For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവമില്ല പക്ഷേ പ്രഗ്നന്‍സി റിസൾട്ട് നെഗറ്റീവ്

|

ഗർഭധാരണം പ്രതീക്ഷിച്ചിരിക്കുന്ന ഒരാൾക്ക് ആർത്തവം മുടങ്ങിയാൽ അതിനർത്ഥം അവരിൽ ഗർഭധാരണം സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്. എന്നാൽ ആർത്തവം മുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും പ്രഗ്നൻസി ടെസ്റ്റ് ചെയ്താൽഫലം നെഗറ്റീവ് ആണോ, അതിന് പിന്നിൽ അനാരോഗ്യകരമായ ചില കാരണങ്ങൾ ഉണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ നൽകാത്തത് ആരോഗ്യം അനാരോഗ്യത്തിലേക്ക് വഴിമാറുന്നതിന് കാരണമാകുന്നുണ്ട്. ആർത്തവം മുടങ്ങിക്കഴിഞ്ഞാലും ഗർഭധാരണം പോസിറ്റീവ് ആയിരിക്കണം എന്നില്ല. കാരണം ഗർഭധാരണമല്ലാതെ തന്നെ ആർത്തവം വൈകുന്നതിനും തെറ്റുന്നതിനും പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്.

Most read: പ്രശ്നങ്ങളില്ലെങ്കിൽ ഗർഭധാരണസാധ്യത ആദ്യ ആറ് മാസംMost read: പ്രശ്നങ്ങളില്ലെങ്കിൽ ഗർഭധാരണസാധ്യത ആദ്യ ആറ് മാസം

തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ, ഹോർമോണൽ ഇംബാലൻസ്, ശരീരഭാരത്തിൽ ഉണ്ടാവുന്ന വ്യത്യാസങ്ങള്‍, ഗർഭനിരോധന ഗുളികകളുടെ ഉപയോഗങ്ങള്‍ എന്നിവയെല്ലാം ആർത്തവം തെറ്റുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവം തെറ്റുന്നതിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തിയാൽ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. ഗർഭധാരണം അല്ലാതെ ആർത്തവം വൈകുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയെല്ലാമാണ്.

 മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തിൽ പ്രതിസന്ധിയിൽ ആക്കുന്നതിന് മാനസിക സമ്മർദ്ദത്തിലൂടെ സാധിക്കുന്നുണ്ട്. ഇത് ഹോർമോണല്‍ ഇംബാലന്‍സ് ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പലരും ഗർഭധാരണം പ്രതീക്ഷിച്ചിരിക്കുന്നവരാണെങ്കിൽ പിരിയഡ്സ് ആവുമോ അതോ ഗർഭധാരണം സംഭവിക്കുമോ എന്നുള്ളത് വളരെയധികം മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

ശരീരഭാരം

ശരീരഭാരം

ശരീരഭാരം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അമിതഭാരമുള്ളവരിലും ആവശ്യത്തിന് ഭാരമില്ലാത്തവരിലും ആര്‍ത്തവ ക്രമക്കേടുകൾ സ്ഥിരമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ആര്‍ത്തവ സമയത്ത് എല്ലാ സ്ത്രികളിലും ചെറിയ അളവിൽ ഭാരം കൂടുന്നുണ്ട്. എന്നാൽ ഇതല്ലാതെയും അമിതവണ്ണവും ഭാരക്കുറവും ശരീരത്തിൽ വലിയ അളവിൽ തന്നെ ഹോർമോണൽ ഇംബാലൻസ് ഉണ്ടാക്കുന്നുണ്ട്. അത് ആർത്തവം ഇല്ലാത്ത അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

മരുന്നുകൾ

മരുന്നുകൾ

ചിലരെങ്കിലും ഗർഭനിരോധന ഗുളികകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. ഇവരിലും ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രധാനമായും ഇത് മൂലമുണ്ടാവുന്ന ഹോർമോണൽ ഇംബാലൻസ് ആയിരിക്കും നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ ഒരിക്കലും ഇത്തരം മരുന്നുകൾ കഴിക്കാൻ ശ്രമിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

 പിസിഓഎസ്

പിസിഓഎസ്

പിസിഓഎസ് ഉള്ളവരിലും ഇത്തരം പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. ഇവരിൽ ആർത്തവം ക്രമമല്ലാതിരിക്കുകയും ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കുകയും ചെയ്യുന്നുണ്ട്. ഈ സമയം കൃത്യമായ ഓവുലേഷനും മറ്റും തിരിച്ചറിയാൻ സാധിക്കാതെ വരുന്നുണ്ട്. അമിത രോമവളർച്ച, കൃത്യമല്ലാത്ത ആർത്തവം, മൂഡ് മാറ്റം, മുഖക്കുരു എന്നിവയെല്ലാം നിങ്ങളിൽ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ പിസിഓഎസ് പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു,

കൂടുതൽ വർക്കൗട്ട്

കൂടുതൽ വർക്കൗട്ട്

അമിതവണ്ണവും കുടവയറും ഉള്ള സ്ത്രീകൾ പലപ്പോഴും ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിന് വേണ്ടി വർക്കൗട്ട് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന വര്‍ക്കൗട്ട് അമിതമാവുമ്പോൾ അത് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. അതിന്‍റെ ഫലമായി ആർത്തവ ക്രമക്കേടുകളും മറ്റും ഉണ്ടാവുന്നുണ്ട്. ഈ അവസ്ഥയിൽ നിങ്ങൾ പല വിധത്തിലാണ് പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത്.

 ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ആർത്തവ വിരാമം സ്ത്രീകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഗർഭധാരണം അല്ലാതെ തന്നെ ആർത്തവം വൈകുന്നതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് ആർത്തവവിരാമം അടുത്ത സ്ത്രീകള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെൻഷനാവേണ്ട ആവശ്യമില്ല എന്നുള്ളതാണ് സത്യം.

 തൈറോയ്ഡ് പ്രശ്നങ്ങൾ

തൈറോയ്ഡ് പ്രശ്നങ്ങൾ

തൈറോയ്ഡ് പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരിലും ഇതേ പ്രശ്നം ഉണ്ടാവുന്നുണ്ട്. ഇത് ആർത്തവ സംബന്ധമായ പ്രതിസന്ധികൾ വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ പ്രതിസന്ധികള്‍ ഉണ്ടെങ്കിൽ അത് ഏതൊക്കെ വിധത്തിലാണ് എന്ന് ആദ്യം കണ്ടെത്തി കൃത്യമായ ട്രീറ്റ്മെന്റ് എടുക്കേണ്ടത് അത്യാവശ്യമാണ്. ഓരോ അവസ്ഥയിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേണം ഓരോന്ന് ചെയ്യുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

English summary

Reasons Your Period Is Late If You’re Not Pregnant

Here in this article we have listed some of the reasons your period is late if you are not pregnant. Read on.
Story first published: Monday, November 18, 2019, 13:24 [IST]
X
Desktop Bottom Promotion