For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവരിലാണ് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത ഇരട്ടി

|

കുട്ടികളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇരട്ടക്കുട്ടികള്‍ പലപ്പോഴും പലരുടേയും ആഗ്രഹമാണ്. പക്ഷേ അതിനുള്ള സാധ്യത ആരിലൊക്കെ ഉണ്ട് എന്നുള്ളതാണ് അറിയേണ്ടത്. ചിലരില്‍ പെട്ടെന്നാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. എന്നാല്‍ ചിലരിലാകട്ടെ ഇതിനാകെ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് ഉള്ളത്. കുഞ്ഞിനെ ആഗ്രഹിക്കുമ്പോള്‍ ഇരട്ടക്കുട്ടികള്‍ വേണം എന്ന് ആഗ്രഹിക്കുന്നവരും ചില്ലറയല്ല. ആരോഗ്യവും ബുദ്ധിയും ഉള്ള ഒരു കുഞ്ഞിനെ തന്നെയാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഇരട്ടക്കുട്ടികളാണെങ്കില്‍ സന്തോഷം ഇരട്ടിയാവും.

നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളോ, ലക്ഷണങ്ങള്‍ ഇതാ..നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളോ, ലക്ഷണങ്ങള്‍ ഇതാ..

എന്നാല്‍ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത ആരിലൊക്കെയാണ് എന്നുള്ളത് നമുക്ക് നോക്കാം. ആരോഗ്യമുള്ള മക്കളുണ്ടാവുന്നതിന് അമ്മമാര്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും ആരോഗ്യമുള്ള കുഞ്ഞാവണം എന്നുള്ളതാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിനുള്ള സാധ്യത ആരിലൊക്കെ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മെഡിക്കല്‍ വഴികളെക്കുറിച്ച് അറിയൂ.

ഇരട്ടക്കുട്ടികള്‍ എങ്ങനെ?

ഇരട്ടക്കുട്ടികള്‍ എങ്ങനെ?

ഇരട്ടക്കുട്ടികള്‍ രണ്ട് തരത്തിലാണ് ഉള്ളത്. ഇതില്‍ മോണോസൈഗോട്ടിക് ട്വിന്‍സും ഡൈസൈഗോട്ടിക് ട്വിന്‍സും ആണ്. ആദ്യ വിഭാഗത്തില്‍ പെടുന്നത് സമജാത ഇരട്ടകളാണ് അതായത് കാണാന്‍ ഒരുപോലെ ഉള്ള ട്വിന്‍സ്. എന്നാല്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നത് സഹജാത ഇരട്ടകളാണ് അതായത് കാണാന്‍ ഒരു പോലെ അല്ലാത്തവര്‍. ബീജവും അണ്ഡവും സംയോജിച്ച് ബീജ സങ്കലനം നടത്തുമ്പോള്‍ ഭ്രൂണം രണ്ടായി വിഭജിച്ചാണ് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നത്. ഇവരാണ് കാണാന്‍ സാമ്യമുള്ളവരായി മാറുന്നത്. എന്നാല്‍ രണ്ടു ബീജവും രണ്ട് അണ്ഡവുമായി സംയോജിച്ച് ഉണ്ടാവുന്നതാണ് ഡൈസൈഗോട്ടിക് ട്വിന്‍സ് എന്ന് പറയുന്നത്. ഇവര്‍ കാണാന്‍ ഒരു തരത്തിലും സാമ്യമുണ്ടാവില്ല എന്നുള്ളതാണ്.

വംശം നോക്കിയുള്ള സാധ്യത

വംശം നോക്കിയുള്ള സാധ്യത

നിങ്ങള്‍ ഏത് വംശത്തിലുള്ള വ്യക്തിയാണ് എന്നത് അനുസരിച്ചും ഇരട്ടക്കുട്ടിക്കുള്ള സാധ്യതയുണ്ട്. കാരണം ഒരു മനുഷ്യന്റെ വംശം നിറം എന്നിവയെല്ലാം ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിന് സഹായിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ ട്വിന്‍സ് സാധ്യതയുള്ളത് ആഫ്രിക്കക്കാര്‍ക്കും യൂറോപ്യന്‍സിനും ആണ്. നീഗ്രോവിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഇരട്ടിയാണ് ഇതിനുള്ള സാധ്യത. എന്നാല്‍ ഇരട്ടക്കുട്ടി സാധ്യത തീരെ കുറവുള്ള ഒരു വിഭാഗമാണ് മംഗോള്‍സ്. ഇന്ത്യക്കാര്‍ക്ക് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത 50:50 ആണ്.

പ്രായം പ്രധാന ഘടകം

പ്രായം പ്രധാന ഘടകം

പ്രായവും ഇരട്ടക്കുട്ടികളുടെ സാധ്യതയെ സ്വാധീനിക്കുന്ന ഒന്നാണ് എന്നാണ് സയന്‍സ് പറയുന്നത്. 30-35 വയസ്സ് വരെ പ്രായമുള്ളവരിലാണ് ഇതിനുള്ള സാധ്യത വളരെ കൂടുതല്‍. ഇവരില്‍ ഒരു മാസം തന്നെ ഒന്നിലധികം അണ്ഡങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. പ്രായമേറുന്തോറും അതുകൊണ്ട് തന്നെ ഇത്തരം സാധ്യതകളും വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇരട്ടക്കുട്ടികള്‍ക്ക് വേണ്ടി ഗര്‍ഭധാരണം മാറ്റി വെക്കുന്നതും അപകടമാണ്. ഇത് കൂടുതല്‍ അസ്വസ്ഥതകളിലേക്കും ചിലപ്പോള്‍ വന്ധ്യത പോലുള്ളവയിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. ശാരീരികമായും മാനസികമായും ഒരു കുഞ്ഞ് വേണം എന്ന തോന്നലുണ്ടാവുമ്പോള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കണം.

പ്രസവം എത്രാമത്തെ?

പ്രസവം എത്രാമത്തെ?

എത്രാമത്തെ പ്രസവമാണ് നിങ്ങളുടേത് എന്നുള്ളത് അടിസ്ഥാനപ്പെടുത്തിയാണ് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. രണ്ടില്‍ കൂടുതല്‍ പ്രസവിച്ചവര്‍ക്ക് അടുത്തത് ഇരട്ടക്കുട്ടികള്‍ ആവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ 30-35 വയസ്സിനുള്ളില്‍ ഈ പ്രസവം കഴിഞ്ഞിരിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ കോംപ്ലിക്കേഷനുകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രസവ ശേഷം പെട്ടെന്ന് ഗര്‍ഭിണിയാകാതെ പിന്നീട് ഗര്‍ഭം ധരിക്കുന്നതും ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പാരമ്പര്യം

പാരമ്പര്യം

കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇരട്ടക്കുട്ടികള്‍ ഉണ്ടോ, എങ്കില്‍ നിങ്ങള്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങളുടെ അമ്മയുടെ കുടുംബത്തില്‍ ആണ് ഇത് സംഭവിച്ചതെങ്കില്‍ ഇത് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പാരമ്പര്യം ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ ഒരു വലിയ ഘടകമാണ്. അമ്മയുടെ പാരമ്പര്യമാണ് ഇതില്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്ന്. മാത്രമല്ല കൃത്യമായ അണ്ഡവിസര്‍ജ്ജനവും ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഉയരവും തൂക്കവും

ഉയരവും തൂക്കവും

ഗര്‍ഭധാരണത്തിന് ആരോഗ്യം വളരെ അത്യാവശ്യമാണ്. എന്നാല്‍ ഉയരവും തൂക്കവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളിലെ ഇരട്ടക്കുട്ടികളുടെ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. വലിയ സ്ത്രീകള്‍ക്കാണ് ഇരട്ടക്കുട്ടി സാധ്യത വളരെ കൂടുതല്‍. ഇവരുടെ ബോഡി മാസ് ഇന്‍ഡക്സ് കണക്കാക്കി ഇതിനുള്ള സാധ്യത കണ്ടെത്താവുന്നതാണ്. എന്നാല്‍ ഉയരം കുറഞ്ഞവര്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ പൂര്‍ണമായും തള്ളിക്കളയാനാവില്ല. കാരണം ഇവരില്‍ ആരോഗ്യം കണക്കാക്കി നമുക്ക് ഇത്തരം കാര്യങ്ങളെ ശ്രദ്ധിക്കാവുന്നതാണ്.

ഐവിഎഫ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു

ഐവിഎഫ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു

വന്ധ്യത ചികിത്സക്ക് വേണ്ടി ശ്രമിക്കുന്നവരില്‍ പലപ്പോഴും ഐവിഎഫ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ഇരട്ടക്കുട്ടികളുടെ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഐവിഎഫ് ചെയ്യുന്നവരില്‍ ചികിത്സ ഫലിക്കുന്നതിന് വേണ്ടി രണ്ടോ മൂന്നോ ഭ്രൂണം എടുത്ത് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ ഈ രണ്ട് ഭ്രൂണങ്ങളും വളരുകയും അത് ഇരട്ടക്കുട്ടികള്‍ ആയി മാറുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ഒരിക്കലും ആരോഗ്യകരമല്ല എന്നുള്ളതാണ് ശാസ്ത്രം പറയുന്നത്.

ഭക്ഷണം

ഭക്ഷണം

ഭക്ഷണത്തിനും ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചേനയും മധുരക്കിഴങ്ങും ഇത്തരത്തില്‍ ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇവരില്‍ ഈസ്ട്രജന്‍ പ്രോജസ്റ്റിറോണ്‍ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതു തന്നെയാണ് പലപ്പോഴും നിങ്ങളില്‍ ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇത് ഓവുലേഷന്‍ കൃത്യമാക്കുന്നതിനും അണ്ഡത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഫോൡക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഇതടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നതും പാലുല്‍പ്പന്നങ്ങളും എല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതെല്ലാം ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

English summary

Scientific Facts About Chances of Twin Pregnancy

Here in this article we are discussing about the scientific facts about chances of twin pregnancy. Take a look.
X
Desktop Bottom Promotion