Just In
Don't Miss
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന് ഓസീസിനെ എത്ര റണ്സിന് എറിഞ്ഞിടണം? ഗവാസ്കര് പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില് കൂറ്റന് സ്റ്റോര് സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്ഫ് മേഖല
- News
കുടുംബശ്രീയെ തകര്ക്കാന് ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Movies
പ്രായം കുറഞ്ഞത് പോലെ, മോഹന്ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള് കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗർഭത്തിന് മുന്‍പ് ഇത് ശ്രദ്ധിക്കണം,പെട്ടെന്ന് ഗർഭം
ഗർഭകാലം ഏറ്റവും അധികം സന്തോഷം നൽകുന്ന ഒരു കാലം കൂടിയാണ്. എന്നാൽ പലപ്പോഴും ഗർഭത്തിന് മുൻപ് തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഗർഭകാലം ഉഷാറാക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിലതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ എത്ര പെർഫക്റ്റ് ആണ് എന്ന് ഉണ്ടെങ്കിലും പലപ്പോഴും ഗർഭകാലം അത്ര ഉഷാറായിരിക്കണം എന്നില്ല. പല വിധത്തിലുള്ള അസ്വസ്ഥതകൾ പലരിലും ഗർഭകാലത്ത് ഉണ്ടാവുന്നുണ്ട്. എന്നാൽ ഇനി ഈ പ്രശ്നത്തെ എല്ലാം ഇല്ലാതാക്കി ആരോഗ്യമുള്ള ഒരു ഗർഭകാലത്തിന് വേണ്ടി ഗർഭം ധരിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
Most read: കുഞ്ഞിന്റെ ജീവനെടുക്കും സിഡ്സ് എന്ന വില്ലൻ, അറിയാം
ഗർഭം ധരിച്ചതിന് ശേഷമാണ് പലരും ഡോക്ടറെ കാണുന്നതിന് വേണ്ടി തന്നെ ശ്രമിക്കുന്നത്. എന്നാൽ നല്ല ഗർഭകാലത്തിന് വേണ്ടി നമുക്ക് ഗർഭം ധരിക്കുന്നതിന് മുൻപ് തന്നെ ഡോക്ടറെ ഒന്ന് കാണുന്നത് നല്ലതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും ഇതെല്ലാം മുൻകൂട്ടി തിരിച്ചറിയുന്നതിനും ഗർഭം ധരിക്കുന്നതിന് മുന്‍പുള്ള ഒരു ചെക്കപ്പ് നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഗർഭിണിയാവും മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ എന്തൊക്കെയെന്ന് ശ്രദ്ധിക്കാവുന്നതാണ്.

ആരോഗ്യം കൃത്യമാവുന്നത്
ഗർഭം ധരിക്കുന്ന സ്ത്രീയുടെ ആരോഗ്യം കൃത്യമാണ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഗർഭം ധരിക്കുന്നതിന് മുന്‍പ്. ആരോഗ്യം കൃത്യമാണ് എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള പരിശോധനകൾക്കും പലരും വിധേയമാവുന്നുണ്ട്. ഇതെല്ലാം നിങ്ങളുടെ പുതിയ അതിഥിയെ വരവേൽക്കുന്നതിന് ശാരീരികമായും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്.

രക്തപരിശോധന നടത്തുക
രക്തപരിശോധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം അമ്മക്ക് എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ രക്തസമ്മർദ്ദം കൊളസ്ട്രോൾ പ്രമേഹം മറ്റ് ജനിതക രോഗങ്ങൾ എന്നിവ കണ്ട് പിടിക്കുന്നതിന് എന്തുകൊണ്ടും നല്ലതാണ് രക്തപരിശോധന. ഇത്തരം കാര്യങ്ങൾ ഗർഭധാരണത്തിന് മുൻപ് ചെയ്യേണ്ടത് എന്തുകൊണ്ടും അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

വേണമെന്നുണ്ടെങ്കിൽ മരുന്നുകൾ
എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ട് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ എന്നുണ്ടെങ്കിൽ അതിന് വേണ്ട തരത്തിലുള്ള മരുന്നുകൾ നൽകേണ്ടത് അത്യാവശ്യമാണ്. പ്രിനറ്റാൽ സപ്ലിമെന്റുകള്‍ എല്ലാം കഴിക്കേണ്ട അവസ്ഥയാണെങ്കില്‍ അത് കഴിക്കുന്നതിന് ഡോക്ടർ നിർദ്ദേശിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഫോളിക് ആസിഡ് പോലുള്ള പ്രിനറ്റാൽ സപ്ലിമെന്റുകള്‍ കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും വളരെയധികം ഗുണം ചെയ്യുന്നവയാണ്.

അമിതവണ്ണമെങ്കിൽ
അമിതവണ്ണമുള്ള സ്ത്രീകളിൽ പലപ്പോഴും ഗർഭധാരണം അല്‍പം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇവരിൽ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് തരത്തിലുള്ള ഡയറ്റും വ്യായാമങ്ങളും ഗർഭം പ്ലാൻ ചെയ്യുന്നതിന് മുൻപ് തന്നെ ചെയ്യേണ്ടതാണ്. ആരോഗ്യകരമായ ശരീരഭാരം ആയിരിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.

പുകവലിയും മദ്യപാനവും
ചെറിയൊരു ശതമാനം സ്ത്രീകളിലെങ്കിലും പുകവലിയും മദ്യപാനവും ഉണ്ടാവുന്നുണ്ട്. ഇവരിൽ ഗർഭധാരണം അൽപം പ്രശ്നമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഗര്‍ഭം പ്ലാൻ ചെയ്യുന്നതിന് മുന്‍പ് തന്നെ പുകവലി മദ്യപാനം മറ്റ് ദുശീലങ്ങൾ എന്നിവയെല്ലാം പൂർണമായും നിർത്തേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

കാപ്പി കുടി
കാപ്പികുടിയും അൽപം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിൽ കഫീന്റെ അളവ് അമിതമായി വർദ്ധിച്ചാൽ അത് പലപ്പോഴും ഗർഭധാരണത്തിന് വില്ലനാവുന്നുണ്ട്. അതുകൊണ്ട് തന്നെ കഫീൻറെ അളവ് കുറക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർ ഇത്തരം കാര്യത്തിന് അൽപം മുൻതൂക്കം നൽകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം തന്നെ അൽപം ശ്രദ്ധിക്കേണ്ടതാണ്.