Just In
- 3 hrs ago
കാപ്പികുടി പ്രോസ്റ്റേറ്റ് ക്യാന്‍സറിന് തടയിടും?
- 6 hrs ago
മുടിയുടെ ആരോഗ്യത്തിന് നെയ്യ് ഉപയോഗിക്കാം
- 6 hrs ago
ഗര്ഭാരംഭമാണോ, എങ്കിലറിയണം ഈ ലക്ഷണങ്ങള്‍
- 9 hrs ago
ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കും
Don't Miss
- Movies
സായ് വിഷ്ണുവിനെ കെട്ടിപ്പിടിച്ച് സജ്നയും ഫിറോസും, സായിയെ കൂടെ കൂട്ടുമെന്നും സജ്ന
- News
മുഖ്യമന്ത്രിക്ക് പിന്തുണയുമായി കാനം, 'കസ്റ്റംസിനെ ഉപയോഗിച്ച് ബിജെപിയുടെ തരംതാണ രാഷ്ട്രീയക്കളി'
- Sports
35 ബോളില്‍ 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്സിന് ഉജ്ജ്വല വിജയം
- Finance
ജീവനക്കാർക്കും ആശ്രിതർക്കും സൌജന്യ വാക്സിൻ നൽകും: നിർണ്ണായക പ്രഖ്യാപനവുമായി റിലയൻസ്, ചെലവ് 12.2 ലക്ഷം രൂപ
- Automobiles
M340i പെര്‍ഫോമന്‍സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
- Travel
ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വയറിന്‍റെ സ്ഥാനം നൽകും പെണ്‍കുഞ്ഞെങ്കിലുള്ള സൂചന
ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നുള്ളത് എല്ലാ ദമ്പതികളേയും ആകാംഷയിൽ ആക്കുന്ന ഒന്നാണ്. എന്നാൽ ഗർഭിണിയാവുന്ന സമയം മുതൽ തന്നെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നുള്ളത് എല്ലാവരിലും ആകാംഷ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് മുൻകൂട്ടി പ്രവചിക്കുന്നതിന് വേണ്ടി പല മുത്തശ്ശിമാരും പലപ്പോഴും ശ്രമിക്കാറുണ്ട്. വയറിന്‍റെ സ്ഥാനം സ്തനങ്ങളുടെ വലിപ്പം കുഞ്ഞിന്‍റെ അനക്കം ഇതെല്ലാം നോക്കി പലപ്പോഴും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് പറയുന്നവരാണ്.
പലവട്ടം ഗർഭധാരണത്തിന് ശ്രമിച്ച് പരാജയപ്പെടുന്നോ?
പെൺകുഞ്ഞിന്‍റെ സാധ്യതകൾ തിരിച്ചറിയുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങൾ മുൻകൂട്ടി അറിയാം എന്നാണ് വിശ്വാസം. സ്കാനിംങ് ഇല്ലാതെയും നമുക്ക് ആൺ കുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് മനസ്സിലാക്കാവുന്നതാണ്. എങ്ങനെയെല്ലാം ഇത് മനസ്സിലാക്കാവുന്നതാണ് എന്ന് നമുക്ക് നോക്കാം. മെഡിക്കൽ വഴികള്‍ അല്ലാതെ തന്നെ കുഞ്ഞിന്‍റെ ലിംഗനിർണയം നടത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്. ഗർഭിണിയുടെ വയർ നോക്കി നിങ്ങൾക്ക് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് മനസ്സിലാക്കാവുന്നതാണ്.

വയർ കുറവാണെങ്കില്‍
വയർ കുറവാണ് നിങ്ങൾക്ക് ഉള്ളത് എന്നുണ്ടെങ്കിൽ അത് എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങൾക്ക് മാസമെത്തിയിട്ടും വയർ കുറവാണ് എന്നുണ്ടെങ്കിൽ അത് ആൺകുഞ്ഞാണ് എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇത് വെും വിശ്വാസത്തിന്‍റെ പുറത്ത് ഉണ്ടാവുന്ന കാര്യമാണ്. വയർ കൂടുതലാണെങ്കില്‍ പെൺകുഞ്ഞാണ് എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ ഒരു വിശ്വാസത്തിന്‍റെ പുറത്ത് ഇത് പലരും വിശ്വസിക്കുന്നുമുണ്ട്. എന്തൊക്കെയാണെന്നുള്ളത് വഴിയേ മനസ്സിലാക്കാവുന്നതാണ്.

വയറിന് നടുവിലൂടെയുള്ള വര
ഗർഭകാലത്ത് സ്ത്രീകളിൽ വയറിന് മുകളിലൂടെയുള്ള വര സാധാരണ ഉണ്ടാവാറുള്ളത്. എന്നാൽ വയറിന് നടുവിൽ വരയില്ലെങ്കിൽ നിങ്ങളിൽ ആൺകുഞ്ഞാണ് എന്നാണ് പറയുന്നത്. എന്നാൽ വയറിന് നടുവിൽ വരയുണ്ടെങ്കില്‍ അതിന് അർത്ഥം നിങ്ങൾക്ക് പെൺകുഞ്ഞാണ് ഉണ്ടാവുന്നത് എന്നുള്ളതാണ് കാണിക്കുന്നത്. എന്നാൽ ഒരു വിധം ഗർഭിണികളിൽ എല്ലാം ഇത്തരത്തിലുള്ള വരകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ചിലരില്‍ ഇത്തരത്തിലുള്ള അവസ്ഥകൾ ഇല്ല എന്നുള്ളതാണ് കാണുന്നത്.

വയറ്റിലെ ചലനം
കുട്ടികൾ വളരുന്നതിന് അനുസരിച്ച് വയറ്റിലെ ചലനം വളരെയധികം അനുഭവപ്പെടുന്നുണ്ട് ഓരോ മാസം കഴിയുന്തോറും. എന്നാൽ ആൺകുഞ്ഞാണെങ്കില്‍ കുഞ്ഞിന് ചലനം കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ പെണ്‍കുഞ്ഞിനെയാണ് ഗർഭം ധരിച്ചിരിക്കുന്നത് എന്നുണ്ടെങ്കിൽ ചലനം കൂടുതൽ ആയിരിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഈ ഒരു കണക്കു കൂട്ടലില്‍ മാത്രം എടുക്കാതെ വളരെയധികം സീരിയസ് ആയി തന്നെ എടുക്കേണ്ടതാണ്.

വയറിന്‍റെ ആകൃതി
വയറിന്‍റെ ആകൃതി വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം വയറിന്‍റെ ആകൃതിയും കുഞ്ഞിന്‍റെ ജെൻഡറും എല്ലാം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നാണ് പറയുന്നത്. വയറിന്‍റെ ഷേപ്പ് ബാസ്ക്കറ്റ് ബോൾ പോലെ ആണെങ്കിൽ ആൺ കുഞ്ഞാണെന്നും തണ്ണിമത്തന്‍റെ ഷേപ്പിലാണ് എന്നുണ്ടെങ്കിൽ പെൺകുഞ്ഞാണ് എന്നുമാണ് പറയുന്നത്. എന്നാൽ ഇതെല്ലാം ഒരു വിശ്വാസത്തിന്‍റെ പുറത്ത് ചെയ്യുന്നതാണ്. എങ്കിലും ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധിക്കാവുന്നതാണ്.

വയറിന്‍റെ കനം
വയറിന്‍റെ കനം ഗർഭകാലത്ത് വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇതിൽ ഗർഭിണികളിൽ വയറിന്‍റെ മുകൾ ഭാഗത്തായാണ് കനം എന്നുണ്ടെങ്കിൽ ഇവർക്ക് ആൺകുഞ്ഞും എന്നാൽ പെൺകുഞ്ഞാണെങ്കിൽ കനം അനുഭവപ്പെടുന്നത് വയറിന്‍റെ നടുഭാഗത്തും ആണ് എന്നാണ് പറയുന്നത്. ഇതും കൃത്യമായ വിവരങ്ങളിൽ പെടുന്നവയല്ല. എന്നാൽ ഗർഭകാലത്ത് കുഞ്ഞിന്‍റെ ജെൻഡർ നിർണയിക്കപ്പെടുന്നത് തെറ്റായ കാര്യമാണ്.

ഭക്ഷണത്തിന്‍റെ കാര്യം
അമ്മ കഴിക്കുന്ന ഭക്ഷണം നോക്കിയും കുഞ്ഞിന്‍റെ ലിംഗനിർണയം നടത്തുന്നതിന് സാധിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഗര്‍ഭകാലത്ത് മധുരത്തോടുള്ള ഇഷ്ടം പെണ്‍കുഞ്ഞിനെയാണ് കാണിക്കുന്നത്. പുളിയോട് ആഗ്രഹം തോന്നിയാല്‍ ആണ്‍കുഞ്ഞും. എന്നാല്‍ നോൺ വെജ് കഴിക്കാൻ തോന്നിയാലും ഇത് പലപ്പോഴും ആൺകുഞ്ഞാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഗർഭകാലത്ത് മാറിട വലിപ്പം സാധാരണയിൽ അധികം കൂടിയാലും പെൺകുഞ്ഞായിരിക്കും എന്നാണ് പറയുന്നത്.

തലവേദന
ഗർഭകാലത്ത് തലവേദന ഉണ്ടാവുന്നുണ്ടെങ്കിൽ ആൺകുഞ്ഞായിരിക്കും എന്നും ആൺകുഞ്ഞുങ്ങളെ ഗർഭം ധരിക്കുന്നവരിലാണ് ഇത്തരത്തിൽ ഇടക്കിടെ തലവേദന ഉണ്ടാവുന്നത് എന്നുമാണ് പറയുന്നത്. എന്നാൽ ഇത് ഒരിക്കലും ശരിയായ കാര്യമല്ല. ഗർഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകൾ പലപ്പോഴും തലവേദനയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഗർഭിണിയുടെ മൂത്രം നോക്കിയും കുഞ്ഞിന്‍റെ ലിംഗ നിര്‍ണയം നടത്താവുന്നതാണ്. ഇളം മഞ്ഞ നിറത്തിലുള്ള മൂത്രം സൂചിപ്പിക്കുന്നത് ആൺകുഞ്ഞിനേയും പെൺകുഞ്ഞാണെങ്കിൽ കടും നിറവും ആണ് എന്നാണഅ പറയുന്നത്.