For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർത്തവചക്രം 21-ൽതാഴെ; ഗർഭധാരണം ബുദ്ധിമുട്ട് ,കാരണം

|

ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന നല്ലൊരു വിഭാഗം ദമ്പതികള്‍ നമുക്കിടയിൽ ധാരാളം ഉണ്ട്. എന്നാൽ അത് പലപ്പോഴും എന്തുകൊണ്ടാണ് എന്നുള്ള ചോദ്യമാണ് അതിലേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ആരോഗ്യ സംരക്ഷണത്തിനും ഗർഭധാരണത്തിൽ വളരെ വലിയ പങ്കാണ് ഉള്ളത്. എന്നാൽ പലപ്പോഴും ആരോഗ്യത്തിന് വേണ്ടി മാത്രം ശ്രദ്ധിച്ചാൽ പോരാ നമ്മുടെ ചില ജീവിത ശൈലികളും ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് ആർത്തവത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുമുണ്ട്.

കൃത്യമായ ആർത്തവം 28 ദിവസത്തിനുള്ളിൽ വരേണ്ടതാണ്. എന്നാൽ പലപ്പോഴും ചിലരിലെങ്കിലും 21-24 ദിവസത്തിനുള്ളിലോ അല്ലെങ്കിൽ 30-35 ദിവസത്തിനുള്ളിലോ ആയിരിക്കും ഉണ്ടാവുന്നത്. ഇത് ഉണ്ടാക്കുന്ന അവസ്ഥ എന്ന് പറയുന്നത് അത്ര നല്ലതായിരിക്കില്ല. കാരണം ആർത്തവ ചക്രം കൃത്യമല്ലെങ്കിൽ അത് നിങ്ങളിൽ ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നതിന് കാരണമാകുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് പ്രധാനപ്പെട്ടതാണ്.

Most read: ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സംMost read: ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സം

ഇതിൽ ആർത്തവം വളരെയധികം വെല്ലുവിളി ഉയർത്തുന്നതാണ്. ആര്‍ത്തവ ചക്രവും ഓവുലേഷനും എല്ലാം ഗർഭധാരണത്തിന് വെല്ലുവിളി ഉയർത്തുന്നത് തന്നെയാണ്. ആർത്തവദൈർഘ്യം 26 ദിവസത്തിൽ കുറവാണോ എന്നാൽ അതിനുള്ള കാരണവും ഇത് ഗർഭധാരണത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതും അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

ആര്‍ത്തവ ചക്രവും ഗര്‍ഭധാരണവും

ആര്‍ത്തവ ചക്രവും ഗര്‍ഭധാരണവും

സാധാരണ ആര്‍ത്തവ ചക്രം എന്ന് പറയുന്നത് 28 ദിവസം കൂടുമ്പോഴാണ്. ഇതിൽ 14-ാമത്തെ ദിവസമാണ് ഓവുലേഷൻ വരുന്നത്. ഈ സമയത്ത് ബന്ധപ്പെടുമ്പോഴാണ് ഗർഭധാരണം സംഭവിക്കുന്നത്. എന്നാൽ ഇതിൽ ആർത്തവ ചക്രം വർദ്ധിക്കുമ്പോൾ ഓവുലേഷൻ ദിവസവും നീണ്ടു പോവുന്നുണ്ട്. എന്നാൽ ഇത് 35 ദിവസത്തില്‍ കൂടുതലാണെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചിലരിൽ 21-24 ദിവസമാണ് ആർത്തവം ഉണ്ടാവുന്നത്. ഈ അവസ്ഥയിൽ പലപ്പോഴും ഓവുലേഷൻ ദിനങ്ങൾ ഇല്ലാതിരിക്കുകയോ ഓവുലേഷൻ ദിനങ്ങൾ ചുരുങ്ങുകയോ ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളിൽ ഗർഭധാരണത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ആദ്യ ആർത്തവവും ഗർഭധാരണവും

ആദ്യ ആർത്തവവും ഗർഭധാരണവും

ആദ്യ ആർത്തവവും ഗർഭധാരണവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാൽ പലപ്പോഴും ആദ്യമായി ആര്‍ത്തവം ഉണ്ടായതിന് ശേഷം നിങ്ങളിൽ കുറച്ച് കാലത്തേക്ക് ആര്‍ത്തവം ക്രമമല്ലാതെയായാണ് വരുന്നത്. എന്നാൽ ഇത് പലപ്പോഴും നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെക്കൂടി ബാധിക്കുന്നുണ്ട്. എന്നാൽ പിന്നീട് ഇവരിൽ ആർത്തവം കൃത്യമായി വരുന്നു. പക്ഷേ ചിലരിൽ പിന്നീടും ആർത്തവം കൃത്യമല്ലാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഒരു തരത്തിലും ഇത്തരം പ്രതിസന്ധികൾ വെച്ച് താമസിപ്പിക്കരുത്. ഇത് നിങ്ങളിൽ കൂടുതൽ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ആദ്യ ആർത്തവവും ഗർഭധാരണവും നിങ്ങളിലെ പ്രത്യുത്പാദന ശേഷിയെ വളരെയധികം ബാധിക്കുന്നുണ്ട്.

ഓവുലേഷൻ ഇല്ലാത്ത അവസ്ഥ

ഓവുലേഷൻ ഇല്ലാത്ത അവസ്ഥ

പലപ്പോഴും ഓവുലേഷൻ ഇല്ലാത്ത അവസ്ഥയാണ് നിങ്ങളിൽ എങ്കിൽ അതിന് കാരണം നിങ്ങളിൽ വളരെ കുറഞ്ഞ കാലദൈർഘ്യം ഉണ്ടാവുന്ന ആർത്തവമായിരിക്കും. ഇത് നിങ്ങളിൽ ഓവുലേഷൻ അഥവാ അണ്ഡവിസർജനം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനേ തന്നെ ഡോക്ടറെ കണ്ട് പരിഹാരം കാണേണ്ടതാണ്. ഓവുലേഷന്‍ ഇല്ലാത്ത അവസ്ഥയാണ് നിങ്ങളിലെങ്കിൽ അത് വന്ധ്യതയിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കി വിടരുത്.

ഫൈബ്രോയ്ഡ്

ഫൈബ്രോയ്ഡ്

ഫൈബ്രോയ്ഡ് നിങ്ങളിൽ ഒരു തലവേദന തന്നെയാണ് സൃഷ്ടിക്കുന്നത്. ഗർഭാശയത്തിന്‍റെ പേശികളിൽ ഉണ്ടാവുന്നത് അമിതവളർച്ചയാണ് ഇത്തരം മുഴകൾ ഉണ്ടാവുന്നതിന് കാരണം. ഇവരിൽ ആർത്തവ ചക്രം വളരെയധികം കുറവായിരിക്കും. 21-24 ദിവസത്തിനുള്ളിൽ തന്നെ ഇവരില്‍ ആർത്തവം ഉണ്ടാവുന്നുണ്ട്. ആർത്തവം കൃത്യമല്ലാതിരിക്കുകയും ഫൈബ്രോയ്ഡ് എന്ന പേരില്‍ കാണപ്പെടുന്ന ഗർഭാശയത്തിലെ മുഴകളും ആർത്തവ ചക്രം കുറക്കുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല ഇത്തരക്കാരിൽ ആർത്തവം ഉണ്ടാവുന്ന അവസ്ഥയിൽ വളരെയധികം കഠിനമായ വേദനയും ഉണ്ടാവുന്നുണ്ട്. ഇത് വന്ധ്യതയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന അവസ്ഥയിലും ചെറിയ ഇടവേളകളിൽ ഉണ്ടാവുന്ന ആര്‍ത്തവത്തിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. മാനസിക സമ്മർദ്ദം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. മാനസികമായി വളരെയധികം ഓകെയാണെങ്കിൽ മാത്രമേ ഗർഭധാരണവും ആര്‍ത്തവവും എല്ലാം കൃത്യമാവുകയുള്ളൂ. അതുകൊണ്ട് ഇത്തരം കാര്യങ്ങൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ഇതെല്ലാം ഗർഭധാരണത്തേയും ബാധിക്കുന്നത് ചില്ലറയല്ല.

 ആർത്തവവിരാമത്തോട് അടുത്ത സമയം

ആർത്തവവിരാമത്തോട് അടുത്ത സമയം

നാല്പതിന് ശേഷം നിങ്ങളിൽ ആർത്തവ വിരാമത്തിലേക്കുള്ള സാധ്യതയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവ വിരാമത്തിന് അടുത്ത നിൽക്കുന്ന കാലത്ത് ആർത്തവം ചെറിയ ഇടവേളകളിൽ ആര്‍ത്തവം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അതുകൊണ്ട് ഇവർ പെട്ടെന്ന് തന്നെ ഗർഭധാരണത്തിന് ശ്രമിക്കണം. അല്ലെങ്കിൽ കൂടുതൽ കോംപ്ലിക്കേഷനിലേക്ക് എത്തുന്നുണ്ട്.

 അമിതഭാരവും- ഭാരക്കുറവും

അമിതഭാരവും- ഭാരക്കുറവും

അമിതഭാരവും - ഭാരക്കുറവും നിങ്ങളിൽ ആര്‍ത്തവത്തിന്‍റെ ഇടവേളകൾക്ക് ദൈർഘ്യം കുറക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. അമിതഭാരവും ശരീരത്തിന് ക്രമാതീതമായി ഉണ്ടാവുന്ന ഭാരക്കുറവും എല്ലാം വെല്ലുവിളി ഉയർത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. വളരെയധികം നല്ല രീതിയിൽ ഉള്ള ഡയറ്റും ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English summary

What a Short Menstrual Cycle Says About your fertility

Here in this article, we are discussing about the short menstrual cycle that says about your chances of getting pregnant. Read on.
X
Desktop Bottom Promotion