For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം കഴിഞ്ഞ് കുഞ്ഞ് ഉടനേ വേണോ; പെട്ടെന്ന് ഗര്‍ഭം ധരിക്കാന്‍ ശ്രദ്ധിക്കേണ്ടത്

|

ഗര്‍ഭധാരണം സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്ന സമയത്ത് സംഭവിക്കേണ്ട ഒന്നാണ്. മറ്റുള്ളവരുടെ നിര്‍ബന്ധമോ വിശേഷമായില്ലേ എന്ന ചോദ്യമോ ഒന്നും ഒരിക്കലും ഗര്‍ഭധാരണത്തിന് പറ്റിയതല്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഗര്‍ഭധാരണം സംഭവിക്കാത്തവരും ഉണ്ട്. ഗര്‍ഭധാരണം വളരെയധികം പ്രശ്നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇപ്പോള്‍. വന്ധ്യതാ നിരക്ക് വളരെയധികം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാണ് ഇന്നത്തേത് എന്നുള്ളതാണ് സത്യം. മാനസികമായും ശാരീരികമായും ഒരു സ്ത്രീ അമ്മയാവാന്‍ ഒരുങ്ങുമ്പോഴാണ് അതിന് ശ്രമിക്കേണ്ടത്.

ഗര്‍ഭധാരണത്തിന് വേണ്ടി പ്രയത്‌നിക്കുന്നവര്‍ പലരും കൃത്യമായി ഇതിന്റെ കാരണം മനസ്സിലാക്കാതെയാണ് മുന്നോട്ട് പോവുന്നത്. കൃത്യമായ ചികിത്സയും ഭക്ഷണരീതിയും തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകളും പലരിലും ഉണ്ടാവാം. ഇതെല്ലാം പലപ്പോഴും വന്ധ്യത പോലുള്ള പ്രതിസന്ധികളിലേക്ക് സ്ത്രീയേയും പുരുഷനേയും എത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നമ്മുടെ ജീവിത ശൈലി കൊണ്ട് ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

ഗര്‍ഭിണിക്കിഷ്ടം എരിവോ, എങ്കില്‍ ആണ്‍കുഞ്ഞ് തന്നെഗര്‍ഭിണിക്കിഷ്ടം എരിവോ, എങ്കില്‍ ആണ്‍കുഞ്ഞ് തന്നെ

എങ്കിലും ഗര്‍ഭധാരണത്തിന് താമസം നേരിടുമ്പോള്‍ തന്നെ പല വിധത്തിലുള്ള ആശങ്കകള്‍ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. കൃത്യമായ ചികിത്സയിലൂടേയും നിഷ്ഠകളോട് കൂടിയുള്ള ജീവിതത്തിലൂടേയും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. പെട്ടെന്ന് ഗര്‍ഭം ധരിക്കുന്നതിന് വേണ്ടി നമുക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം

ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം. ഇത് തന്നെയാണ് ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം ചെയ്യേണ്ട കാര്യവും. ഫോളിക് ആസിഡും ഇരുമ്പും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് കുഞ്ഞിന്റെ ജനിതകവെകല്യങ്ങള്‍ ഇവ കുറയ്ക്കുകയും ചെയ്യും. ഗര്‍ഭധാരണം എളുപ്പത്തിലാക്കാനും സഹായിക്കുന്നു. അതുകൊണ്ട് ഗര്‍ഭധാരണം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ചീര, ബ്രോക്കോളി, കൂണ്‍ എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം.

ഓവുലേഷന്‍ സമയം ശ്രദ്ധിക്കുക

ഓവുലേഷന്‍ സമയം ശ്രദ്ധിക്കുക

ഗര്‍ഭധാരണം സംഭവിക്കുന്നത് എപ്പോഴാണെങ്കിലും ഓവുലേഷന്‍ സമയത്താണ്. ഈ സമയം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഓവുലേഷന്‍ സമയം അനുസരിച്ച് ബന്ധപ്പെടുകയാണ് ഗര്‍ഭധാരണം സംഭവിക്കുന്നതിനുള്ള വഴി. ആര്‍ത്തവത്തിന് ശേഷമുള്ള അഞ്ച് മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങള്‍ എണ്ണി കണക്കാക്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ കാലയളവാണിത്. എന്നാല്‍ ചിലരില്‍ ആര്‍ത്തവ ദിനങ്ങളില്‍ ചെറിയ മാറ്റം സംഭവിക്കുന്നമുണ്ട്.

നിങ്ങളില്‍ സ്‌പേം കൗണ്ട് കുറവോനിങ്ങളില്‍ സ്‌പേം കൗണ്ട് കുറവോ

 ഡോക്ടറെ കൃത്യമായി കാണുക

ഡോക്ടറെ കൃത്യമായി കാണുക

ഗര്‍ഭധാരണത്തിന് ശാരീരികമായും മാനസികമായും തയ്യാറായി എന്നുണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. പങ്കാളികള്‍ ഇരുവരും കൃത്യമായ പരിശോധനകള്‍ എല്ലാം നടത്തേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുക. വേഗത്തില്‍ ഗര്‍ഭധാരണം നടക്കുന്നതിന് സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തെ സംബന്ധിച്ചുള്ള ആത്മവിശ്വാസം ആവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ക്ക് മടി കാണിക്കാതിരിക്കുക.

ലൈംഗിക ബന്ധം ശ്രദ്ധിക്കണം

ലൈംഗിക ബന്ധം ശ്രദ്ധിക്കണം

ബീജം വളരെ എളുപ്പത്തില്‍ അണ്ഡത്തില്‍ എത്തിച്ചേരുന്ന തരത്തിലായിരിക്കണം പരസ്പരം ലൈംഗികമായി ബന്ധപ്പെടുമ്പോഴുള്ള ശാരീരിക സ്ഥിതികള്‍. അരയ്ക്ക് താഴെ ഒരു തലയിണ വച്ച് കാലുകള്‍ ഇടുപ്പിന് മുകളിലേക്ക് അല്‍പം ഉയര്‍ത്തി ലൈംഗിക ബന്ധത്തിന് ശേഷം പത്ത് മിനിറ്റ് കിടക്കുന്നത് പെട്ടെന്ന് ഗര്‍ഭധാരണത്തിന് സഹായിക്കും എന്നാണ് പറയുന്നത്.

സ്വയംഭോഗം ബീജോത്പാദനത്തിലെ വില്ലന്‍?സ്വയംഭോഗം ബീജോത്പാദനത്തിലെ വില്ലന്‍?

പാല്‍ കഴിക്കുക

പാല്‍ കഴിക്കുക

ഉത്പാദനക്ഷമത ഉയര്‍ത്തുന്ന എഫ്എസ്എച്ച്, എല്‍എച്ച് തുടങ്ങിയ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പാല്‍ ഉത്പന്നങ്ങള്‍ പെട്ടെന്ന് ഗര്‍ഭധാരണത്തിന് സഹായിക്കും. ദിവസവും കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് പാല്‍ കുടിക്കാവുന്നതാണ്. ഇത് എന്തുകൊണ്ടും നല്ലതാണ്.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കേണ്ടത് സാധാരണ അവസ്ഥയില്‍ തന്നെ അത്യാവശ്യമാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത് പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാവാന്‍ കാരണമാകുന്നു. അതുകൊണ്ട് വെള്ളം കുടിക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ടതില്ല.

കുഞ്ഞിന് നിറം നല്‍കും പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍കുഞ്ഞിന് നിറം നല്‍കും പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍

മരുന്ന് ശ്രദ്ധിക്കണം

മരുന്ന് ശ്രദ്ധിക്കണം

എന്തെങ്കിലും ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടനേ തന്നെ മരുന്ന് കഴിക്കുന്ന സ്വഭാവമെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനുമായി ധാരാളം മരുന്ന് കഴിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഗര്‍ഭധാരണം എളുപ്പത്തിലാക്കും. ഇവ സ്ത്രീകളുടെ ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നാരങ്ങ, മോസമ്പി, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഒരു കാരണവശാലും മുകളില്‍ പറഞ്ഞ കാര്യങ്ങളൊന്നും ഒഴിവാക്കരുത്.

English summary

Proven Tips to Quick Conception

Here in this article we are discussing about the proven tips to quick conception. Take a look
X
Desktop Bottom Promotion