For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി PCOS ഉള്ളവര്‍ക്കും ഗര്‍ഭധാരണം പെട്ടെന്ന്: പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍

|

ഗര്‍ഭധാരണം എന്നത് ആഗ്രഹിക്കുമ്പോള്‍ സംഭവിക്കേണ്ട ഒന്നാണ്. സ്ത്രീ പുരുഷന്‍മാര്‍ ആഗ്രഹിക്കുമ്പോള്‍ പക്ഷേ ചിലരില്‍ ഗര്‍ഭധാരണം സംഭവിക്കുന്നില്ല. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്നും എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. എന്നാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പലരിലും ഗര്‍ഭധാരണം സംഭവിക്കുന്നില്ല. എന്നാല്‍ അതിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനാണ് ആദ്യം ശ്രമിക്കേണ്ടത്. പലപ്പോഴും പിസിഓഎസ് എന്ന അവസ്ഥയുവരില്‍ ഗര്‍ഭധാരണം ഒരു വെല്ലുവിളിയാവുന്നുണ്ട്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) ഉള്ള പല സ്ത്രീകളും ഗര്‍ഭധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഉള്ള സാധ്യത കാണുന്നുണ്ട്. വന്ധ്യത ഉള്ളവരില്‍ ഏറ്റവും സാധാരണമായി ഉണ്ടാവുന്ന രോഗാവസ്ഥയില്‍ ഒന്നാണ് പിസിഓഎസ്.

Tips To Boost Fertility And Get Pregnant With PCOS

ഹോര്‍മോണ്‍ മാറ്റങ്ങളാണ് പലപ്പോഴും സ്ത്രീകളില്‍ പിസിഓഎസ് ഉണ്ടാവുന്നതിന്റെ പ്രധാന കാരണം. സ്ത്രീകള്‍ക്ക് ആന്‍ഡ്രോജന്‍ എന്ന പുരുഷ ഹോര്‍മോണുകളുടെ അളവ് കൂടുന്നതാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നത്. ഇത്തരത്തിലുള്ള ഹോര്‍മോണ്‍ പലപ്പോഴും സ്ത്രീകളില്‍ ഓവുലേഷന്‍ തടസ്സപ്പെടുത്തുകയും ഗര്‍ഭധാരണത്തെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചിലരില്‍ ഐവിഎഫ് പോലുള്ളവ ചെയ്താല്‍ ഗര്‍ഭധാരണം വിജയിക്കുന്നുണ്ട്. എന്നാല്‍ സാധാരണ അവസ്ഥയില്‍ ഗര്‍ഭം ധരിക്കുന്നതിനും ശ്രമിക്കാവുന്നതാണ്. പിസിഓഎസിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

എന്താണ് പിസിഓഎസ്?

എന്താണ് പിസിഓഎസ്?

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, അല്ലെങ്കില്‍ പിസിഒഎസ് എന്ന രോഗാവസ്ഥ നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ മാത്രമല്ല ബാധിക്കുന്നത്, ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ട് എന്നത് കൂടിയാണ് അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ അത് പരാജയപ്പെടുന്ന അവസ്ഥയുണ്ടാവുന്നുങ്കെില്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് ഒരു വന്ധ്യതയുടെ തുടക്ക ലക്ഷണങ്ങളില്‍ പെടുന്നതാണ് എന്നതാണ്. പലപ്പോഴും കൃത്യമായ രോഗനിര്‍ണയം നടത്താത്തതാണ് പലരിലും ഗര്‍ഭധാരണം സംഭവിക്കാത്തതിന് കാരണമായി മാറുന്നത്. നിങ്ങള്‍ക്ക് പിസിഓഎസ് ഉണ്ടെങ്കില്‍ അതിനര്‍ത്ഥം ഗര്‍ഭധാരണം സംഭവിക്കുന്നില്ല എന്നതല്ല. മറിച്ച് നിങ്ങള്‍ക്ക് ഡോക്ടറുടെ കൃത്യമായി ചികിത്സയിലൂടേയും നിര്‍ദ്ദേശങ്ങൡലൂടേയും ഗര്‍ഭധാരണത്തിന് സാധിക്കുന്നു എന്നതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

നിങ്ങള്‍ പിസിഓഎസ് ഇല്ലാത്ത ഒരു വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അതില്‍ അറിഞ്ഞിരിക്കേണ്ടത് ആദ്യം നിങ്ങള്‍ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോള്‍ നിങ്ങളുടെ ബോഡിമാസ് ഇന്‍ഡക്‌സ് കൃത്യമാക്കുക എന്നതാണ്. അതിന് ശേഷം ഗര്‍ഭധാരണത്തിന് മുന്‍പ് എത്ര ശരീരഭാരം വേണം എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനെക്കുറിച്ച് ഡോക്ടറോട് കൃത്യമായി സംസാരിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും വേണം. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ആരംഭിക്കുക. ഇത് കൂടാതെ ആക്റ്റീവ് ആയി ഇരിക്കുന്നതിനും ശ്രദ്ധിക്കുക. ഇതോടൊപ്പം തന്നെ നിങ്ങളുടെ ഓവുലേഷന്‍ സമയം കൃത്യമായി കണ്ടെത്തുന്നതിന് ശ്രദ്ധിക്കുക. സാധാരണ അവസ്ഥയില്‍ ഷുഗര്‍ ചെക്ക് ചെയ്യുക ഇത്രയുമാണ് സാധാരണയായി ഒരു സ്ത്രീ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. എന്നാല്‍ പിസിഓഎസ് നിര്‍ണയിക്കപ്പെട്ട് കഴിഞ്ഞാല്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

അമിതഭാരം എന്നത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടി ശരീരഭാരം കുറക്കുന്നതിന് ശ്രദ്ധിക്കുക. ഇതോടൊപ്പം തന്നെ നിങ്ങള്‍ക്ക് പിസിഓഎസ് എന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നുണ്ട്. ദിവസവും നടക്കുന്നതും വ്യായാമം ചെയ്യുന്നതും ശരീരഭാരം അമിതമാവുന്നതിനെ കുറക്കുന്നു.

ഭക്ഷണം ശ്രദ്ധിക്കുക

ഭക്ഷണം ശ്രദ്ധിക്കുക

നിങ്ങളില്‍ പിസിഓഎസ് പോലുള്ള വന്ധ്യതാ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുണ്ടെങ്കില്‍ കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്ന ഏതൊരു സ്ത്രീക്കും ശരിയായ അളവില്‍ ശരീരത്തിലേക്ക് പോഷകങ്ങള്‍ എത്തിയിരിക്കണം. അതിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക, ഇത് കൂടാതെ മധുരമുള്ള ഭക്ഷണങ്ങള്‍, ലളിതമായ കാര്‍ബോഹൈഡ്രേറ്റുകള്‍, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയെ ഡയറ്റില്‍ നിന്ന് മാറ്റുക. ഇതോടൊപ്പം വേവിച്ച പഴങ്ങളും പച്ചക്കറികളും, തവിട്ട് അരി, ഓട്‌സ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക. ബീന്‍സ്, പയര്‍, ചിക്കന്‍, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക

നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തില്‍ പ്രശ്‌നം നേരിടുന്നെങ്കില്‍ പിസിഓഎസിനോടൊപ്പം തന്നെ ശരീരത്തിലെ പഞ്ചസാരയുടെ അളവും പരിശോധിക്കുക. ഇതിനെ കുറക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതാണ്. പിസിഒഎസ് നിങ്ങളുടെ ശരീരത്തെ ഇന്‍സുലിനോട് സംവേദനക്ഷമത കുറയ്ക്കുന്നു. അതെല്ലാം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ തന്നെ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ചെയ്യുക. നിങ്ങള്‍ ഏതൊക്കെ പ്രായത്തില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത് എന്നും നമുക്ക് നോക്കാം.

പ്രായം 25 മുതല്‍ 30 വരെ

പ്രായം 25 മുതല്‍ 30 വരെ

നിങ്ങളുടെ പ്രായം വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട് ഗര്‍ഭധാരണത്തിന്. എന്നാല്‍ സ്ത്രീകളില്‍ ഓരോ വര്‍ഷം കഴിയുന്തോറും ഗര്‍ഭധാരണത്തിനുള്ള സാധ്യതയെ കുറക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ 20 കളുടെ അവസാനത്തില്‍ ഗര്‍ഭധാരണത്തിന് ഏറ്റവും മികച്ച സമയമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്ത ദമ്പതികള്‍ നല്ലൊരു ഡോക്ടറെ കാണുന്നത് നല്ലതാണ്. എന്തുകൊണ്ടാണ് ഗര്‍ഭം ധരിക്കുന്നതിന് സാധിക്കാത്തത് എന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്. അതിന് വേണ്ടി കൃത്യമായി രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ 30 വയസ്സിനു ശേഷം, ഗര്‍ഭിണിയാകാനുള്ള സാധ്യത ഓരോ വര്‍ഷവും കുറയുന്നു.

പ്രായം 31 മുതല്‍ 35 വരെ

പ്രായം 31 മുതല്‍ 35 വരെ

നിങ്ങള്‍ക്ക് മുപ്പതുകളുടെ തുടക്കത്തില്‍ ഒരു കുഞ്ഞ് ജനിക്കുന്നതിനുള്ള സാധ്യത കൂടുതല് തന്നെയാണ്. എന്നാല്‍ മുപ്പതുകളുടെ അവസാനത്തില്‍ ഗര്‍ഭധാരണ ശേഷി സ്ത്രീകളില്‍ കുറഞ്ഞ് വരുന്നു. എന്നാല്‍ മുപ്പതുകളുടെ തുടക്കത്തില്‍ നിങ്ങളില്‍ പ്രത്യുത്പാദന ശേഷിയുള്ള അണ്ഡം സ്ത്രീ ശരീരത്തില്‍ ഉണ്ട്. എന്നാല്‍ നിങ്ങളുടെ ഗര്‍ഭധാരണ നിരക്ക് 32 വയസ്സിന് ശേഷം വളരെയധികം കുറയുകയാണ് ചെയ്യുന്നത്. 37 വയസ്സ് കഴിയുന്തോറും ഇത് പിന്നീടും കുറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ ഓര്‍മ്മിക്കേണ്ടതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് 5 സ്ത്രീകളില്‍ ഒരാള്‍ക്ക് വീതം 35 വയസ്സിനു ശേഷം ആദ്യത്തെ കുഞ്ഞ് ഉണ്ടാവുന്നുണ്ട്. എന്നാല്‍ മുപ്പതിന് ശേഷം നിങ്ങളില്‍ പ്രത്യുത്പാദന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം.

 പ്രായം 35 മുതല്‍ 40 വരെ

പ്രായം 35 മുതല്‍ 40 വരെ

നിങ്ങളുടെ മുപ്പതുകളുടെ അവസാനത്തില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. ഈ അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പിസിഓഎസ് പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ പിടിമുറുക്കിയതിന്റെ ഫലമായി പലപ്പോഴും പ്രത്യുത്പാദന ശേഷി വളരെ കുറയുന്നു. പ്രത്യേകിച്ച് മുപ്പതുകളുടെ അവസാനത്തിലും നാല്‍പ്പതുകളുടെ തുടക്കത്തിലും ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ മുപ്പതുകളില്‍ സാധാരണ ശ്രമത്തിലൂടെ തന്നെ ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പിസിഓഎസ് ഉള്ളവരില്‍ ഐവിഎഫ് പോലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഈ പ്രായത്തില്‍ പക്ഷേ നിങ്ങള്‍ക്ക് ക്രോമസോം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഗര്‍ഭം അലസുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

പ്രായം 41 മുതല്‍ 45ന് ശേഷം

പ്രായം 41 മുതല്‍ 45ന് ശേഷം

നിങ്ങളില്‍ നാല്‍പ്പത്തി ഒന്ന് വയസ്സിന് മുകളിലേക്കാണ് പ്രായം എന്നുണ്ടെങ്കില്‍ അവരില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവായിരിക്കും. ഇനി അഥവാ അവര്‍ ഗര്‍ഭം ധരിച്ചാലും മിസ്‌കാര്യേജ് സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഐവിഎഫ് പോലുള്ള മാര്‍ഗ്ഗങ്ങളിലൂടെ ഗര്‍ഭം ധരിക്കുമ്പോള്‍ അത് എത്രത്തോളം വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന് നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് തീരുമാനിക്കേണ്ടതാണ്. ഇതിന് കാരണം ഈ പ്രായത്തില്‍, നിങ്ങളുടെ ശരീരം ആര്‍ത്തവവിരാമത്തിന് തയ്യാറെടുക്കുന്നു എന്നതാണ്. നിങ്ങളുടെ അണ്ഡാശയങ്ങളില്‍ അണ്ഡം ഉത്പ്പാദിപ്പിക്കപ്പെടുന്നില്ല എന്നുള്ളതാണ്. ഇത് കൂടാതെ ഇവരില്‍ ആര്‍ത്തവമില്ലാത്ത അവസ്ഥയും ആര്‍ത്തവക്രമക്കേടും ആരംഭിക്കുന്നു. നിങ്ങളുടെ 50-കളുടെ തുടക്കത്തില്‍ എത്തുമ്പോഴേക്കും, നിങ്ങള്‍ക്ക് ഏതാണ്ട് ഫോളിക്കിളുകളൊന്നും അവശേഷിക്കാത്ത അവസ്ഥയായിരിക്കും.

പ്രസവത്തിന് ശേഷമുള്ള അണുബാധ അറിയാതെ പോയാലുള്ള അകടംപ്രസവത്തിന് ശേഷമുള്ള അണുബാധ അറിയാതെ പോയാലുള്ള അകടം

കുഞ്ഞുങ്ങളെ വലക്കും ആ വയറുവേദന നിസ്സാരമല്ല: കാരണങ്ങള്‍ ഇങ്ങനെകുഞ്ഞുങ്ങളെ വലക്കും ആ വയറുവേദന നിസ്സാരമല്ല: കാരണങ്ങള്‍ ഇങ്ങനെ

English summary

Tips To Boost Fertility And Get Pregnant With PCOS In Malayalam

Here in this article we are sharing some tips to boost fertility and get pregnant with PCOS in malayalam. Take a look.
Story first published: Thursday, April 21, 2022, 13:39 [IST]
X
Desktop Bottom Promotion