For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞെന്ന സ്വപ്നത്തിന് വില്ലനാവും ഓവേറിയൻ തടസ്സം

|

ഗര്‍ഭധാരണത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള അനാരോഗ്യപരായ അസ്വസ്ഥതകൾ ഉണ്ട്. എന്നാല്‍ എന്താണ് ഗർഭധാരണത്തിന് തടസ്സം നിൽക്കുന്ന പ്രധാനപ്പെട്ട കാരണങ്ങള്‍ എന്ന് പലർക്കും അറിയുകയില്ല. ഓവറിയിൽ പല വിധത്തിലുള്ള തടസ്സങ്ങൾ പല സ്ത്രീകളിലും ഉണ്ടാവുന്നുണ്ട്. നാൽപ്പത് വയസ്സിന് മുൻപാണ് സ്ത്രീകളിൽ ഈ പ്രശ്നം കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. പ്രിമെച്ച്വര്‍ ഓവേറിയൻ ഫെയ്ലിയർ എന്ന അവസ്ഥയാണ് പല സ്ത്രീകളിലും ഗർഭധാരണത്തിന് തടസ്സം നിൽക്കുന്നത്.

Most read: കുഞ്ഞിന് തുടുത്ത നിറത്തിന് തേങ്ങാപ്പാൽ വെന്ത എണ്ണMost read: കുഞ്ഞിന് തുടുത്ത നിറത്തിന് തേങ്ങാപ്പാൽ വെന്ത എണ്ണ

ഓവറിയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകൾ ഗർഭധാരണം നടക്കാത്തതിന് കാരണമാകുന്നുണ്ട്. ഫോളിക്കിളുകൾ സാക്, അണ്ഡം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഓവറി അഥവാ അണ്ഡാശയം. എന്നാൽ ചില സ്ത്രീകളിൽ ഇത്തരം പ്രക്രിയകൾ കൃത്യമായി നടക്കുന്നില്ല. ഇത് പല വിധത്തിലുള്ള പ്രതിസന്ധികൾ‌ക്കും കാരണമാകുന്നുണ്ട്. എന്താണ് അണ്ഡാശയത്തിലെ പ്രതിസന്ധിക്ക് കാരണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിനും ഇവയെല്ലാം ശ്രദ്ധിക്കണം.

ക്രോമസോം പ്രശ്നങ്ങള്‍

ക്രോമസോം പ്രശ്നങ്ങള്‍

ക്രോമസോം പ്രശ്നങ്ങളാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളുടെ പ്രധാന കാരണങ്ങൾ. ജനിതക പരമായ പ്രശ്നങ്ങൾ കാരണം കൊണ്ട് അണ്ഡാശയത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. ക്രോമസോമുകളുടെ എണ്ണത്തിലുണ്ടാവുന്ന കുറവും മാറ്റങ്ങളും എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ ശ്രദ്ധിക്കാവുന്നതാണ്.

ടോക്സിന്‍റെ അളവ്

ടോക്സിന്‍റെ അളവ്

ശരീരത്തിൽ ടോക്സിന്‍റെ അളവ് കൂടുതലാവുമ്പോള്‍ അതും അൽപം ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ അണ്ഡാശയ സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. റേഡിയേഷൻ, സിഗരറ്റ് വലിക്കുന്നത്, കെമിക്കലുകൾ, ചില പ്രത്യേക സൗന്ദര്യ സംരക്ഷണ വസ്തുക്കൾ എന്നിവയെല്ലാം ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളിൽ പ്രെമെച്വർ ഓവറിയൻ അവസ്ഥ ഉണ്ടാവുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

രോഗപ്രതിരോധം ഇല്ലാതാവുമ്പോൾ

രോഗപ്രതിരോധം ഇല്ലാതാവുമ്പോൾ

രോഗപ്രതിരോധ ശേഷി എല്ലാവരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിനെ നമ്മുടെ ശരീരത്തിലെ തന്നെ ആന്‍റിബോഡികൾ പലപ്പോഴും ഓവറിയിലെ ടിഷ്യൂകളെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് അണ്ഡവളർച്ചക്കുള്ള സാധ്യതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കൂടാതെ ചില പ്രത്യേക വൈറൽ ഇൻഫെക്ഷനും ഇത്തരം അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്.

പ്രായം

പ്രായം

പ്രായം ഗർഭധാരണത്തിന് തടസ്സം നിൽക്കുന്ന ഒരു പ്രധാന കാരണമാണ്. 35-40നും ഇടയിലുള്ളവരിൽ ഇത്തരം അവസ്ഥകള്‍ വളരെ സാധാരണമായി ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ആദ്യ വർഷത്തിൽ തന്നെ ഗർഭധാരണത്തിന് തടസ്സം നേരിടുന്നുണ്ടെങ്കില്‍ അൽപം ശ്രദ്ധിക്കണം. ഉടനേ തന്നെ ചികിത്സ തേടാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടെതെ കുടുംബത്തിൽ ആർക്കെങ്കിലും ഇത്തരം അനാരോഗ്യകരമായ അവസ്ഥകൾ ഉണ്ടെങ്കിൽ അതും നിങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

സർജറികൾ

സർജറികൾ

എന്തെങ്കിലും കാരണവശാൽ അണ്ഡാശയത്തിൽ സർജറികളും മറ്റും നടത്തുന്നവരെങ്കിൽ അതും പലപ്പോഴും ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എൻഡോമെട്രിയോസിസ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പലരും സർജറി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ഓവറിയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടെങ്കിൽ അതിന് ചില ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കൃത്യമല്ലാത്ത ആർത്തവം

കൃത്യമല്ലാത്ത ആർത്തവം

കൃത്യമല്ലാത്ത ആർത്തവം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗർഭധാരണത്തിന് തടസ്സം നേരിടുന്ന അവസ്ഥകൾ പലപ്പോഴും ആർത്തവ പ്രതിസന്ധികൾ മൂലമാണ് ഉണ്ടാവുന്നത്. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് പലർക്കും അറിയുകയില്ല. ഇതിൽ പ്രധാനപ്പെട്ടതാണ് ഓവറി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഇത് ഗർഭധാരണത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്.

 രാത്രിയുള്ള വിയർപ്പ്

രാത്രിയുള്ള വിയർപ്പ്

രാത്രി ഉറക്കത്തിൽ വിയർപ്പ് കൂടുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അണ്ഡാശയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ ഇത് അൽപം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ ആദ്യം തന്നെ കൃത്യമായ ധാരണ ഇതിനെക്കുറിച്ച് വേണം. ഓവറിയൻ പ്രിമെച്ച്വർ ഫെയ്ലിയർ ആണെങ്കിൽ ഇക്കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്.

 മൂഡ് മാറ്റങ്ങൾ പ്രശ്നങ്ങൾ

മൂഡ് മാറ്റങ്ങൾ പ്രശ്നങ്ങൾ

മൂഡ് മാറ്റങ്ങൾ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. എന്നാൽ ഓവറി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ അതും പലപ്പോഴും നിങ്ങളിൽ പല വിധത്തിലുള്ള ഹോർമോൺ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗർഭധാരണത്തിന് തടസ്സം നിൽക്കുന്ന ഈ പ്രശ്നങ്ങൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

English summary

Premature Ovarian Failure: Symptoms and Treatment

In this article we explain the symptoms, treatment and causes of premature ovarian failure. Read on.
X
Desktop Bottom Promotion