For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തിൽ പഞ്ചസാര ടെസ്റ്റ്; ഗർഭം പെട്ടെന്നറിയാം

|

ഗർഭധാരണം ഏതൊരു സ്ത്രീയിലും വളരെയധികം സന്തോഷമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും ഇത് തിരിച്ചറിയാൻ അൽപം സമയം എടുക്കുന്നു. പ്രത്യേകിച്ച് ആദ്യ ഗർഭധാരണത്തിൽ ആണ് പലപ്പോഴും തിരിച്ചറിയാൻ ലേറ്റാവുന്നത്. എന്നാൽ ഇനി ഗർഭധാരണം സംഭവിച്ച് കഴിഞ്ഞാൽ അത് ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടി കാർഡ് വാങ്ങിക്കാൻ ഓടും മുൻപ് അൽപം ശ്രദ്ധിക്കാം. കാരണം വീട്ടിൽ വെച്ച് തന്നെ നമുക്ക് ഗർഭധാരണം തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. അതിന് അൽപം പഞ്ചസാര മാത്രം മതി. കാരണം അത്രക്കും കൃത്യമായ ഫലമാണ് ഷുഗർ പ്രഗ്നൻസി ടെസ്റ്റിലൂടെ നമുക്ക് ലഭിക്കുന്നത്.

Most read: ഗർഭം ധരിച്ച ഉടനേ തന്നെ യൂട്രസിൽ വരുന്ന മാറ്റങ്ങൾMost read: ഗർഭം ധരിച്ച ഉടനേ തന്നെ യൂട്രസിൽ വരുന്ന മാറ്റങ്ങൾ

എന്നാൽ ഇതെങ്ങനെ ചെയ്യണം എന്നോ എപ്പോൾ ചെയ്യണം എന്നോ പലർക്കും അറിയില്ല. മാത്രമല്ല ഇതിൻറെ വിശ്വാസ്യതയും അൽപം ശ്രദ്ധിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. പഞ്ചസാര ഉപയോഗിച്ച് നമുക്ക് ഗർഭധാരണം വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ഇനി കാർഡ് വാങ്ങാൻ ഓടും മുൻപ് ഈ പഞ്ചസാര ടെസ്റ്റ് ഒന്ന് ചെയ്ത് നോക്കാവുന്നതാണ്. ഇത് എത്രത്തോളം നിങ്ങൾക്ക് ഫലം തരുന്നുണ്ട് എന്ന് നമുക്ക് നോക്കി മനസ്സിലാക്കാവുന്നതാണ്.

 എന്താണ് ഷുഗർ പ്രഗ്നൻസി ടെസ്റ്റ്

എന്താണ് ഷുഗർ പ്രഗ്നൻസി ടെസ്റ്റ്

എന്താണ് ഷുഗർ പ്രഗ്നൻസി ടെസ്റ്റ് എന്ന് നമ്മളിൽ പലർക്കും അറിയുകയില്ല. ഇതിൽ മൂത്രം മിക്സ് ചെയ്യുമ്പോൾ കാണുന്ന മാറ്റത്തിലൂടെ നമുക്ക് ശരീരത്തിലെ പ്രഗ്നന്‍സി ഹോർമോണിൻറെ അളവ് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ടെസ്റ്റ് ആയതു കൊണ്ട് തന്നെ യാതൊരു വിധ ചിലവുകളും ഉണ്ടാവുന്നില്ല. ഇതിൻറെ വിശ്വാസ്യതയെക്കുറിച്ച് പലർക്കും സംശയം ഉണ്ട്. എന്നാലും കൂടുതൽ വിവരങ്ങൾ നോക്കാം.

ഫലം ഉറപ്പോ?

ഫലം ഉറപ്പോ?

ഷുഗർ പ്രഗനൻസി ടെസ്റ്റ് നടത്തുന്നതിന് ഫലം ഉറപ്പാണോ അല്ലയോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് വിശ്വാസ്യതയുള്ള ഫലമാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. വെള്ളത്തില്‍ പഞ്ചസാര അലിയുന്ന അതേ തത്വം തന്നെയാണ് ഇവിടേയും നടക്കുന്നത്. എന്നാൽ എച്ച് സി ജിയുടെ അളവ് ശരീരത്തിൽ ഉണ്ടെങ്കിൽ മൂത്രത്തിൽ പഞ്ചസാര അലിയാതെ കിടക്കുന്നു. മാത്രമല്ല പഞ്ചസാര ചെറിയ കട്ടകളായി മാറുന്നുണ്ട്. ഇതിനർത്ഥം നിങ്ങൾ ഗര്‍ഭിണിയാണ് എന്നതാണ്.

എങ്ങനെ ടെസ്റ്റ് ചെയ്യണം

എങ്ങനെ ടെസ്റ്റ് ചെയ്യണം

ഒരു ചെറിയ ബൗളിൽ അൽപം പഞ്ചസാര എടുക്കുക. അതിന് ശേഷം രാവിലെ എഴുന്നേറ്റ് ആദ്യം ഉള്ള മൂത്രം എടുക്കുക. ഇതിലേക്ക് പഞ്ചസാര അൽപം ഇട്ട് കൊടുക്കുക. ഇത് അല്‍പ സമയം മാറ്റി വെക്കുക. അല്‍പ സമയം കഴിഞ്ഞതിന് ശേഷം പഞ്ചസാര കട്ടികളായി മൂത്രത്തില്‍ അലിയാതെ കിടക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾ പ്രഗ്നന്റ് ആണ് എന്നതാണ്. എന്നാല്‍ പഞ്ചസാര അലിയുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾ ഗർ‌ഭിണിയല്ല എന്നുള്ളതാണ്.

 എന്തുകൊണ്ട് പഞ്ചസാര

എന്തുകൊണ്ട് പഞ്ചസാര

എന്തുകൊണ്ട് പഞ്ചസാര പ്രഗ്നൻസി ടെസ്റ്റിന് വേണ്ടി തിരഞ്ഞെടുക്കുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ? ഇത് വെള്ളത്തിലായാലും മൂത്രത്തിലായാലും അലിഞ്ഞ് പോവുന്നു. എന്നാൽ ശരീരത്തില്‍ പ്രഗ്നൻസി ഹോർമോൺ ആയ എച്ച് സി ജിയുടെ അളവ് ഉണ്ടെങ്കിൽ ഇത് പഞ്ചസാര കട്ടകളായി മാറുന്നതിന് സഹായിക്കുന്നുണ്ട്. ഇംപ്ലാന്റേഷന് സമയത്തിന് ശേഷമാണ് ഈ ടെസ്റ്റ് പോസിറ്റീവ് ആണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇതിന്റെ വിശ്വാസ്യത

ഇതിന്റെ വിശ്വാസ്യത

എന്നാല്‍ പഞ്ചസാര ടെസ്റ്റിന്‍റെ വിശ്വാസ്യത എത്രയെന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഒരിക്കലും നൂറ് ശതമാനം വിശ്വാസ്യതയോടെ ഇതിനെ എടുക്കാന്‍ പാടില്ല. ഗർഭധാരണം ഉറപ്പാക്കുന്നതിന് വീട്ടിൽ തന്നെ ഇതെല്ലാം ചെയ്യാവുന്നതാണ്. എന്നാൽ പഞ്ചസാര ടെസ്റ്റ് അല്ലാതെ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന മറ്റ് ചില ടെസ്റ്റുകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ നൂറ് ശതമാനം വിശ്വാസ്യതയോടെ എടുക്കാന്‍ പാടില്ല. എങ്കിലും ഈ ടെസ്റ്റുകളും ഫലം തരുന്നവയാണ്.

ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം

ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം

ടൂത്ത് പേസ്റ്റ് ഉപയോഗിച്ചും ഗർഭധാരണം മനസ്സിലാക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ടൂത്ത് പേസ്റ്റ് എടുത്ത് അല്‍പം മൂത്രം ഇതില്‍ ചേര്‍ക്കാം. ടൂത്ത് പേസ്റ്റിന്റെ കളര്‍ മാറുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കും. ഇതും വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടൻ വഴികളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ ആശ്രയിക്കേണ്ടതായും വരുന്നില്ല.

വിനാഗിരി

വിനാഗിരി

വിനാഗിരി ഉപയോഗിച്ചും ഗര്‍ഭിണിയാണോ എന്ന് മനസ്സിലാക്കാം. അല്‍പം വിനാഗിരി ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ എടുത്ത് അതില്‍ മൂത്രം മിക്‌സ് ചെയ്യാം. വിനാഗിരിയുടെ നിറം മാറുന്നുണ്ടെങ്കില്‍ ഗര്‍ഭസാധ്യത ഉറപ്പിക്കാം. ഇതെല്ലാം ചെയ്യുമ്പോൾ ആദ്യത്തെ മൂത്രം തന്നെ എടുക്കാൻ ശ്രദ്ധിക്കണം എന്നുള്ളതാണ്.

 സോപ്പ്

സോപ്പ്

സോപ്പ് ഉപയോഗിച്ചും ഗർഭധാരണ സാധ്യത നമുക്ക് മനസ്സിലാക്കാം.അല്‍പം സോപ്പ് എടുത്ത് കയ്യില്‍ പിടിയ്ക്കാം. അല്‍പം മൂത്രം സോപ്പില്‍ ആക്കിയാല്‍ സോപ്പ് പതഞ്ഞ് വരുന്നുണ്ടെങ്കില്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാം. ഇതും വിശ്വാസ്യത നൂറ് ശതമാനം അല്ലെങ്കിലും വിശ്വസിക്കാവുന്ന ഒരു നാടൻ മാർഗ്ഗം തന്നെയാണ്.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊന്ന്. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എടുത്ത് അതില്‍ മൂത്രം ഒഴിച്ച് നിരീക്ഷിക്കാം. ബേക്കിംഗ് സോഡയില്‍ പത വരുന്നുണ്ടെങ്കില്‍ നിങ്ങള്ഡ ഗര്ഡഭഇണിയാണെന്ന് മനസ്സിലാക്കാം.

English summary

Sugar Pregnancy Test: Procedure, Result And Accuracy

In this article we explain the sugar pregnancy test, procedure, result and accuracy. Read on.
Story first published: Friday, September 20, 2019, 11:25 [IST]
X
Desktop Bottom Promotion