For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരന്തരം ബന്ധപ്പെടലല്ല, ഗര്‍ഭധാരണത്തിനു വേണ്ടത്..

നിരന്തരം ബന്ധപ്പെടലല്ല, ഗര്‍ഭധാരണത്തിനു വേണ്ടത്..

|

ഗര്‍ഭധാരണത്തിന് അനുകൂലവും പ്രതികൂലവുമായ പല ഘടകങ്ങളുണ്ട്. ഇതിന് അടിസ്ഥാനമായ ചില ഘടകങ്ങളുമുണ്ട്.

ഗര്‍ഭധാരണത്തിന് അടിസ്ഥാനമായ ഘടകങ്ങളില്‍ ഒന്നാണ് സ്ത്രീ പുരുഷ ബന്ധം. സാധാരണ രീതിയില്‍ എല്ലാ ജീവജാലങ്ങളിലും നടക്കുന്ന ഈ പ്രക്രിയ തന്നെയാണ് ഗര്‍ഭധാരണത്തിനും അടിസ്ഥാനമായത്.

ഇതു സംബന്ധിച്ചും സയന്‍സ് നല്‍കുന്ന വിശദീകരണങ്ങള്‍ പലതുണ്ട്. ഇതെക്കുറിച്ചറിയൂ. ഗര്‍ഭധാരണം എളുപ്പമാക്കുന്ന ചില വഴികളാണിവ. സ്ത്രീ പുരുഷന്മാര്‍ ശ്രദ്ധിയ്‌ക്കേണ്ട ചിലത്.

നിരന്തരം

നിരന്തരം

നിരന്തരം ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം നടക്കുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ല. ദിവസവും ബന്ധപ്പെടുന്നതു വാസ്തവത്തില്‍ ബീജ ഗുണം കുറയ്ക്കുമെന്നു വേണം, പറയാന്‍. ഇതു കൊണ്ട് ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നുവെങ്കില്‍ ദിവസമുള്ള ശാരീരികം ഒഴിവാക്കുന്നതാണ് നല്ലത്. എത്ര പ്രാവശ്യം എന്നതല്ല, എങ്ങനെ എന്നതാണ് പ്രധാനം.

ഗര്‍ഭധാരണ സാധ്യത

ഗര്‍ഭധാരണ സാധ്യത

സ്ത്രീ പുരുഷ സംയോഗം ആഴ്ചയില്‍ മൂന്നു തവണയാകാം. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. കാരണം ബന്ധപ്പെടല്‍ ഇടവേള കൂടുന്നതും തീരെ കുറയുന്നതുമെല്ലാം ഗര്‍ഭധാരണത്തിനു തടസം നില്‍ക്കുന്ന ഘടകങ്ങളാണ്. ഇങ്ങനെ ചെയ്യുന്നത് ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്നു സയന്‍സ് പറയുന്നു. ബീജ ഗുണം പുരുഷന്റെ കാര്യത്തില്‍ ഗര്‍ഭധാരണത്തിന് പ്രധാനപ്പെട്ട ഒന്നാണ്.

ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുമ്പോള്‍

ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുമ്പോള്‍

ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുമ്പോള്‍ ഒരു മണിക്കൂറില്‍ രണ്ടു തവണ ബന്ധമുണ്ടാകുന്നത് പെട്ടെന്നു ഗര്‍ഭധാരണത്തെ സഹായിക്കുന്നു.

ഇത് പഠനങ്ങള്‍ തെളിയിക്കുന്ന ഒന്നാണ്. ആദ്യത്തെ തവണ സ്ത്രീയുടെ യോനീ മുഖം തയ്യാറാകുന്നു. സ്ത്രീയുടെ ശരീരം ബീജത്തെ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ ആദ്യത്തെ ബന്ധപ്പെടലിലൂടെ ഉത്തേജിതമാകുന്നതാണ് ഇതിനുള്ള ശാസ്ത്ര വിശദീകരണമായി പറയുന്നത്. ഇതിലൂടെ സ്ത്രീ ശരീരത്തിലേയ്ക്ക് എളുപ്പം ചെന്നെത്തുവാന്‍ ബീജത്തിന് സാധിയ്ക്കും. ഗര്‍ഭധാരണവും പെട്ടെന്നു തന്നെ നടക്കും.

സ്ത്രീ പുരുഷ പങ്കാളിത്തം

സ്ത്രീ പുരുഷ പങ്കാളിത്തം

സ്ത്രീ പുരുഷ പങ്കാളിത്തം പൂര്‍ണ മനസോടെയും സന്തോഷത്തോടെയുമാകണം. ഇതു സന്താനോല്‍പാദനത്തിന് ഏറെ പ്രധാനമാണ്. പങ്കാളികളില്‍ ഒരാള്‍ക്കെങ്കിലും സന്തോഷമില്ലാതെയുള്ള പ്രവൃത്തി ഗര്‍ഭധാരണത്തെ മാത്രമല്ല, സന്താനത്തിന്റെ മനോനിലയെയും സ്വഭാവത്തേയും വരെ ബാധിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ആഹ്ലാദപൂര്‍ണമായ സ്ത്രീ പുരുഷ സംയോഗം

പ്രത്യുല്‍പാദനത്തിനു സഹായിക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. നിര്‍ത്തിയുള്ള ബന്ധപ്പെടല്‍ ഗുണം ചെയ്യില്ലെന്നു വേണം, പറയുവാന്‍.

ചില പ്രത്യേക പൊസിഷനുകളും

ചില പ്രത്യേക പൊസിഷനുകളും

ചില പ്രത്യേക പൊസിഷനുകളും പ്രധാനമാണ്. പ്രത്യേകിച്ചും ബീജത്തിന് പെട്ടെന്നു തന്നെ ഫെല്ലോപിയന്‍ ട്യൂബിലെത്തി അണ്ഡവുമായ ചേരുവാന്‍ സാഹചര്യമുണ്ടാകുന്ന തരം പൊസിഷനുകള്‍ ഗര്‍ഭധാരണത്തിനു സഹായിക്കുന്നവയാണ്‌. ഇത്തരം പ്രധാനപ്പെട്ട ഒന്നാണ് മിഷനറി പൊസിഷന്‍. ഇതു പരീക്ഷിയ്ക്കാം. ഈ പൊസിഷനില്‍ പെട്ടെന്നു തന്നെ ബീജം പെട്ടെന്നു തന്നെ ഗര്‍ഭ പാത്രത്തില്‍ എത്തുകയും അണ്ഡവുമായ സംയോജിയ്ക്കുകയും ചെയ്യുന്നു.

 അണ്ഡോല്‍പാദന സമയം

അണ്ഡോല്‍പാദന സമയം

ഇതുപോലെ അണ്ഡോല്‍പാദന സമയം കണക്കാക്കി, അതായത് സ്ത്രീയുടെ ഓവുലേഷന്‍ സമയം കണക്കാക്കി വേണം, ബന്ധപ്പെടല്‍. 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങുന്ന ദിവസം 1 എന്നു കണക്കാക്കിയാല്‍ 9-18 ദിവസങ്ങള്‍ക്കിടയ്ക്കായിരിയ്ക്കും, ഗര്‍ഭധാരണ സാധ്യത, അഥവാ അണ്ഡോല്‍പാദനം നടക്കുന്നത്. ഈ ദിവസങ്ങളില്‍ ബന്ധപ്പെടുന്നതു സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

English summary

Tips For Men And Women To Get Pregnant Faster

Tips For Men And Women To Get Pregnant Faster,Read more to know about,
X
Desktop Bottom Promotion