Just In
Don't Miss
- Sports
IPL 2021: ഫിഞ്ച് 'യാത്ര തുടരുന്നു', എട്ടിലും നിര്‍ത്തിയില്ല!- കളിക്കാത്ത ടീമുകള്‍ രണ്ടെണ്ണം മാത്രം!
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Automobiles
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
- News
'തിളങ്ങുന്നതും മികച്ചതുമായ ഭാവിയിലേക്ക് ഉറ്റ് നോക്കുന്ന സന്തോഷവാനായ വയസ്സൻ', ട്രംപിനെ ട്രോളി ഗ്രേറ്റ
- Movies
ഇസയെ മടിയിലിരുത്തിയ ടൊവിനോ തോമസ്, ടൊവി ബോയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ചാക്കോച്ചന്
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു ദിവസം കുഞ്ഞ് എത്ര ഗ്ലാസ്സ് വെള്ളം കുടിക്കണം?
കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഓരോ അമ്മമാരും ശ്രദ്ധാലുക്കളാണ്. എന്നാല്‍ പലപ്പോഴും ചെറിയ അശ്രദ്ധ കുഞ്ഞിനെ വളരെയധികം അപകടത്തിലേക്ക് എത്തിക്കുന്നുമുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കുഞ്ഞ് കുടിക്കുന്ന വെള്ളം പോലും അൽപം ശ്രദ്ധിക്കേണ്ടതാണ്. എത്രത്തോളം വെള്ളം കുടിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിന്‍റെ വെള്ളം കുടി കുറവാണെങ്കില്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്.
Most read:കുഞ്ഞിന് കൂർമ്മബുദ്ധിയും സ്മാര്‍ട്നസ്സും തേനിൽ
കുഞ്ഞ് കുടിക്കുന്ന വെള്ളം കുറവാണെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തെ വളരെയധികം തകർക്കുന്നുണ്ട്. കുഞ്ഞിന് കുടിക്കാൻ കൊടുക്കുന്ന വെള്ളം കുറവാണ് എന്നുണ്ടെങ്കിൽ ശ്രദ്ധ വളരെയധികം അത്യാവശ്യമാണ്. ദിവസവും എത്ര വെള്ളം കുടിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ച് കുഞ്ഞിന് എത്ര വെള്ളം കൊടുക്കണം എന്നുള്ളത് അമ്മമാർ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

കുഞ്ഞിന് ദിവസവും എത്ര ഗ്ലാസ്സ് വെള്ളം
കുഞ്ഞിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വെള്ളം. ദിവസവും കുഞ്ഞിന് മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം കുടിക്കാൻ നൽകേണ്ടതാണ്. കുഞ്ഞിൻറെ വെള്ളം കുടി കുറവാണെങ്കിൽ അത് അൽപം ശ്രദ്ധിക്കണം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കുട്ടിയെ നിർബന്ധിച്ചെങ്കിലും വെള്ളം കുടിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായി കുഞ്ഞിന് മൂന്ന് ഗ്ലാസ്സ് വെള്ളമെങ്കിലും നിർബന്ധമായും കൊടുക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

നിർജ്ജലീകരണം അറിയാം
കുഞ്ഞിൽ എന്തെങ്കിലും തരത്തിലുള്ള നിർജ്ജലീകരണം ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. അപകടകരമായ അവസ്ഥയിലേക്ക് പോവാതിരിക്കുന്നതിന് ശ്രദ്ധ വേണം. നിർജ്ജലീകരണം സംഭവിച്ചിട്ടുണ്ടെങ്കിൽ ഡയറിയ പോലുള്ള അവസ്ഥകൾ കുഞ്ഞിന് ഉണ്ടാവുന്നുണ്ട്. ഇത് വീണ്ടും പല വിധത്തിലുള്ള പ്രതിസന്ധികള്‍ കൂടുതൽ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഓരോ ദിവസവും നിങ്ങൾ വളരെയധികം ശ്രദ്ധയോടെ കുഞ്ഞിന്‍റെ ആരോഗ്യം സംരക്ഷിക്കണം.

ഛര്‍ദ്ദി
കുഞ്ഞിന് നിർജ്ജലീകരണം അല്ലെങ്കിൽ പല വിധത്തിൽ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്.ഇത് പലപ്പോഴും ഛർദ്ദി പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഛർദ്ദി പോലുള്ള അസ്വസ്ഥതകൾ പലപ്പോഴും നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തെ പൂർണമായും പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. ഛർദ്ദി കുഞ്ഞില്‍ നിർജ്ജലീകരണം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ അസ്വസ്ഥതകൾ ഏതെങ്കിലും തരത്തിൽ കുഞ്ഞിനെ ബാധിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

ലക്ഷണങ്ങൾ എന്തൊക്കെ?
കുഞ്ഞിന്‍റെ ശരീരത്തില്‍ നിർജ്ജലീകരണം സംഭവിക്കുന്നതിന്‍റെ ലക്ഷണങ്ങൾ പലർക്കും അറിയുകയില്ല. ഈ ലക്ഷണങ്ങൾ നോക്കിക മനസ്സിലാക്കാവുന്നതാണ്. കുഞ്ഞിന്‍റെ വായ വരണ്ടിരിക്കുന്നത് ഇത്തരം അവസ്ഥകൾക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. ഇത് കുഞ്ഞില്‍ നിർജ്ജലീകരണം നടക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് കുഞ്ഞിന് ധാരാളം വെള്ളം കൊടുക്കാൻ ശ്രദ്ധിക്കുക. മൂന്ന് ഗ്ലാസ്സ് വെള്ളമെങ്കിലും ദിവസവും കുഞ്ഞിന് നൽകേണ്ടതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ടുണ്ടാവുന്ന മാറ്റങ്ങൾ ചില്ലറയല്ല.

എങ്ങനെയെല്ലാം നല്‍കാം
കുഞ്ഞിന് ദാഹിക്കുന്നു എന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ കുഞ്ഞിന് ഇടക്കിടക്ക് വെള്ളം കൊടുത്ത് കൊണ്ടേ ഇരിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വെള്ളത്തിന് പകരം ജ്യൂസ് കൊടുക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന് ഇഷ്ടപ്പെട്ട രീതിയിൽ ആവുമ്പോൾ കുഞ്ഞ് അതു കുടിക്കുന്നുണ്ട്. നിർജ്ജലീകരണം എന്ന അവസ്ഥ നടക്കുകയും ഇല്ല. മുന്തിരി, ഓറഞ്ച്, ആപ്പിൾ എന്നിവയെല്ലാം കുഞ്ഞിന് നൽകാവുന്നതാണ്. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്