For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഗ്നന്‍സി കിറ്റില്‍ നെഗറ്റീവ് വര തെളിയുമ്പോള്‍ അറിയേണ്ടത്

|

ഗര്‍ഭധാരണം പല സ്ത്രീകളും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ മാസങ്ങളും വര്‍ഷങ്ങളുമായി ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ട് പരാജയപ്പെടുന്നവരെങ്കില്‍ പലപ്പോഴും അത് മാനസിക സമ്മര്‍ദ്ദത്തിലേക്കും ഡിപ്രഷനിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. നിങ്ങള്‍ വളരെക്കാലമായി ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് കിട്ടുന്ന നെഗറ്റീവ് ഗര്‍ഭ പരിശോധന ഫലം വളരെയധികം മാനസിക വിഷമം ഉണ്ടാക്കുന്നതാണ്. ഇത് നിരന്തരമായി കാണുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരാശയിലൂടെ നിങ്ങള്‍ മുന്നോട്ട് പോവുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

എപ്പോഴും ആരോഗ്യത്തോടെയുള്ള ഡയറ്റ് പിന്തുടരുന്നതും, വ്യായാമം കൃത്യമായി ചെയ്യുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കണം. ഗര്‍ഭിണിയാവാന്‍ ശ്രമിക്കുകയാണ് എന്നുണ്ടെങ്കില്‍ അതിന് മുന്‍പ് നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കണ്ട് കംപ്ലീറ്റ് ചെക്കപ് നടത്തേണ്ടതാണ്. ഇത് കൃത്യമാണെങ്കില്‍ നിങ്ങള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുന്നുണ്ട്.

ഏറെ നാള്‍ ശ്രമിച്ചിട്ടും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരാതിരിക്കുമ്പോള്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഒരു കുഞ്ഞിന് വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നവരെങ്കില്‍ ഈ നെഗറ്റീവ് റിസള്‍ട്ട് പലപ്പോഴും നിങ്ങളെ തളര്‍ത്തുന്നു. എന്നാല്‍ ഇത്തരം മാനസികാവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുക

മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുക

നിങ്ങള്‍ നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ മറ്റുള്ളവരോട് നിങ്ങളുടെ അവസ്ഥയെക്കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തവണ അത് സംഭവിച്ചില്ലെങ്കില്‍ കുഴപ്പമില്ല, തീര്‍ച്ചയായും അത് എന്നെങ്കിലും സംഭവിക്കും' അല്ലെങ്കില്‍ 'അത് സംഭവിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അത് സംഭവിക്കും' എന്നിങ്ങനെയുള്ള പോസിറ്റീവ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. നിങ്ങളുടെ പങ്കാളി, നിങ്ങളുടെ കുടുംബം അല്ലെങ്കില്‍ നിങ്ങളുടെ ഉറ്റസുഹൃത്ത് എന്നിങ്ങനെ നിങ്ങളോട് ഏറ്റവും അടുത്ത ആളുകളുമായി ഇതിനെക്കുറിച്ച് സംസാരിക്കുക. ഈ ചിന്തകളില്‍ നിന്ന് മുക്തി നേടുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുക.

പങ്കാളിയോട് സംസാരിക്കുക

പങ്കാളിയോട് സംസാരിക്കുക

നിങ്ങള്‍ പങ്കാളിയോട് തുറന്ന് സംസാരിക്കുന്നതിന് ശ്രമിക്കുക. പങ്കാളി ഏത് അവസ്ഥയിലാണ് എന്ന് മനസ്സിലാക്കി വേണം ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന്. അല്ലാത്ത പക്ഷം പങ്കാളിയുടെ പ്രതികരണം പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. പരമാവധി പങ്കാളിയോട് ദേഷ്യപ്പെടുകയോ വ്രണപ്പെടുകയോ അവസ്ഥകളെക്കുറിച്ച് കളിയാക്കാതിരിക്കുകയോ ചെയ്യേണ്ടതാണ്. അതുകൊണ്ട് തന്നെ പങ്കാളിയുടെ പിന്തുണ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

അസ്വസ്ഥത ഒഴിവാക്കുക

അസ്വസ്ഥത ഒഴിവാക്കുക

ഇത്തരം നെഗറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് ലഭിച്ചെങ്കിലും അതില്‍ അസ്വസ്ഥരാകാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഈ അവസ്ഥയില്‍ നെഗറ്റീവ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക. ഇത് കൂടാതെ പോസിറ്റീവ് ആയ കാര്യങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിക്കുക. എപ്പോഴും നിങ്ങള്‍ക്ക് ചുറ്റുമുള്ള നിങ്ങളുടെ ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം.

പ്രിയപ്പെട്ടവരൊത്ത് യാത്രപോവുക

പ്രിയപ്പെട്ടവരൊത്ത് യാത്രപോവുക

നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്നുണ്ട് എന്ന് എല്ലാവരോടും പറയേണ്ടതില്ല. നിങ്ങള്‍ ഇതുവരെ ഗര്‍ഭിണിയാണോ എന്ന് എല്ലാ മാസവും ആളുകള്‍ നിങ്ങളോട് ചോദിച്ച് കൊണ്ടേ ഇരിക്കും. അത് നിങ്ങളില്‍ മനസമാധാനക്കേടും മാനസിക പ്രയാസവും ഉണ്ടാക്കുന്നുണ്ട്. പകരം, നിങ്ങള്‍ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകളുമായി മാത്രം ഇതിനെപ്പറ്റി സംസാരിക്കുക. അവര്‍ നിങ്ങള്‍ക്ക് എങ്ങനെ പിന്തുണ നല്‍കണമെന്നും നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവര്‍ നിങ്ങളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഈ സമയം ഉപകരിക്കും.

ഡോക്ടറെ കാണാന്‍ പോവുക

ഡോക്ടറെ കാണാന്‍ പോവുക

ഏതാനും മാസങ്ങളായി നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരെങ്കിലും പോസിറ്റീവ് ഫലം ലഭിക്കാത്ത അവസ്ഥയില്‍ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഒന്നോ രണ്ടോ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം ഒരു വിശ്വസ്ത ഗൈനക്കോളജിസ്റ്റുമായി കൂടിക്കാഴ്ച നടത്തുന്നത് നല്ലതാണ്. ഡോക്ടര്‍ക്ക് നിങ്ങളെ ഇതില്‍ സഹായിക്കാന്‍ സാധിക്കുന്നുണ്ട്. ഫെര്‍ട്ടിലിറ്റി ചികിത്സകളുടെ ശരിയായ ദിശയിലേക്ക് അവള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കുന്നുണ്ട്.

ശ്രമിക്കുന്നതില്‍ നിന്ന് ഒരു ഇടവേള എടുക്കുക

ശ്രമിക്കുന്നതില്‍ നിന്ന് ഒരു ഇടവേള എടുക്കുക

നിങ്ങള്‍ നിരന്തരമായി ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതെങ്കില്‍ ഇടക്ക് ഒരു ഇടവേള എടുക്കുന്നതിന് ശ്രമിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് നവോന്മേഷം പകരാനും നിങ്ങളുടെ പ്രത്യാശ പുതുക്കാനും കഴിയും, അതുവഴി നിങ്ങള്‍ക്ക് മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് എത്തിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഒരു ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയില്‍ ചേരുക

ഒരു ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയില്‍ ചേരുക

നെഗറ്റീവ് ഗര്‍ഭ പരിശോധനയ്ക്ക് ശേഷം അതിനെ നേരിടാനുള്ള ഒരു മാര്‍ഗം നിങ്ങളെപ്പോലെ ഗര്‍ഭിണിയാകാന്‍ പാടുപെടുന്ന സ്ത്രീകളുടെ ഒരു ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയില്‍ ചേരുക എന്നതാണ്. ഇത് സഹിഷ്ണുത വളര്‍ത്തുക മാത്രമല്ല, നിങ്ങളുടെ കഥ പങ്കിടാനും സഹാനുഭൂതി, ഉറപ്പ്, ശക്തി എന്നിവ നേടാനും നിങ്ങളെ സഹായിക്കുന്നുണ്ട്. പ്രോത്സാഹനവും അനുകമ്പയും സ്വയം വാഗ്ദാനം ചെയ്തുകൊണ്ട് ആരെയെങ്കിലും ആശ്വസിപ്പിക്കാനുള്ള അവസരം പോലും നിങ്ങള്‍ക്ക് ലഭിച്ചേക്കാം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഗര്‍ഭധാരണം മാസങ്ങള്‍ എടുത്തേക്കാവുന്ന ഒരു പ്രക്രിയയാണ്, പക്ഷേ അത് ഒരിക്കലും സംഭവിക്കില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. ഒടുവില്‍ നിങ്ങള്‍ ഗര്‍ഭിണിയാകുമ്പോള്‍, സന്തോഷം നിങ്ങള്‍ അനുഭവിച്ച് അറിയേണ്ടതാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് വന്ധ്യത ചികിത്സ നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

രണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസിരണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസി

കുഞ്ഞുങ്ങളിലെ വിക്ക് തുടക്കത്തിലേ തിരിച്ചറിയാന്‍കുഞ്ഞുങ്ങളിലെ വിക്ക് തുടക്കത്തിലേ തിരിച്ചറിയാന്‍

English summary

Ways to Make Yourself Feel Better After a Negative Pregnancy Test In Malayalam

Here in this article we are sharing some ways to make yourself feel better after negative pregnancy test in malayalam. Take a look.
X
Desktop Bottom Promotion