയുകയില്ല. ഇത് പലപ്പോഴും നിങ്ങളുടെ ഗര്‍ഭകാലത്തെ എങ്ങനെ സന്തോഷഭരിതമാക്കാം എന്നതാണ് ശ്രദ്ധിക്കേണ്ടത്. ആശങ്കകള്‍ ആയിരിക്കും എപ്പോഴും നിറഞ്ഞിരിക്കുക. ഇതിനെ ഡോക്ടറുമായോ അല്ലെങ്കില്‍ പങ്കാളിയുമായോ സംസാരിച്ച് ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം. എന്തൊക്കെ പറഞ്ഞാലും തനിക്ക് നഷ്ടപ്പെട്ട ആദ്യത്തെ കുഞ്ഞിനെ മറക്കുന്നതിന് ഒരു അമ്മക്കും സാധിക്കുകയില്ല. എങ്കിലും ഇതെല്ലാം ഒരു പരിധി വരെ മറക്കാന്‍ ശ്രദ്ധിക്കണം.

അബോര്‍ഷനെന്ന ആശങ്ക
വീണ്ടും ഒരു അബോര്‍ഷനെന്ന ആശങ്ക ഇത്തരം സ്ത്രീകളെ വളരെയധികം ബാധിച്ചിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ഇവരുടെ ഗര്‍ഭകാലം വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് ഇവരെ എത്തിക്കുന്നു. ജീവിതത്തില്‍ പ്രതീക്ഷകള്‍ എന്നതിലുപരി നഷ്ടപ്പെട്ട് പോയ കുഞ്ഞിനെക്കുറിച്ചായിരിക്കും പല അമ്മമാരും ഈ ഘട്ടത്തില്‍ ചിന്തിക്കുന്നത്. അബോര്ഷന് ഇനിയുമുണ്ടാവുമോ എന്ന പേടിയിലായിരിക്കും അമ്മമാര്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. മാനസികവും ശാരീരികവുമായ പിന്തുണ ഇവര്‍ക്ക് അത്യാവശ്യമാണ്.

പങ്കാളിയുടെ പിന്തുണ
ഈ ഘട്ടത്തില്‍ ഏറ്റവും അത്യാവശ്യമായിട്ടുള്ളതും പങ്കാളിയുടെ പിന്തുണയാണ്. മാനസിക പിരിമുറുക്കവും മറ്റ് അസ്വസ്ഥതകളും ഇല്ലാതാക്കി ജീവിതത്തില്‍ ഇനിയുള്ള കുഞ്ഞിന്റെ കാര്യത്തില്‍ ശ്രദ്ധയും സന്തോഷവും കേന്ദ്രീകരിച്ച് ജീവിക്കുന്നതിന് എന്നും പങ്കാളിയുടം പിന്തുണ വളരെ അത്യാവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം ഈ ഗര്‍ഭസമയത്ത് അമ്മമാരെ കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ ആശങ്കകളിലേക്ക് വഴിവെക്കുന്നുണ്ട്.

റെയിന്‍ബോ ബേബിയെ വരവേല്‍ക്കാം
റെയിന്‍ബോ ബേബിയെ വരവേല്‍ക്കുക എന്നുള്ളത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. കാരണം പല അമ്മമാരും ആശങ്കകള്‍ക്ക് വിരാമമിട്ട് കൊണ്ട് കുഞ്ഞെന്ന സന്തോഷത്തില്‍ നിറയുമ്പോള്‍ ചില അമ്മമാരെങ്കിലും ഡിപ്രഷന് എന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. പ്രസവശേഷമുണ്ടാവുന്ന വിഷാദ രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ആദ്യ അബോര്ഷന് ശേഷം വീണ്ടും പ്രസവിക്കുന്ന അമ്മമാരെയാണ്. അതുകൊണ്ട് ഇവരോടൊപ്പം പൂര്‍ണ പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാവുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.