Just In
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര് രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രസവശേഷം പ്ലാസന്റ വന്നില്ലെങ്കില് അപകടം , ഭീകരം
പ്രസവത്തിന്റെ മൂന്നാം ഘട്ടം ശിശുവിന്റെ പ്രസവം മുതല് മറുപിള്ള പുറത്ത് വരുന്നതുവരെയുള്ള സമയമാണ്. മറുപിള്ള വേര്പെടുത്തുന്നതും പുറത്തു വരുന്നതും പലപ്പോഴും ജീവന് അപകടപ്പെടുത്തുന്ന ഒരു സംഭവമാണ്. കാരണം ഇത് ഗര്ഭാശയത്തിന്റെ സാധാരണ പ്രസവാനന്തര സങ്കോചത്തെ തടസ്സപ്പെടുത്തുന്നു, ഇത് രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യും. എന്നാല് ഇത് സാധാരണ സംഭവിക്കുന്ന ഒന്നാണ് എന്ന കാര്യത്തില് സംശയം വേണ്ട. ഇത് സ്വാഭാവികമായും സംഭവിക്കുന്ന ഒന്നാണ്. എന്നാല് ചില അവസരങ്ങളില് പ്രസവ ശേഷം പ്ലാസന്റ പുറത്തേക്ക് വരാത്ത അവസ്ഥയുണ്ടാവുന്നുണ്ട്.
ബീജത്തെ നശിപ്പിച്ച് ഗര്ഭമില്ലാതാക്കും കോപ്പര്ടി
കുഞ്ഞിന് ഗര്ഭാവസ്ഥയില് ഭക്ഷണവും ഓക്സിജനും രക്തവും എല്ലാം നല്കുന്നത് പ്ലാസന്റയിലൂടെയാണ്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പ്രസവത്തില് അവസാനം സംഭവിക്കുന്ന ഒന്നാണ് പ്ലാസന്റ പുറത്ത് വരുന്നത്. ഇതിന് പ്രധാനമായും രണ്ട് വഴികളാണ് ശരീരം സ്വീകരിക്കുന്നത്. ഇതില് ആദ്യത്തെ വഴി എന്ന് പറയുന്നത് അമ്മയുടെ ശരീരം തനിയേ തന്നെ ഇതിനെ പുറന്തള്ളുന്നതാണ്. ഇതിന് ഒരു മണിക്കൂര് വരെ സമയം എടുക്കുന്നുണ്ട്. എന്നാല് രണ്ടാമത്തെ വഴി എന്ന് പറയുന്നത് കുഞ്ഞ് പുറത്ത് വന്ന ശേഷം മരുന്ന് കുത്തി വെച്ച് പ്ലാസന്റ പുറത്തേക്ക് വരുന്നതാണ്. എന്നാല് ഇതൊന്നും സംഭവിക്കാത്ത ചില അവസ്ഥകള് ഉണ്ടാവുന്നുണ്ട്. അതെന്താണെന്ന് നോക്കാം.

സാധാരണ അവസ്ഥയില്
സാധാരണ അവസ്ഥയില് പ്രസവം നടന്ന് കഴിഞ്ഞാല് അരമണിക്കൂറിനുള്ളില് തന്നെ പ്ലാസന്റ ശരീരം സ്വാഭാവികമായി പുറന്തള്ളപ്പെടുന്നുണ്ട്. ഈ അവസ്ഥയില് രക്തസ്രാവം ഉണ്ടാവുമെങ്കിലും അതൊരിക്കലും ഭീകരമായ ഒന്നായി മാറുന്നില്ല. എന്നാല് ചില അവസ്ഥകളില് പ്രസവ ശേഷവും പ്ലാസന്റ പുറത്തേക്ക് വരാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് വളരെ അപൂര്വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. എന്നാല് പലപ്പോഴും ഇത് വളരെ അപകടം പിടിച്ച ഒരു പ്രക്രിയയാണ് എന്ന കാര്യത്തില് സംശയം വേണ്ട. ഇത് പലപ്പോഴും രക്തസ്രാവം വര്ദ്ധിക്കുന്നതിനും അമ്മയുടെ ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള് എത്തുന്നതിനും കാരണമാകുന്നുണ്ട്.

പുറത്തേക്ക് വരാത്ത അവസ്ഥ
പ്ലാസന്റ പുറത്തേക്ക് വരാത്ത അവസ്ഥയില് അമ്മയുടെ ജീവന് തന്നെ ഭീഷണിയാവുന്ന ഒരു സാഹചര്യം അവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. ചിലരില് ഗര്ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ വരെ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥയില് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ചെയ്തില്ലെങ്കില് അത് അമ്മയുടെ ജീവന് ഭീഷണിയാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. അണുബാധകളും മറ്റും ഇതിന് ശേഷം ഇവരെ വിടാതെ പിന്തുടരുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഓരോ ഘട്ടവും വളരെയധികം അപകടം നിറഞ്ഞത് തന്നെയാണ്.

മൂന്ന് ഘട്ടങ്ങള്
സാധാരണ അവസ്ഥയില് ഒരു മണിക്കൂറിനുള്ളില് തന്നെ പ്രസവ ശേഷം പ്ലാസന്റ പുറത്തേക്ക് വരുന്നുണ്ട്. എന്നാല് ഇത് നടക്കാത്ത അവസ്ഥയില് മൂന്ന് രീതിയിലാണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. പ്ലാസന്റ അഡ്ഹറന്റ് എന്നതാണ് ആദ്യത്തെ അവസ്ഥ. ഈ അവസ്ഥയില് ആദ്യത്തെ അരമണിക്കൂര് കഴിഞ്ഞിട്ടും പ്ലാസന്റ പുറത്തേക്ക് വരാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇതാണ് സാധാരണയായി കണ്ടു വരുന്നത്. എന്നാല് പിന്നീട് പ്ലാസന്റ പുറത്തേക്ക് വരുന്നുണ്ട്.

ട്രാപ്പ്ഡ് പ്ലാസന്റ
ട്രാപ്പ്ഡ് പ്ലാസന്റയാണ് മറ്റൊന്ന്. ഇത് പ്രസവ ശേഷവും യൂട്രസിനുള്ളില് തന്നെ പ്ലാസന്റ പെട്ടു പോവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് വളരെ അപകടം പിടിച്ച അവസ്ഥയാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ഗര്ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ ഇവരില് ഉണ്ടാവുന്നുണ്ട്. മൂന്നാമത്തേത് എന്ന് പറയുമ്പോള് പ്ലാസന്റ അക്രേറ്റ എന്ന അവസ്ഥയാണ്. ഇവരില് പ്ലാസന്റ ഗര്ഭപാത്രത്തിനുള്ളിലേക്ക് പോവുകയും പ്രസവ ശേഷം സ്വാഭാവികമായി പുറത്ത് വരാന് സാധിക്കാത്ത അവസ്ഥയില് ആയിപ്പോവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത് തന്നെയാണ് ഏറ്റവും കൂടുതല് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നത്.

സാധ്യത കൂടുതല് ആരിലൊക്കെ?
ആരിലൊക്കെയാണ് ഇത്തരത്തില് റിട്ടെയ്ന്ഡ് പ്ലാസന്റ ഉണ്ടാവുന്നതിനുള്ള സാധ്യതയുള്ളവര് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഏതെങ്കിലും തരത്തില് ആദ്യത്തെ ഗര്ഭം പൂര്ത്തീകരിക്കാന് സാധിക്കാത്തവര്, മുമ്പ് ഡി ആന്ഡ് സി ചെയ്തിട്ടുള്ളവര്, മാസം തികയാതെ പ്രസവിച്ചവര്, ഗര്ഭപാത്രത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള് ഉള്ളവര്, പ്രസവ വേദന കൂടുതല് സമയം നീണ്ട് നില്ക്കുന്നവര് എന്നിവരിലാണ് ഇത്തരം പ്രശ്നങ്ങള്ക്കുള്ള സാധ്യത വര്ദ്ധിക്കുന്നത്. പ്രസവ ശേഷം അരമണിക്കൂര് കഴിഞ്ഞിട്ടും പ്ലാസന്റ പുറത്ത് വന്നില്ലെങ്കില് ഇത്തരം അപകടം നടക്കുന്നതിനുള്ള സാധ്യത വളരെ കുടൂതലാണ്.

പ്രസവ ശേഷം
പ്രസവ ശേഷം ദിവസങ്ങള് കഴിഞ്ഞിട്ടും ഇത് സംഭവിച്ചില്ലെങ്കിലും അപകടം വര്ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇവരില് പനിയും ദുര്ഗന്ധത്തോടെയുള്ള രക്തസ്രാവവും അതി കഠിനമായ ക്ഷീണവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ അണുബാധക്കുള്ള സാധ്യതയും തള്ളിക്കളയാന് സാധിക്കില്ല. ഇത്തരം കാര്യങ്ങള് വളരെയധികം അപകടം ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് സ്ത്രീകളെ എത്തിക്കുന്നത്. ഇവരില് യൂട്രസ് നീക്കം ചെയ്യേണ്ടതുള്പ്പടെയുള്ള അവസ്ഥകളാണ് ഉണ്ടാവുന്നത്.

സാധാരണ പ്രസവത്തില് കൂടുതല്
ഇത്തരം അവസ്ഥകള് കൂടുതല് കാണപ്പെടുന്നത് സാധാരണ പ്രസവത്തിലാണ്. ഈ അവസ്ഥയില് പ്രസവം നടന്ന് പ്ലാസന്റ വന്നില്ലെങ്കിലാണ് മുകളില് പറഞ്ഞ എല്ലാ അപകടങ്ങളും സംഭവിക്കുന്നത്. എന്നാല് സിസേറിയന് പോലുള്ള അവസ്ഥകളില് പലപ്പോഴും ഇത് സംഭവിക്കുന്നില്ല. കാരണം ഇവരില് പ്രസവ സമയത്ത് തന്നെ പ്ലാസന്റയും നീക്കം ചെയ്യുന്നുണ്ട്. എന്നാല് ഗുരുതരാവസ്ഥ ഉണ്ടാവുന്നതിന് മുന്പ് തന്നെ ഡോക്ടറെ കണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ചും അപകട സാധ്യതയെക്കുറിച്ചും വളരെയധികം അറിയേണ്ടതാണ്.