For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞാവ കാണിയ്ക്കും ലക്ഷണം അമ്മ തിരിച്ചറിയണം

കുഞ്ഞാവ കാണിയ്ക്കും ലക്ഷണം അമ്മ തിരിച്ചറിയണം

|

ഗര്‍ഭകാലത്തു മുതല്‍ തന്നെ കുഞ്ഞിന്റെ കാര്യത്തില്‍ ഉത്കണ്ഠാകുലരാണ് അമ്മമാര്‍. വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി എന്തും ചെയ്യുന്നവര്‍. കുഞ്ഞ് ജനിച്ചു കഴിഞ്ഞാലും കുഞ്ഞിന്റെ കാര്യത്തില്‍ പല തരത്തിലെ സംശയങ്ങള്‍ പതിവുമാണ്.

പണ്ടു കാലത്ത് കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ പ്രായമായവര്‍ ഇത്തരം സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുവാനുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് അണുകുടുംബങ്ങളില്‍ ഇത്തരം സംശയങ്ങള്‍ വന്നാല്‍ പല അമ്മമാരും നിസഹയരായി പോകുന്ന അവസ്ഥയുണ്ട്.

നവജാത ശിശുക്കള്‍ കാണിയ്ക്കുന്ന ചില ലക്ഷണങ്ങള്‍ ഘട്ടങ്ങള്‍ അമ്മമാര്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.

കുഞ്ഞു ജനിച്ച് അര മണിക്കൂറിനുള്ളില്‍

കുഞ്ഞു ജനിച്ച് അര മണിക്കൂറിനുള്ളില്‍

കുഞ്ഞു ജനിച്ച് അര മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കണം. ഇതു സിസേറിയനാണെങ്കിലും. കൊളസ്ട്രം കുഞ്ഞിന് രോഗ പ്രതിരോധശേഷി നല്‍കുവാന്‍ സഹായിക്കുന്ന ഒന്നാണ്. നവജാത ശിശുക്കള്‍ക്ക് പകല്‍ 8-12 തവണ വരെ മുലയൂട്ടാം.

കുഞ്ഞിന്

കുഞ്ഞിന്

കുഞ്ഞിന് വിശക്കുന്നുണ്ടോയെന്നതു പല അമ്മമാര്‍ക്കും തിരിച്ചറിയാന്‍ സാധിയ്ക്കാതെ വരുന്നു. കുഞ്ഞ് തല ഇരു വശത്തേയ്ക്കും ചലിപ്പിച്ചു കൊണ്ടിരിയ്ക്കുക, വായ തുറക്കുക, നാവ് പുറത്തേയ്ക്കു തള്ളുക, കൈ വായിലേയ്ക്കിടുക എന്നിവയെല്ലാം കുഞ്ഞിന് വിശപ്പുണ്ടെന്നു കാണിയ്ക്കുന്ന ലക്ഷണങ്ങളാണ്.

ഉറക്ക പൊസിഷനും

ഉറക്ക പൊസിഷനും

നവജാത ശിശുക്കള്‍ മലര്‍ന്നു കിടന്നു തന്നെയാണ് ഉറങ്ങുക. ഇതാണ് ഇവര്‍ക്കേറ്റവും അനുയോജ്യമായ ഉറക്ക പൊസിഷനും. കുട്ടികളെ മടിയില്‍ വേണമെങ്കില്‍ കമഴ്ത്തിക്കിടത്താം. കുഞ്ഞിന് അസ്വസ്ഥതയില്ലാത്ത വിധത്തില്‍.

കുഞ്ഞ് ജനിച്ചാല്‍

കുഞ്ഞ് ജനിച്ചാല്‍

കുഞ്ഞ് ജനിച്ചാല്‍ മഞ്ഞപ്പു കാണുന്നത്, മഞ്ഞ നിറം കാണുന്നതു സാധാരണയാണ്. ഇതിനൊപ്പം ത്വക്ക് ഏറെ മഞ്ഞയാകുക, എപ്പോഴും കുഞ്ഞുറങ്ങുക, പാല്‍ കുടിയ്ക്കാതിരിയ്ക്കുക, തൂക്കം കുറയുക എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ കാണിയ്ക്കുക.

സ്‌പോഞ്ച് ബാത്ത്

സ്‌പോഞ്ച് ബാത്ത്

തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്ക് പൊക്കിള്‍ക്കൊടി പോകുന്നതു വരെ സ്‌പോഞ്ച് ബാത്ത് നല്‍കുന്നതാണ് നല്ലത്. അതായത് നേരിട്ടു കുളിപ്പിയ്ക്കാതെ നനഞ്ഞ തുണി കൊണ്ടു തുടപ്പിച്ച്. കുഞ്ഞിനെ സാധാരണ രീതിയില്‍ കുളിപ്പിയ്ക്കുമ്പോള്‍ എണ്ണ കൊണ്ടു മസാജ് ചെയ്യണം. ചെറുചൂടുവെള്ളത്തില്‍ കുളിപ്പിയ്ക്കാം. പയര്‍ പൊടി പോലുള്ള ഉപയോഗിയ്ക്കുന്നതാണ് കുഞ്ഞിന്റെ ചര്‍മത്തിനു നല്ലത്.

കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി

കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി

കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി സാധാരണ ഗതിയില്‍ ഒന്നു രണ്ടാഴ്ചകള്‍ക്കുള്ളില്‍ പൊഴിഞ്ഞു പോകും. ഇവിടെ പ്രത്യേകിച്ച് എണ്ണ, ഉപ്പ് എന്നിവ ഒന്നും തന്നെ പുരട്ടേണ്ടതില്ല. വൃത്തിയാക്കിയ കൈ കൊണ്ടു മാത്രമേ ഈ ഭാഗത്തു തൊടാവൂ. നനവില്ലാതെ സൂൂക്ഷിയ്ക്കുക. ഇതിനു ചുറ്റും ദുര്‍ഗന്ധമോ ചുവപ്പു നിറമോ ഉണ്ടെങ്കില്‍ ശ്രദ്ധ വേണം.

കുഞ്ഞിന് ആറു മാസം വരെ

കുഞ്ഞിന് ആറു മാസം വരെ

കുഞ്ഞിന് ആറു മാസം വരെ മുലപ്പാല്‍ മാത്രം കൊടുക്കുക. 2 വയസു വരെ മുലയൂട്ടുന്നത് ഏറെ നല്ലതാണ്. ഒരു വയസു തികയുന്നതു വരേയും പശുവിന്‍ പാല്‍ ഒഴിവാക്കുക. കുഞ്ഞിനു കുറുക്കു പോലുള്ളവ നല്‍കുമ്പോള്‍ പഞ്ചസാരയ്ക്കു പകരമായി കരുപ്പെട്ടി, ശര്‍ക്കര എന്നിവ ഉപയോഗിയ്ക്കാം. ഇവയില്‍ അയേണ്‍ ധാരാളമായുണ്ട്. ഇത് അനീമിയ ഒഴിവാക്കാന്‍ സഹായിക്കുന്നു.

Read more about: baby കുഞ്ഞ്‌
English summary

Things Every New Mom Should Know About Baby

Things Every New Mom Should Know About Baby, Read more to know about,
Story first published: Wednesday, November 6, 2019, 14:06 [IST]
X
Desktop Bottom Promotion