For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന് ശേഷം ആര്‍ത്തവം കൃത്യമല്ലേ, അറിഞ്ഞിരിക്കണം ഇതെല്ലാം

|

ആര്‍ത്തവം സ്ത്രീകളില്‍ സാധാരണ എല്ലാ മാസവും സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് ആര്‍ത്തവം ഉണ്ടാവില്ല. എന്നാല്‍ ഗര്‍ഭം അബോര്‍ഷനായിപ്പോയാല്‍ സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. ഗര്‍ഭച്ഛിദ്രം വളരെ സാധാരണമായ ഒരു സംഭവമാണെങ്കിലും ഇത് സ്ത്രീകളില്‍ ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ അതിനെ ്പ്രതിരോധിക്കുന്നതിനും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അബോര്‍ഷന്‍ സംഭവിച്ചാല്‍ അത് കൈകാര്യം ചെയ്യുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

അബോര്‍ഷന്‍ എപ്പോഴും സ്ത്രീകളിലുണ്ടാവുന്ന മാനസിക പിരിമുറുക്കവും ഡിപ്രഷനും എല്ലാം പ്രതിരോധിക്കേണ്ടത് തന്നെയാണ്. ഇതിന് വേണ്ടി ആദ്യം ചെയ്യേണ്ടത് ചുറ്റുമുള്ളവര്‍ മികച്ച പിന്തുണയോടെ കൂടെ നില്‍ക്കുക എന്നത് തന്നെയാണ്. ഇത് കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ പരിശോധന നടത്തുന്നതിനും ആരോഗ്യത്തിനും വേണ്ടി ശ്രദ്ധിക്കേണ്ടതും ആണ്. ആര്‍ത്തവ സമയത്തുണ്ടാവുന്ന മാനസിക വെല്ലുവിളികളേക്കാള്‍ കൂടുതലായിരിക്കും അബോര്‍ഷന് ശേഷമുണ്ടാവുന്ന അസ്വസ്ഥതകള്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍് നിസ്സാരമല്ലാതെ തന്നെ കാണേണ്ടതാണ്.

വിവാഹ ശേഷം ആര്‍ത്തവത്തിൽ മാറ്റമുണ്ടോ, കാരണംവിവാഹ ശേഷം ആര്‍ത്തവത്തിൽ മാറ്റമുണ്ടോ, കാരണം

ഓരോ അഞ്ച് ഗര്‍ഭധാരണങ്ങളിലും അബോര്‍ഷന്‍ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. എന്നാല്‍ അബോര്‍ഷന് ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. കാരണം അബോര്‍ഷന് ശേഷം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് എന്നത് തന്നെയാണ്. ഇത്തരത്തില്‍ ഒന്നാണ് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ അതിനെ പരമാവധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ ഈ ലേഖനത്തില്‍ പറയുന്നുണ്ട്.

അബോര്‍ഷന് ശേഷമുള്ള രക്തസ്രാവം

അബോര്‍ഷന് ശേഷമുള്ള രക്തസ്രാവം

അബോര്‍ഷന് ശേഷം, നിങ്ങളുടെ ശരീരം നിങ്ങളുടെ ഗര്‍ഭാശയത്തിലെ എല്ലാ വസ്തുക്കളേയും പുറന്തള്ളുന്നു. നേരത്തെയുള്ള ഗര്‍ഭം അലസലുകള്‍ പലപ്പോഴും നിങ്ങള്‍ക്ക് ഒരു സാധാരണ ആര്‍ത്തവം പോലെ കാണുകയും അനുഭവപ്പെടുകയും ചെയ്യും. ഏകദേശം 6 മുതല്‍ 7 ആഴ്ച വരെയുള്ള ഗര്‍ഭം അലസലുകള്‍ പ്രത്യേകിച്ച് അമിതമായ രക്തസ്രാവത്തിലേക്ക് നയിക്കുന്നു. നിങ്ങളുടെ ഗര്‍ഭപാത്രത്തിന് കൂടുതല്‍ ഭ്രൂണത്തിന്റെ ടിഷ്യുവും ഒരുപക്ഷേ ചില മറുപിള്ളയും പുറന്തള്ളേണ്ടി വരുന്നതിനാല്‍ പിന്നീടുണ്ടാവുന്ന അബോര്‍ഷന്‍ അല്‍പം ഗുരുതരമാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 സ്‌പോട്ടിംങ് നിലനില്‍ക്കുന്നു

സ്‌പോട്ടിംങ് നിലനില്‍ക്കുന്നു

അബോര്‍ഷന് ശേഷം നിങ്ങളില്‍ സ്ഥിരമായി സ്‌പോട്ടിംഗ് കാണപ്പെടുന്നു. ഇത് പലപ്പോഴും ആഴ്ചകളോളം നീണ്ടുനില്‍ക്കും, കാലക്രമേണ അത് കുറഞ്ഞ് വരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ കാണുന്നതിന് ശ്രമിക്കുക. രണ്ട് ദിവസം നിങ്ങള്‍ക്ക് രക്തസ്രാവം ഇല്ലെങ്കില്‍ മാറി എന്ന് കരുതി ഇരിക്കാതെ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. കാരണം പിന്നീട് അതിശക്തമായ രക്തസ്രാവത്തിനുള്ള സാധ്യതയുണ്ട് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

സ്‌കാന്‍ ചെയ്യുക

സ്‌കാന്‍ ചെയ്യുക

ഗര്‍ഭഛിദ്രം സംഭവിച്ചതിന് ശേഷം ഗര്‍ഭപാത്രത്തില്‍ നിന്ന് ഗര്‍ഭത്തിന്റേതായ എല്ലാ അവശിഷ്ടങ്ങളും പുറത്തേക്ക് പോയി എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അള്‍ട്രാസൗണ്ട് നടത്തുകയും ഒരു കട്ടയോ ടിഷ്യുവോ ഗര്‍ഭപാത്രത്തില്‍ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മിക്ക ഡോക്ടര്‍മാരും ഗര്‍ഭം അലസുന്നത് സ്വാഭാവികമായി കാണുന്നതിന് ശരീരത്തെ അനുവദിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് സാധാരണയായി സംഭവിക്കാത്ത അവസ്ഥയില്‍ പലപ്പോഴും ഡി ആന്‍ഡ് സി പോലുള്ളവ ചെയ്യുന്നതിന് പലരും നിര്‍ബന്ധിതരാവും.

ആര്‍ത്തവം കൃത്യമാവുന്നത് എപ്പോള്‍?

ആര്‍ത്തവം കൃത്യമാവുന്നത് എപ്പോള്‍?

നിങ്ങളില്‍ ആര്‍ത്തവം കൃത്യമാവുന്നത് എപ്പോള്‍ എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. കാരണം ഇത് പലപ്പോഴും പ്രവചനാതീതമായിരിക്കും. നിങ്ങളുടെ ശരീരം ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ആര്‍ത്തവം തീര്‍ച്ചയായും മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെടും. ചിലരില്‍ 10 ദിവസത്തിലൊരിക്കല്‍ എന്നത് പോലെയാണ് ആര്‍ത്തവം ഉണ്ടാവുന്നത്. എന്നാല്‍ ചിലരിലാകട്ടെ ആര്‍ത്തവം തീരെ ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടാവുന്നു. ചിലരില്‍ സ്‌പോട്ടിംങ് പോലെയാണ് ഇത് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

എത്ര സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് ആര്‍ത്തവം കൃത്യമാവും?

എത്ര സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് ആര്‍ത്തവം കൃത്യമാവും?

രണ്ട് മാസത്തിനുള്ളില്‍ നിങ്ങളുടെ ചക്രം സാധാരണ നിലയിലാകുന്നതായിരിക്കും. ചിലരില്‍ അത് വേഗത്തില്‍ സംഭവിക്കാം. ഈ കാലയളവില്‍, ഗര്‍ഭാശയ പാളി ഗര്‍ഭധാരണത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങണം, കൂടാതെ നിങ്ങളുടെ ഗര്‍ഭധാരണ ഹോര്‍മോണായ എച്ച്‌സിജിയുടെ അളവും കുറയുകയും ചെയ്യണം. അതിനെടുക്കുന്ന കാലാവധിയാണ് രണ്ട് മാസം. അത് പലപ്പോഴും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പിന്നീട് ഇല്ലാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

രണ്ട് മാസത്തിന് ശേഷവും നിങ്ങള്‍ക്ക് ആര്‍ത്തവം ക്രമരഹിതമായി തുടരുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഗര്‍ഭധാരണത്തിന് മുമ്പ് നിങ്ങളുടെ ആര്‍ത്തവം കൃത്യമായിരിക്കുകയും ഗര്‍ഭം അലസലിനു ശേഷവും അവ പ്രവചനാതീതമായി തുടരുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്രയും കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കി വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.

ഗര്‍ഭം അലസലിനു ശേഷം അണ്ഡോത്പാദനം

ഗര്‍ഭം അലസലിനു ശേഷം അണ്ഡോത്പാദനം

മിക്ക സ്ത്രീകളും ഗര്‍ഭം അലസലിന് ശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വീണ്ടും അണ്ഡോത്പാദനം ആരംഭിക്കുന്നു. എന്നിരുന്നാലും, ഗര്‍ഭത്തിന്റെ ആദ്യ 13 ആഴ്ചകളില്‍ ഗര്‍ഭഛിദ്രം സംഭവിച്ചാല്‍ ഗര്‍ഭം അലസലിന് രണ്ടാഴ്ചയ്ക്കുള്ളില്‍ അണ്ഡോത്പാദനം ആരംഭിക്കാന്‍ കഴിയും. എന്നാല്‍ നിങ്ങളില്‍ വീണ്ടും അണ്ഡോത്പാദനം നടന്നാല്‍ നിങ്ങള്‍ ഗര്‍ഭധാരണത്തിന് വീണ്ടും തയ്യാറായി എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അബോര്‍ഷന് ശേഷം വീണ്ടും ഗര്‍ഭം ധരിക്കുന്നതിന് രണ്ട് മൂന്ന് മാസങ്ങള്‍ എന്ത് തന്നെയായാലും കാത്തിരിക്കണം.

English summary

Reasons for Irregular and Delayed Periods After Miscarriage In Malayalam

Here we are sharing the reasons for irregular and delayed period after miscarriage in malayalam. Take a look.
X
Desktop Bottom Promotion