For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് അബോര്‍ഷന് ശേഷം ഗര്‍ഭധാരണം ബുദ്ധിമുട്ടോ?

|

ഗര്‍ഭാവസ്ഥയില്‍ അബോര്‍ഷന്‍ എന്ന പ്രക്രിയ സ്ത്രീകളെ മാനസികമായും ശാരീരികമായും വളരെയധികം തളര്‍ത്തുന്നുണ്ട് എന്ന കാര്യം സത്യമാണ്. എന്നാല്‍ ഇതില്‍ നിന്ന് പൂര്‍ണമായും മോചനം നേടുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. തുടര്‍ച്ചയായി ഉണ്ടാവുന്ന അബോര്‍ഷന്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. വീണ്ടും ഗര്‍ഭം ധരിക്കുന്നതിനും ഇത് പലപ്പോഴും മാനസികാഘാതം കൂട്ടുന്നതിനും എല്ലാം കാരണമാകുന്നുണ്ട്.

Things to Know About The Pregnancy After Recurrent Miscarriage

 ഗര്‍ഭിണികളിലെ കോവിഡ്-19 ആശങ്കകള്‍ ഇതെല്ലാം ഗര്‍ഭിണികളിലെ കോവിഡ്-19 ആശങ്കകള്‍ ഇതെല്ലാം

ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട അവസ്ഥ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഒന്നോ രണ്ടോ അബോര്‍ഷന് ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ തിരിച്ചറിഞ്ഞ് വേണം പ്രതിരോധിക്കുന്നതിന്. തുടര്‍ച്ചയായുണ്ടാവുന്ന അബോര്‍ഷന്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്ന ആഘാതം ചില്ലറയല്ല. ഇതിന് പരിഹാരം കാണുന്നതിനും മാനസികവും ശാരീരികവുമായി തയ്യാറെടുപ്പ് അടുത്ത ഗര്‍ഭത്തിന് നല്‍കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 മാനസികമായ ആഘാതം

മാനസികമായ ആഘാതം

ഗര്‍ഭം അലസല്‍ നിങ്ങളില്‍ വൈകാരിക പ്രക്ഷോഭത്തിന് കാരണമാകും. നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ നഷ്ടമായിരിക്കും അത് എന്ന ചിന്ത നിങ്ങളില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കും. എന്നാല്‍ അടുത്ത ഗര്‍ഭധാരണത്തിന് ഉടനടി ശ്രമം ആരംഭിക്കേണ്ടതില്ല എന്നത് ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. വീണ്ടും ശ്രമിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് രണ്ടോ അതിലധികമോ ആര്‍ത്തവചക്രങ്ങള്‍ കൃത്യമാവുന്നത് വരെ കാത്തിരിക്കാവുന്നതാണ്. അബോര്‍ഷന് ശേഷം ആറുമാസത്തിനുള്ളില്‍ നിങ്ങള്‍ ഗര്‍ഭിണിയായാല്‍ ആരോഗ്യകരമായ ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിക്കും.

 ശാരീരിക ആഘാതം

ശാരീരിക ആഘാതം

ഒരു ഗര്‍ഭം അലസലിനുശേഷം, നിങ്ങളുടെ എന്‍ഡോമെട്രിയല്‍ ലൈനിംഗ് പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ കുറച്ച് സമയമെടുക്കും. നിങ്ങള്‍ ഗര്‍ഭിണിയാകുന്നതിന് മുമ്പ് ഗര്‍ഭധാരണം ശരീരത്തില്‍ വരുത്തുന്ന എല്ലാ മാറ്റങ്ങളും ഏറ്റെടുക്കാന്‍ നിങ്ങളുടെ ശരീരം ആരോഗ്യപരമായി തയ്യാറായിരിക്കണം. അബോര്‍ഷന് ശേഷം പൂര്‍ണമായുംക സുഖം പ്രാപിച്ചിട്ടില്ലാത്ത അവസ്ഥയിലാണ് അടുത്ത ഗര്‍ഭത്തിന് ശ്രമിക്കുന്നത് എന്നുണ്ടെങ്കില്‍ അത് വീണ്ടും ഗര്‍ഭം അലസുന്നതിനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇതിനാലാണ് ഏതാനും മാസങ്ങള്‍ കാത്തിരിക്കാന്‍ ഡോക്ടര്‍മാര്‍ സ്ത്രീകളെ ഉപദേശിക്കുന്നത്.

ഡോക്ടറെ സമീപിക്കുക

ഡോക്ടറെ സമീപിക്കുക

നിങ്ങള്‍ വീണ്ടും ഗര്‍ഭിണിയാകാന്‍ തയ്യാറാണെന്ന് മാനസികമായും ശാരീരികമായും തോന്നുകയാണെങ്കില്‍, ഒരു ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെടുക. ആവശ്യമെങ്കില്‍ നിങ്ങളുടെ ശരീരത്തെ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരു ഡയറ്റ് പ്ലാന്‍, ടെസ്റ്റുകള്‍, ചികിത്സകള്‍ എന്നിവ അദ്ദേഹം നിര്‍ദ്ദേശിച്ചേക്കാം. ഇത് ഗര്‍ഭകാലത്ത് ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ വളരെയധികം കുറയ്ക്കും. ആരോഗ്യകരമായ ഗര്‍ഭത്തിനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിച്ച് വേണം അബോര്‍ഷന് ശേഷം പിന്നീട് ഗര്‍ഭം ധരിക്കുന്നതിന്.

 നിങ്ങളെ അറിയുക

നിങ്ങളെ അറിയുക

ഒരു ഗര്‍ഭം അലസലിനുശേഷം നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വയം ശ്രദ്ധിക്കുകയും നിങ്ങളുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ശരീരത്തെ വളരെയധികം ശ്രദ്ധയോടെ ശ്രദ്ധിക്കാന്‍ ആരംഭിക്കുക, പുകവലി, മദ്യപാനം എന്നിവ നിര്‍ത്തുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും പതിവായി വ്യായാമം ചെയ്യാനും ആരംഭിക്കുക. നിങ്ങള്‍ക്ക് ഫോളിക് ആസിഡ് സപ്ലിമെന്റുകളിലും ആരംഭിക്കാം.

സട്രെസ്സ് ഫ്രീ

സട്രെസ്സ് ഫ്രീ

നിങ്ങളുടെ ഗര്‍ഭകാലം സട്രെസ്സ് ഫ്രീ ആക്കി ആരോഗ്യകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥ നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആരോഗ്യകരമായ ശരീരം നന്നായി സജ്ജീകരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഗര്‍ഭധാരണത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഒരു പൊതു ആരോഗ്യ പരിശോധന ലഭിക്കുന്നതിന് നിങ്ങള്‍ക്ക് പതിവായി ഡോക്ടറെ സന്ദര്‍ശിക്കാനും കഴിയും. ഇത് ഗര്‍ഭധാരണത്തിനുള്ളസാധ്യതയേയും നിങ്ങളുടെ ആരോഗ്യത്തേയും സഹായിക്കുന്നുണ്ട്.

English summary

Things to Know About The Pregnancy After Recurrent Miscarriage

Here in this article we are discussing about things to know about the pregnancy after recurrent miscarriages. Take a look.
Story first published: Monday, March 30, 2020, 12:06 [IST]
X
Desktop Bottom Promotion