For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണി മുട്ട ശീലമാക്കാണം, കാരണം....

ഗര്‍ഭിണി മുട്ട ശീലമാക്കാണം, കാരണം....

|

ഗര്‍ഭകാലത്ത് അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണം ലഭിയ്ക്കുക വയറ്റില്‍ കിടക്കുന്ന കുഞ്ഞിനു കൂടിയാണ്. ഇതു കൊണ്ടാണ് ഗര്‍ഭകാലത്ത് ഗര്‍ഭിണി നല്ലതു പോലെ, നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കണം എന്നു പറയുന്നതും.

ഗര്‍ഭകാലത്ത് ഗര്‍ഭിണി കഴിയ്‌ക്കേണ്ട ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുട്ട. ഒരു സമീകൃതാഹാരം എന്നറിയപ്പെടുന്ന മുട്ട ഗര്‍ഭിണികള്‍ക്കും നല്ലതു തന്നെയാണ്. ഇതിലെ വിവിധ ഘടകങ്ങള്‍ അമ്മയേയും കുഞ്ഞിനേയും ഒരു പോലെ സഹായിക്കുന്നതുമാണ്.

ഗര്‍ഭിണി മുട്ട കഴിയ്ക്കണമെന്നു പറയുന്നതിന്റെ പൊരുള്‍ എന്തെന്നറിയൂ,

മുട്ട

മുട്ട

മുട്ട ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോര്‍ വികാസത്തിന് ഏറെ മികച്ച ഒന്നാണ്. കുഞ്ഞുങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുളള നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ അത്യാവശ്യവും.മുട്ടയില്‍ 12 വ്യത്യസ്ത വൈററമിനുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാതുക്കളും. കോളിന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവയും മുട്ടയില്‍ ധാരാളമുണ്ട്. ഇതാണ് കുട്ടികളുടെ തലച്ചോര്‍ വികാസത്തിനു സഹായിക്കുമെന്നു പറയുന്നതിന്റെ പൊരുള്‍.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് അമ്മ കൂടുതല്‍ കലോറി കഴിയ്ക്കണം. കുഞ്ഞിന്റെ ശരിയായ തൂക്കത്തിന് ഇതു പ്രധാനമാണ്. ആരോഗ്യകരമായ കലോറിയാണ് മുട്ടയിലൂടെ ലഭിയ്ക്കുന്നത്. ഒരു മുട്ടയില്‍ 70 കലോറിയുണ്ട്. ഗര്‍ഭകാലത് 100- മുതല്‍ 200 കലോറി വരെ ഗര്‍ഭിണികള്‍ കൂടുതല്‍ കഴിയ്ക്കണമെന്നാണ് പറയുന്നത്.

ഗര്‍ഭകാലത്തെ

ഗര്‍ഭകാലത്തെ

ഗര്‍ഭകാലത്തെ നടുവേദന, കുട്ടികളിലെ എല്ലുവളര്‍ച്ച തുടങ്ങിയവയ്ക്ക് മുട്ട സഹായിക്കും. മുട്ടയിലെ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയാണ് ഇതിനായി സഹായിക്കുന്ന ഘടകങ്ങള്‍. കാല്‍സ്യം വലിച്ചെടുക്കുവാന്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്.

ഗര്‍ഭസ്ഥ ശിശുവിന്റെ ഐക്യു

ഗര്‍ഭസ്ഥ ശിശുവിന്റെ ഐക്യു

ഗര്‍ഭസ്ഥ ശിശുവിന്റെ ഐക്യു,അഥവാ ബുദ്ധിയ്ക്ക് അമ്മ മുട്ട കഴിയ്ക്കുന്നതു നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡ് അടക്കമുള്ളവയാണ് ഇതിനായി സഹായിക്കുന്നത്. തലച്ചോറിന്റെ വികാസവും ബുദ്ധി ശക്തിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

മുട്ട

മുട്ട

മുട്ട ഹൃദയാരോഗ്യത്തിനും നല്ലതാണ്. കുഞ്ഞിന് ഹൃദയവൈകല്യങ്ങള്‍ ഉണ്ടാകാതിരിയ്ക്കാന്‍ ഇതു സഹായിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ഇത് ഏറെ നല്ലതാണ്. ഹൃദയത്തിനു മാത്രമല്ല, ആരോഗ്യപരമായ പ്രശ്‌നങ്ങളോടെ ജനിച്ചു വീഴാതിരിയ്ക്കാനും കുട്ടികള്‍ക്കു പ്രതിരോധ ശേഷി നല്‍കാനും മുട്ട സഹായിക്കും. ഇതില്‍ സെലേനിയം, സിങ്ക്, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി2, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി12 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും വൈററമിന്‍ ബി 12 ഡിഎന്‍എ രൂപീകരണത്തിന് ഏറെ പ്രധാനപ്പെട്ടതാണ്.ശരീരത്തിന് ആവശ്യമായ ഫോളേറ്റ്, അയോഡിന്‍ എന്നിവ മുട്ടയില്‍ ധാരാളമുണ്ട്. കുഞ്ഞു ജനിയ്ക്കുമ്പോള്‍ പെട്ടെന്നു തന്നെ ചുറ്റുപാടുകളുമായി ചേര്‍ന്നു പോകാനും അസുഖങ്ങള്‍ തടയാനുമെല്ലാം സഹായകമാകുന്നു.

കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും

കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും

കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും ഏറെ നല്ലതാണ് മുട്ട. മുലയൂട്ടൂന്ന അമ്മമാര്‍ക്ക് 550 മില്ലീഗ്രാം കൊളീന്‍ വേണം. ഗര്‍ഭകാലത്ത് 450 മില്ലീഗ്രം കൊളീനും.മുലപ്പാല്‍ വര്‍ദ്ധനയ്ക്കു മുട്ടയിലെ കൊളീന്‍ ഏറെ നല്ലതാണ്. മുട്ട ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറെ നല്ലതാണ്. ഗര്‍ഭകാല ക്ഷീണം കുറയ്ക്കാന്‍ മുട്ട ഏറെ നല്ലതാണെന്നര്‍ത്ഥം

മുട്ട ഹൃദയാരോഗ്യത്തിനും നല്ലതാണ്. കുഞ്ഞിന് ഹൃദയവൈകല്യങ്ങള്‍ ഉണ്ടാകാതിരിയ്ക്കാന്‍ ഇതു സഹായിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ഇത് ഏറെ നല്ലതാണ്.

English summary

Pregnant woman should eat egg

Pregnant woman should eat egg, Read more to know about,
Story first published: Saturday, August 24, 2019, 13:45 [IST]
X
Desktop Bottom Promotion