For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നട്ടെല്ലില്‍ നിന്ന് കാല്‍വഴി താഴേക്ക് വേദനയോ, ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം

|

ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ പലപ്പോഴും സാധാരണമാണ്. ഇതില്‍ പല ഗര്‍ഭിണികളേയും വിടാതെ പിന്തുടരുന്നതാണ് പലപ്പോഴും നടുവേദന. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ നട്ടെല്ലില്‍ നിന്ന് കാല്‍വഴി താഴേക്ക് മാറാതെ നില്‍ക്കുന്ന വേദന അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അത് സയാറ്റിക എന്ന പേരിലാണ് അറിയപ്പെടുന്നത്. സയാറ്റിക് നാഡിയുടെ ഞെരുക്കം മൂലം സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ നിന്ന് സയാറ്റിക്ക അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് അതികഠിനമായ വേദനയാണ് ഉണ്ടാക്കുന്നത്. കാലിന്റെ മുട്ടിന് മുകളില്‍ പിന്‍ഭാഗത്തായി ഷോക്കടിക്കുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. സിയാറ്റിക് നാഡി നിതംബത്തിലൂടെയും കാലുകളിലൂടെയും പോകുന്നു. സയാറ്റിക്ക നാഡിയുടെ കംപ്രഷന്‍ മൂലം കാലുകള്‍ക്ക് താഴെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് സയാറ്റിക്ക എന്ന് പറയുന്നത്.

ഗര്‍ഭാവസ്ഥയില്‍ നടുവേദന സാധാരണമാണെങ്കിലും, സയാറ്റിക്ക സാധാരണയായി ഉണ്ടാവുന്ന ഒന്നല്ല. ഇത് ഏകദേശം 1% ഗര്‍ഭിണികളെയെങ്കിലും ബാധിക്കുന്നുണ്ട്. മിക്ക സ്ത്രീകളിലും സയാറ്റിക്ക സാധാരണയായി ഉണ്ടാവില്ല. ഈ അവസ്ഥ ചികിത്സിക്കാവുന്നതാണ്, സുഖം പ്രാപിക്കാന്‍ ചില ലളിതമായ വ്യായാമങ്ങള്‍ പോലും ചെയ്യാവുന്നതാണ്. സയാറ്റിക്ക സാധാരണയായി ഡെലിവറി കഴിഞ്ഞാല്‍ മാറുന്നുണ്ട്. ഗര്‍ഭകാലം എല്ലാ വിധത്തിലുള്ള വേദനകളും ശ്രദ്ധിക്കണം. ഒരിക്കലും ഇതൊന്നും നിസ്സാരമാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. നടുവേദനക്ക് പരിഹാരം കാണുന്നതിന് സ്വയം ചികിത്സ എടുക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
ഗര്‍ഭകാലത്ത് സയാറ്റിക്കയ്ക്കുള്ള വിവിധ ലക്ഷണങ്ങള്‍, കാരണങ്ങള്‍, എങ്ങനെ പരിഹരിക്കാം എന്നിവയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

സയാറ്റിക്കയുടെ കാരണങ്ങള്‍

സയാറ്റിക്കയുടെ കാരണങ്ങള്‍

നട്ടെല്ലിന്റെ ഒരു ഹെര്‍ണിയേറ്റഡ് ഡിസ്‌കില്‍ നിന്നുള്ള സിയാറ്റിക് നാഡിയിലെ സമ്മര്‍ദ്ദമാണ് സിയാറ്റിക് നാഡികള്‍ക്കിടയിലുണ്ടാവുന്ന വേദനയുടെ ഏറ്റവും സാധാരണമായ കാരണം. ഗര്‍ഭാവസ്ഥയില്‍, കുഞ്ഞിന്റെ വളര്‍ച്ചയും വികസിക്കുന്ന ഗര്‍ഭാശയവും സയാറ്റിക്ക നാഡിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇതിന്റെ ഫലമായാണ് വേദന വര്‍ദ്ധിക്കുന്നത്. ഗര്‍ഭാശയവും കുഞ്ഞും വലുതാകുമ്പോള്‍ മൂന്നാമത്തെ ട്രൈമസ്റ്ററില്‍ സയാറ്റിക്ക വേദന കൂടുതല്‍ സാധാരണമാണ്, ഇത് സയാറ്റിക്ക നാഡിയില്‍ സമ്മര്‍ദ്ദം കൂടുതല്‍ ഉണ്ടാക്കുന്നുണ്ട്.

മറ്റ് കാരണങ്ങള്‍

എന്നാല്‍ ഇത് കൂടാതെ മറ്റ് ചില കാരണങ്ങളാല്‍ ഇത്തരത്തില്‍ സയാറ്റിക വേദന സംഭവിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

* അമിതവണ്ണം

* പിരിഫോര്‍മിസ് പേശികള്‍ നിതംബത്തില്‍ സ്തംഭിക്കുന്നു

* സ്ലിപ്പ് ഡിസ്‌ക്

* രക്തം കട്ടപിടിക്കുന്നത്

* കുരു

* മുഴകള്‍

* മറ്റ് നാഡീ വൈകല്യങ്ങള്‍ എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യം.

അപകട ഘട്ടങ്ങള്‍

അപകട ഘട്ടങ്ങള്‍

താഴെപ്പറയുന്ന ഘടകങ്ങള്‍ ഒരു സ്ത്രീയെ ഗര്‍ഭാവസ്ഥയില്‍ സയാറ്റിക്ക വേദനയ്ക്ക് കൂടുതല്‍ ഇരയാക്കും. അവയില്‍ മുന്നില്‍ നില്‍ക്കുന്നതാണ് അമിതഭാരം എന്ന് പറയുന്നത്. ഗര്‍ഭധാരണത്തിനുമുമ്പ് അമിതഭാരം അല്ലെങ്കില്‍ ഗര്‍ഭകാലത്ത് ഉണ്ടാവുന്ന അധിക ഭാരം വര്‍ദ്ധിക്കുന്നത് സുഷുമ്‌നാ നാഡിക്കും പുറകിലെ പേശികള്‍ക്കും വളരെയധികം ആയാസമുണ്ടാക്കുന്നു. ഇത് നടുവേദന വര്‍ദ്ധിപ്പിക്കുന്നതാ

നേരത്തെയുള്ള നടുവേദന (LBP)

നേരത്തെയുള്ള നടുവേദന (LBP)

ഗര്‍ഭാവസ്ഥയ്ക്ക് മുമ്പ് നടുവേദനയുടെ ചരിത്രമുള്ള ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലത്ത് സയാറ്റിക്ക ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭാവസ്ഥയില്‍ ഹോര്‍മോണുകള്‍ ലിഗ്‌മെന്റുകള്‍, പേശികള്‍, സന്ധികള്‍ എന്നിവയുടെ അയവുണ്ടാക്കുന്നു. ഇത് സയാറ്റിക്കയ്ക്ക് കൂടുതല്‍ ആക്കം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ മുന്‍പ് ചെറിയ വേദനയും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പരിക്കുണ്ടാവുന്നത്

പരിക്കുണ്ടാവുന്നത്

ഗര്‍ഭാവസ്ഥക്ക് മുന്‍പ് ഉണ്ടാവുന്ന പരിക്കോ പുതിയ പരിക്കോ സയാറ്റിക്കയിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ അടിവയറ്റിലെയും പുറകിലെയും പേശികള്‍ കൂട്ടായി മനുഷ്യശരീരത്തിന് കരുത്ത് നല്‍കുന്നതാണ്. ഗര്‍ഭധാരണത്തിനുമുമ്പ് ദുര്‍ബലമായ ഗര്‍ഭപാത്രം ഉള്ള സ്ത്രീകള്‍ക്ക് കുഞ്ഞ്, ഗര്‍ഭപാത്രം, സ്തനങ്ങള്‍ എന്നിവയുടെ വലുപ്പത്തിലും ഭാരത്തിലും വളരുന്നതിനാല്‍ സയാറ്റിക്ക ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പ്രമേഹം വര്‍ദ്ധിക്കുന്നത്

പ്രമേഹം വര്‍ദ്ധിക്കുന്നത്

ഗര്‍ഭകാലത്തുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. പ്രമേഹം നാഡികള്‍ക്ക് ക്ഷതം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും, ഇത് സയാറ്റിക്കയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് കൂടാതെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന രോഗാവസ്ഥ നട്ടെല്ലിനെ നശിപ്പിക്കുകയും ഞരമ്പുകള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഉദാസീനമായ ജീവിതശൈലിയും പേശികളുടെ ബലഹീനതക്ക് കാരണമാക്കുന്നുണ്ട്.

സയാറ്റിക്കയുടെ ലക്ഷണങ്ങള്‍

സയാറ്റിക്കയുടെ ലക്ഷണങ്ങള്‍

ഗര്‍ഭാവസ്ഥയിലെ സയാറ്റിക് വേദനയുടെ പ്രധാന ലക്ഷണം താഴത്തെ പുറകില്‍ ആരംഭിച്ച് നിങ്ങളുടെ കാലുകളിലേക്ക് വ്യാപിക്കുന്ന വേദനയാണ്. ഇനിപ്പറയുന്ന ലക്ഷണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. ഇവയില്‍ വരുന്ന ഒന്നാണ് പലപ്പോഴും അതിശക്തമായ കാല് വേദന. ഇത് കൂടാതെ ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് കൂടാതെ ഷോക്കടിക്കുന്നത് പോലെ കാലിലുണ്ടാവുന്ന വേദന എന്നിവയെല്ലാം ശ്രദ്ധിക്കണം. അതൊടൊപ്പം തന്നെ ചുമ, അല്ലെങ്കില്‍ തുമ്മല്‍ എന്നിവയില്‍ പലപ്പോഴും നിങ്ങളുടെ വേദന വര്‍ദ്ധിക്കുന്നു.

സയാറ്റിക്ക രോഗനിര്‍ണയം

സയാറ്റിക്ക രോഗനിര്‍ണയം

ഗര്‍ഭകാലത്തെ സയാറ്റിക്ക രോഗനിര്‍ണയം പ്രധാനമായും രോഗലക്ഷണങ്ങളെയും മെഡിക്കല്‍ ചരിത്രത്തെയും അടിസ്ഥാനമാക്കിയാണ്. സയാറ്റിക്ക രോഗനിര്‍ണയത്തിനുള്ള സാധാരണ പരിശോധനകള്‍ എക്‌സ്-റേ, എംആര്‍ഐ, ഇലക്ട്രോമിയോഗ്രാഫി എന്നിവയാണ്. എന്നിരുന്നാലും, എക്‌സ്-റേ ഉള്‍പ്പെടെയുള്ള ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍, എംആര്‍ഐകള്‍ എന്നിവ ഗര്‍ഭകാലത്ത് സുരക്ഷിതമല്ല. അതിനാല്‍, ഗര്‍ഭാവസ്ഥയില്‍ സയാറ്റിക്ക സ്ഥിരീകരിക്കുന്നതിന് ഏതെങ്കിലും ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടര്‍ അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ചികിത്സ നടത്തുന്നത്.

കുട്ടികളിലെ കാഴ്ച്ചത്തകരാര്‍ നിസ്സാരമല്ല: മുന്നറിയിപ്പുമായി ഈ ലക്ഷണംകുട്ടികളിലെ കാഴ്ച്ചത്തകരാര്‍ നിസ്സാരമല്ല: മുന്നറിയിപ്പുമായി ഈ ലക്ഷണം

ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലിആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലി

English summary

Sciatica In Pregnancy: Symptoms, Causes And Treatment In Malayalam

Here in this article we are sharing some symptoms, causes and treatment of Sciatica during pregnancy in malayalam. Take a look.
X
Desktop Bottom Promotion