For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം ആഗ്രഹിക്കും സമയം നടന്നില്ലെങ്കില്‍ ഈ 8 ടെസ്റ്റുകള്‍ നടത്തണം

|

ആഗ്രഹിക്കുന്ന സമയത്ത് ഗര്‍ഭധാരണം എന്നത് തന്നെയാണ് എല്ലാ ദമ്പതികളും ആഗ്രഹിക്കുന്നത്. എന്നാല്‍ പലരിലും ഈ സമയത്ത് ഗര്‍ഭധാരണം സംഭവിക്കുന്നില്ല. എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്നുള്ളത് പലര്‍ക്കും അറിയില്ല. അതിന് സഹായിക്കുന്ന ചില ടെസ്റ്റുകള്‍ ഉണ്ട്. സ്ത്രീകളില്‍ വന്ധ്യത എന്ന അവസ്ഥ തിരിച്ചറിയാതെ പോവുന്നതാണ് പലപ്പോഴും കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും നിങ്ങള്‍ ഗര്‍ഭിണിയായില്ലെങ്കില്‍ അവരില്‍ വന്ധ്യത സാധ്യത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം വന്ധ്യത ഒരു സാധാരണ പ്രശ്നമായി മാറുകയാണ്. പലപ്പോഴും നല്ലൊരു ശതമാനം ദമ്പതികള്‍ക്കും വന്ധ്യതയെന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. മൂന്നില്‍ ഒരു ദമ്പതികള്‍ എന്ന നിരക്കില്‍ വന്ധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. വന്ധ്യതയെക്കുറിച്ച് സ്ത്രീകള്‍ സ്വയം പരിശോധിക്കേണ്ടത് എപ്പോഴാണ് എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. എന്നാല്‍ ഈ അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് വന്ധ്യത പോലുള്ള അവസ്ഥകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ചില ടെസ്റ്റുകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍

വന്ധ്യതക്ക് മുന്‍പ് ശ്രദ്ധിക്കണം

വന്ധ്യതക്ക് മുന്‍പ് ശ്രദ്ധിക്കണം

വന്ധ്യതയെക്കുറിച്ച് തിരിച്ചറിയുന്നതിന് മുന്‍പ് സ്ത്രീകള്‍ ഗര്‍ഭിണിയാകാന്‍ ഏറ്റവും അനുയോജ്യമായ സമയം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ അത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട ഒരു വിഷയമാണ് എന്നുള്ളതാണ്. കൃത്യമായ അണ്ഡോത്പാദന ദിവസങ്ങളില്‍ ബന്ധപ്പെടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ അവരുടെ ആര്‍ത്തവചക്രവും അണ്ഡോത്പാദന സമയവും എല്ലാം കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പൂര്‍ണമായ ബ്ലഡ് കൗണ്ട്

പൂര്‍ണമായ ബ്ലഡ് കൗണ്ട്

നിങ്ങളുടെ രക്തത്തിലെ ചുവന്ന രക്താണുക്കള്‍ (ആര്‍ബിസി), വെളുത്ത രക്താണുക്കള്‍ (ഡബ്ല്യുബിസി), പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയുടെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അണുബാധ, വിളര്‍ച്ച, മറ്റ് രക്ത സംബന്ധമായ അസുഖങ്ങള്‍ എന്നിവ നിര്‍ണ്ണയിക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങള്‍ വന്ധ്യതയുള്ളവനും ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന് (IVF) വിധേയനാകാന്‍ ആഗ്രഹിക്കുന്നയാളുമാണെങ്കില്‍ ഇത്തരം പരിശോധനകള്‍ എന്തുകൊണ്ടും നടത്തേണ്ടതാണ്. ഇത്തരം പരിശോധനകളെക്കുറിച്ച് ഡോക്ടറെ അറിയിക്കേണ്ടത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരം കാര്യത്തില്‍ വളരെയധികം ശ്രദ്ധ ഡോക്ടറും വിധേയരാവുന്ന വ്യക്തിയും നടത്തേണ്ടതുണ്ട്.

എറിത്രോസൈറ്റ് സെഡിമെന്റേഷന്‍ നിരക്ക്

എറിത്രോസൈറ്റ് സെഡിമെന്റേഷന്‍ നിരക്ക്

നിങ്ങളുടെ ചുവന്ന രക്താണുക്കള്‍ സ്ഥിരത കൈവരിക്കുന്ന നിരക്കാണിത്. ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള വീക്കം ഉണ്ടായാല്‍ അത് എറിത്രോസൈറ്റ് സെഡിമേന്റഷന്റെ നിരക്ക് വര്‍ദ്ധിക്കുന്നു. അതിനാല്‍, ഒരു കോശജ്വലന അവസ്ഥ നിങ്ങള്‍ക്കുണ്ടാവുമ്പോള്‍ അത് പരിശോധനക്ക് വിധേയമാവുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. വന്ധ്യതാ പരിശോധനയില്‍ പ്രധാനപ്പെട്ടതാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.

ഐവിഎഫ് 100% വിജയമോ, സത്യമിതാണ്ഐവിഎഫ് 100% വിജയമോ, സത്യമിതാണ്

പ്രമേഹം

പ്രമേഹം

ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥയില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രമേഹം. പ്രമേഹ സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള ബുദ്ധിമു്ട്ടുകളും ഉണ്ടാവുന്നു. ഇത് ഗര്‍ഭധാരണത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗര്‍ഭിണിയാകാനുള്ള സാധ്യതയെ ബാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പരിശോധിച്ചാല്‍ വന്ധ്യതാ പരിശോധനയില്‍ രക്തത്തിലെ പഞ്ചസാരയും ഇന്‍സുലിന്‍ അളവും ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണിയാവുന്നതിന് തയ്യാറെടുക്കുന്നതിന് മുന്‍പ് രക്തത്തിലെ പ്രമേഹത്തിന്റെ അളവ് വളരെയധികം ശ്രദ്ധിക്കണം.

വിഡിആര്‍എല്‍ (സിഫിലിസ് ടെസ്റ്റിംഗ്)

വിഡിആര്‍എല്‍ (സിഫിലിസ് ടെസ്റ്റിംഗ്)

സിഫിലിസ് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നില്ല, പക്ഷേ ചികിത്സയില്ലാത്ത സിഫിലിസ് അമ്മയെയും ഗര്‍ഭസ്ഥശിശുവിനേയും ബാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അപകടം ഉണ്ടാവുന്നുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അതിനാല്‍, ഗര്‍ഭിണിയാകുന്നതിന് മുമ്പ് ഈ പരിശോധനകള്‍ എല്ലാം തന്നെ നടത്തേണ്ടതാണ്. അല്ലാത്ത പക്ഷം ഭാവിയില്‍ അത് അമ്മക്കും കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് ഉറപ്പ് വരുത്തേണ്ടതാണ്.

റുബെല്ല IgG

റുബെല്ല IgG

നിങ്ങള്‍ റുബെല്ല വൈറസില്‍ നിന്ന് മുക്തരാണോ എന്നുള്ളത് ആദ്യം ശ്രദ്ധിക്കേണ്ടതാണ്. വന്ധ്യത മനസ്സിലാക്കാന്‍ ഈ ടെസ്റ്റ് നടത്തേണ്ടതില്ല. എന്നാല്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ ഈ ടെസ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ഓരോ സ്ത്രീകളും ഈ വൈറസ് പ്രതിരോധത്തിലാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഗര്‍ഭാവസ്ഥയുടെ ആദ്യ 3 മാസങ്ങളില്‍ ഗര്‍ഭിണിയായ സ്ത്രീയെ വൈറസ് ബാധിച്ചാല്‍ അത് കുഞ്ഞിനേയും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

വിറ്റ് ബി 12, വിറ്റ് ഡി 3 ടെസ്റ്റുകള്‍

വിറ്റ് ബി 12, വിറ്റ് ഡി 3 ടെസ്റ്റുകള്‍

വിളര്‍ച്ച തിരിച്ചറിയാന്‍ വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ ഫോളേറ്റിന്റെ അളവ് പ്രധാനപ്പെട്ടതാണ്. അതേസമയം ഡി 3 വിറ്റാമിന്‍ അളവ് സ്ത്രീകളിലെ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ടെസ്റ്റുകള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം പോലും ഈ അവസ്ഥയില്‍ നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഗര്‍ഭസ്ഥശിശു ആരോഗ്യമുള്ളതാണോ എന്നുള്ളത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

ജാതകം പറയും നിങ്ങളിലെ സന്താനഭാഗ്യംജാതകം പറയും നിങ്ങളിലെ സന്താനഭാഗ്യം

English summary

Tests You Should Take Before Trying To Get Conceive in Malayalam

Here in this article we are discussing about what tests you should take before trying to get pregnant. Take a look.
Story first published: Monday, August 16, 2021, 19:40 [IST]
X
Desktop Bottom Promotion