Just In
Don't Miss
- Sports
IND vs ENG: ടീം ഇന്ത്യക്കു വന് തിരിച്ചടി, ജഡേജയുടെ മടങ്ങിവരവ് ഉടനില്ല
- Automobiles
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
- Movies
കെജിഎഫ് വില്ലന് മോഹന്ലാല് ചിത്രത്തില്, മോളിവുഡില് അരങ്ങേറി ഗരുഡ റാം
- News
സുധാകരനെ വെട്ടാന് കോണ്ഗ്രസില് നീക്കം, വഴിമുടക്കി ഗ്രൂപ്പ് കളി, കെപിസിസി മുല്ലപ്പള്ളി കൈവിടില്ല!!
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പെട്ടെന്ന് പ്രഗ്നന്‍റ് ആവാന്‍ ഓവുലേഷന്‍ ശേഷം ഇത്
ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള സാഹചര്യങ്ങള്‍ ഒത്തു വരേണ്ടതാണ്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ഗര്‍ഭകാലം ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ഗര്‍ഭധാരണവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ പെട്ടെന്ന് ഗര്‍ഭധാരണം നടക്കുകയും ചിലരില്‍ എത്ര ശ്രമിച്ചാലും ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതിന് വേണ്ടി ഓവുലേഷന്‍ സമയത്ത് തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
25-30വയസ്സിൽ ഗർഭസാധ്യത കൂടുന്നതിനുള്ള കാരണം അറിയണം
ഓവുലേഷനും ആര്‍ത്തവവും കൃത്യമായാല്‍ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുള്ളൂ.ഇത് തന്നെയാണ് ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് സഹായിക്കുന്നതും. ഓവുലേഷനിലൂടെ സ്ത്രീ ശരീരത്തില്‍ പുറത്തേക്ക്വരുന്ന അണ്ഡം ബീജവുമായി ചേര്‍ന്നാല്‍ മാത്രമാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. എന്നാല്‍ ഓവുലേഷന്‍ കഴിഞ്ഞാല്‍ ഉടനേ ഗര്‍ഭധാരണം സംഭവിക്കും എന്ന് വിചാരിക്കേണ്ടതില്ല. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഓവുലേഷന്‍ എപ്പോള്‍?
എപ്പോഴാണ് ഓവുലേഷന്‍ നടക്കുന്നത് എന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 28 ദിവസത്തിനുള്ളില്‍ ആര്‍ത്തവം വരുന്നവരില്‍ അതിന്റെ 14-ാമത്തെ ദിവസമാണ് ഓവുലേഷന്‍ സംഭവിക്കുന്നത്. ഇത് കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ഗര്‍ഭധാരണം പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആര്‍ത്തവത്തിന്റെ ദിവസങ്ങളില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ നിങ്ങളുടെ ഓവുലേഷന്‍ ദിനങ്ങളിലും മാറ്റം വരുത്തുന്നുണ്ട്.

ഓവുലേഷന് ശേഷം ശ്രദ്ധിക്കാന്‍
നിങ്ങളില്‍ ഓവുലേഷന്‍ നടന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഓവുലേഷന്‍ നടന്ന ദിവസം ബന്ധപ്പെട്ട് അണ്ഡവും ബീജവും സംയോജിച്ചാല്‍ അതിന് ശേഷമുള്ള 7-9 വരെയുള്ള ദിവസങ്ങളില്‍ ആണ് ഇംപ്ലാന്റേഷന്‍ നടക്കുന്നത്. ആരോഗ്യകരമായ രീതിയില്‍ ഇംപ്ലാന്റേഷന്‍ നടക്കുന്നതിന് വേണ്ടി ആര്‍ത്തവത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ മാതളനാരങ്ങ ജ്യൂസ് കഴിക്കാന്‍ ശ്രദ്ധിക്കണം. പങ്കാളികള്‍ ഇരുവരും ഇത് കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭധാരണത്തിനും സഹായിക്കുന്നുണ്ട്.

ഓവുലേഷന് ശേഷം ശ്രദ്ധിക്കാന്‍
ഫോളിക് ആസിഡും കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇവ ഭ്രൂണത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നതിന് രണ്ടോ മൂന്നോ മാസം മുന്‍പ് തന്നെ ഫോളിക് ആസിഡ് കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് പോലം ബദാം, ബീറ്റ്‌റൂട്ട് ജ്യൂസ് എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കണം. ധാരാളം മത്സ്യം കഴിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം ഗര്‍ഭധാരണം പെട്ടെന്നാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഇംപ്ലാന്റേഷന്‍ നടക്കുന്ന ദിവസങ്ങളില്‍
ഗര്‍ഭധാരണത്തിന് സാധ്യതയുണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന അവസരത്തില്‍ ഇംപ്ലാന്റേഷന്‍ ദിവസത്തെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കുക. ഈ സമയത്ത് ബ്രീത്തിംങ് വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ അരഭാഗത്ത് തലയിണ വെച്ചുള്ള വ്യായാമവും ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ഈ മെത്തേഡ് നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷവും പരീക്ഷിക്കാവുന്നതാണ്.

മത്തന്‍കുരു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മത്തനുള്ള പ്രാധാന്യം ചില്ലറയല്ല. ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിന് വേണ്ടി മത്തന്‍ കുരു, എള്ള് എന്നിവ കഴിക്കാവുന്നതാണ്. ഇതില്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഇത് ആര്‍ത്തവത്തിന്റെ ആദ്യ ദിവസം മുതല്‍ 13 ദിവസം വരെ സ്ഥിരമായി കഴിച്ച് നോക്കൂ. ദിവസവും ഒരു സ്പൂണ്‍ വീതം കഴിച്ചാല്‍ മതി. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട് അതോടൊപ്പം തന്നെ ഇംപ്ലാന്റേഷനും സഹായിക്കുന്നുണ്ട്.

മാനസികമായി തയ്യാറെടുക്കാം
മാനസികമായി തയ്യാറെടുക്കേണ്ടത് അത്യാവശ്യമാണ്. ഓവുലേഷന്‍ സമയത്ത് ബന്ധപ്പെട്ട് കഴിഞ്ഞാല്‍ ഉടനേ തന്നെ നിങ്ങളില്‍ ഗര്‍ഭധാരണം നടന്നതായി കണക്കാക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പോസിറ്റീവ് ചിന്തകള്‍ കൊണ്ട് മനസ്സ് നിറക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് മാനസിക സമ്മര്‍ദ്ദം ഇല്ലാതെ തന്നെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുക. ഇനി ആദ്യ ഘട്ടത്തില്‍ ഗര്‍ഭം ധരിച്ചില്ലെങ്കില്‍ അടുത്ത പ്രാവശ്യം വീണ്ടും ശ്രമിക്കുക

എപ്പോള്‍ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്യണം?
നിങ്ങളുടെ ആർത്തവത്തിന് ആറ് ദിവസം മുൻപ് നിങ്ങൾ പ്രഗ്നൻസി ടെസ്റ്റ് നടത്തിയാൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയുമോ? ഈ സമയത്ത് ഗർഭിണിയാണെങ്കിൽ തന്നെ എച്ച് സി ജി ഹോർമോണിന്‍റെ അളവ് കുറഞ്ഞ അളവിൽ ആയിരിക്കും. ഇത് മൂത്രത്തിൽ വളരരെ കുറച്ചാണ് കാണിക്കുന്നതും. ഈ സമയത്ത് നടത്തുന്ന പ്രഗ്നൻസി ടെസ്റ്റിൽ വെറും 25% കൃത്യത മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും നെഗറ്റീവ് ഫലം കാണിക്കുന്നതാണ്.

ആർത്തവം തെറ്റി അടുത്ത ദിവസം
പ്രതീക്ഷിച്ച ദിവസം ആർത്തവം വന്നില്ല എന്നുണ്ടെങ്കിൽ അടുത്ത ദിവസം തന്നെ നിങ്ങൾക്ക് പ്രഗ്നൻസി ടെസ്റ്റ് ചെയ്ത് നോക്കാവുന്നതാണ്. കാരണം ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ പോസിറ്റീവ് പ്രഗ്നൻസി ടെസ്റ്റ് ആവുന്നതിനുള്ള സാധ്യത 100%മാണ്. എന്നാൽ കൂടുതൽ വ്യക്തത വേണം എന്നുള്ളവര്‍ രണ്ട് ദിവസം കൂടി കാത്തിരുന്ന് നിങ്ങൾക്ക് ടെസ്റ്റ് ചെയ്ത് പോസിറ്റീവ് റിസൾട്ട് ലഭിക്കുന്നുണ്ട്.