For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം അഞ്ചാമത്തെ ആഴ്ചയില്‍ കുഞ്ഞാവയിലെ മാറ്റങ്ങള്‍

|

ഗര്‍ഭകാലം എന്നത് എപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. സന്തോഷത്തിനപ്പുറം മാനസികമായും ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഗര്‍ഭകാലം. പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് തന്നെ മനസ്സിലാക്കുന്നത് പലപ്പോഴും ആദ്യത്തെ ഒരു മാസത്തിന് ശേഷമായിരിക്കും. ആര്‍ത്തവം കൃത്യമല്ലാത്തവരില്‍ അതിലും വൈകുന്നു. ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിയുന്ന സമയം മുതല്‍ തന്നെ സ്ത്രീകളില്‍ മാനസികമായും ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

Pregnancy Symptoms

നിങ്ങള്‍ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നവരാണെങ്കില്‍ പലപ്പോഴും ആര്‍ത്തവം കൃത്യമായി നോക്കി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ അഞ്ചാമത്തെ ആഴ്ച എന്ന് പറയുമ്പോള്‍ ഈ സമയം കാര്യമായ ഗര്‍ഭകാല മാറ്റങ്ങള്‍ ഒന്നും തന്നെ ശാരീരികമായി പോലും അറിയാന്‍ സാധിക്കാത്ത സമയമാണ്. അത് മാത്രമല്ല അസ്വാഭാവികമായുണ്ടാവുന്ന ലക്ഷണങ്ങള്‍ ആര്‍ത്തവത്തിന്റേതാണെന്ന് പലരും കരുതുകയും ചെയ്യുന്നു. എന്നാല്‍ അഞ്ചാം ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

അഞ്ചാം ആഴ്ചയിലുണ്ടാവും മാറ്റം

അഞ്ചാം ആഴ്ചയിലുണ്ടാവും മാറ്റം

അഞ്ചാമത്തെ ആഴ്ചയില്‍ ഗര്‍ഭാണികളില്‍ കാര്യമായ ശാരീരിക മാറ്റങ്ങള്‍ ഉണ്ടാവണം ന്നില്ല. എന്നാല്‍ പുറമേ പ്രകടമാവുന്നില്ലെങ്കിലും പലപ്പോഴും ശരീരത്തിന് അകത്ത് ധാരാളം പ്രക്രിയകള്‍ നടക്കാവുന്നതാണ്. ഇതില്‍ ആദ്യം പ്രകടമാവുന്നത് നിങ്ങളുടെ ആര്‍ത്തവത്തില്‍ മാറ്റം വരുന്നതാണ്. ഇത് എന്തുകൊണ്ടും ഗര്‍ഭധാരണത്തിന് ഉറപ്പ് നല്‍കുന്ന ലക്ഷണങ്ങളാണ്. അതിന് പറ്റിയ സമയമായിരിക്കും എന്തുകൊണ്ടും അഞ്ചാമത്തെ ആഴ്ച. കാരണം ഈ സമയം നിങ്ങളിലെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ പെട്ടെന്ന് പ്രകടമാവുന്നു. നിങ്ങളില്‍ അനാവശ്യ ക്ഷീണവും ഉത്കണ്ഠയും എല്ലാം വര്‍ദ്ധിക്കുന്നു.

അഞ്ചാം ആഴ്ചയില്‍ ഗര്‍ഭ ലക്ഷണങ്ങള്‍

അഞ്ചാം ആഴ്ചയില്‍ ഗര്‍ഭ ലക്ഷണങ്ങള്‍

അഞ്ചാം ആഴ്ചയില്‍ ചില ഗര്‍ഭലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേതാണ് ആര്‍ത്തവം നഷ്ടപ്പെടുന്നത്. എന്നാല്‍ അതിന് മുന്‍പ് തന്നെ സ്‌പോട്ടിംങ് ഉണ്ടെങ്കില്‍ അത് പലരും ആര്‍ത്തവമായി കണക്കാക്കുന്നു. എന്നാല്‍ ഇത് ആദ്യത്തെ ഒരു ദിവസം മാത്രമേ പ്രകടമായി നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ സ്ത്രീകളില്‍ ഇംപ്ലാന്റേഷന്‍ നടക്കുന്നതിന്റെ ഫലമായാണ് സ്‌പോട്ടിംങ് ഉണ്ടാവുന്നു. ഗര്‍ഭധാരണം നടന്ന് ആറ് മുതല്‍ 12 ദിവസത്തിനുള്ളിലാണ് സ്‌പോട്ടിംങ് കാണപ്പെടുന്നത്. ഇനി ആര്‍ത്തവമാണെങ്കില്‍ അതിന് ശേഷം രക്തസ്രാവം വര്‍ദ്ധിക്കുന്നു. എന്നാല്‍ സ്‌പോട്ടിംങ് ആണെങ്കില്‍ രക്തസ്രാവം കുറയുന്നു. ഇതാണ് പ്രധാന ലക്ഷണം.

അഞ്ചാം ആഴ്ചയില്‍ ഗര്‍ഭ ലക്ഷണങ്ങള്‍

അഞ്ചാം ആഴ്ചയില്‍ ഗര്‍ഭ ലക്ഷണങ്ങള്‍

നിങ്ങളില്‍ ഗര്‍ഭകാലത്തിന്റെ ആദ്യത്തെ മൂന്ന് ആഴ്ചയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളില്‍ മുന്നിലാണ് അമിതക്ഷീണം. പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസം ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഗര്‍ഭത്തിന്റെ ഈ ആഴ്ചയില്‍ മിക്ക സ്ത്രീകള്‍ക്കും ക്ഷീണം അനുഭവപ്പെടുന്നു. ഇത് പലരും നിസ്സാരമാക്കുകയാണ് ചെയ്യുന്നത്. അത് കൂടാതെ കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലം സ്തനങ്ങള്‍ മൃദുവായതും ഭാരക്കൂടുതല്‍ ഉള്ളതുമായി മാറുന്നത്. പിന്നെ പതുക്കെ മോണിംഗ് സിക്‌നസ് ഉണ്ടാവുന്നു.

 അഞ്ചാം ആഴ്ചയില്‍ ഗര്‍ഭ ലക്ഷണങ്ങള്‍

അഞ്ചാം ആഴ്ചയില്‍ ഗര്‍ഭ ലക്ഷണങ്ങള്‍

ചില ഭക്ഷണത്തോടുള്ള ആസക്തിയും വെറുപ്പും എല്ലാം ഗര്‍ഭലക്ഷണങ്ങളില്‍ മികച്ചതാണ്. ഇത് പലപ്പോഴും നിങ്ങളില്‍ ഗര്‍ഭിണിയാണ് എന്ന തോന്നല്‍ വര്‍ദ്ധിപ്പിച്ചേക്കാം. കൂടാതെ രുചിയിലുണ്ടാവുന്ന മാറ്റങ്ങളും ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണുകളുടെ വ്യതിയാനം രുചിയില്‍ മാറ്റങ്ങള്‍ വരുത്താം. ഗര്‍ഭകാലത്ത് ചില സ്ത്രീകള്‍ക്ക് വിചിത്രമായ ലോഹ രുചി ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ചില ഗന്ധങ്ങള്‍ ഇഷ്ടപ്പെടാത്ത അവസ്ഥയുണ്ടാവുന്നു. ചിലരില്‍ വിട്ടുമാറാത്ത തലവേദനയും മൈഗ്രേയ്ന്‍ പോലുള്ള അസ്വസ്ഥതകളിലേക്കും നിങ്ങളെത്താം.

 അഞ്ചാം ആഴ്ചയില്‍ ഗര്‍ഭ ലക്ഷണങ്ങള്‍

അഞ്ചാം ആഴ്ചയില്‍ ഗര്‍ഭ ലക്ഷണങ്ങള്‍

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ആദ്യത്തെ നാല് അഞ്ച് ആഴ്ചകളില്‍ അതികഠിനമായേക്കാം. ഇത് കൂടാതെ ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതും ശ്രദ്ധിക്കണം. ഗര്‍ഭപാത്രത്തിലുണ്ടാവുന്ന സമ്മര്‍ദ്ദമാണ് പലപ്പോഴും ഇത്തരത്തില്‍ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നത്. കൂടാതെ സ്ത്രീകളില്‍ ഉണ്ടാവുന്ന വജൈനല്‍ ഡിസ്ചാര്‍ജ് അല്‍പം ശ്രദ്ധിക്കണം. ഇതെല്ലാം അഞ്ചാമത്തെ ആഴ്ചയില്‍ സ്ത്രീകളില്‍ വജൈനല്‍ ഡിസ്ചാര്‍ജ് ഉണ്ടാവുന്നു. എന്നാല്‍ ഇത് ദുര്‍ഗന്ധത്തോടെയുള്ളതാണെങ്കില്‍ ഡോക്ടറെ ഉടന്‍ കാണുന്നതിന് ശ്രദ്ധിക്കണം.

കുഞ്ഞിന്റെ വികസനം

കുഞ്ഞിന്റെ വികസനം

അഞ്ചാമത്തെ ആഴ്ചയില്‍ കുഞ്ഞിന്റെ വളര്‍ച്ച എത്രത്തോളം ഉണ്ട് എന്ന് നമുക്ക് നോക്കാം. ഈ സമയത്ത് കുഞ്ഞിനെ ഭ്രൂണം എന്നാണ് അറിയപ്പെടുന്നത്. അമ്‌നിയോട്ടിക് ദ്രാവകത്താല്‍ മൂടിയ അവസ്ഥയിലായിരിക്കും കുഞ്ഞ് ഉണ്ടാവുന്നത്. ഈ സമയത്ത് കുഞ്ഞ് പെട്ടെന്ന് പെട്ടെന്ന് വളരാന്‍ തുടങ്ങുന്നു. മിക്ക അവയവങ്ങളും വികസിക്കുന്നത് ഈ സമയത്താണ്. ഈ സമയത്തെ കുഞ്ഞിന്റെ വലിപ്പം എന്ന് പറയുന്നത് ഒരു എള്ളിന്റെ വലിപ്പമേ ഉണ്ടായിരിക്കുകയൂള്ളൂ. ഹൃദയമിടിപ്പ് കാണപ്പെടുന്നതും ഈ സമയത്താണ്.

കുഞ്ഞിന്റെ വികസനം

കുഞ്ഞിന്റെ വികസനം

രക്തചംക്രമണവ്യൂഹം വികസിക്കുന്നു, കുഞ്ഞിന്റെ ശരീരത്തിലൂടെ രക്തചംക്രമമം നടക്കുന്നു. ഇത് കൂടാതെ ന്യൂറല്‍ ട്യൂബ് വികസനവും കുഞ്ഞിലുണ്ടാവുന്നു. പതിയേ മസ്തിഷ്‌കം, സുഷുമ്‌നാ നാഡി, പ്രധാന ഞരമ്പുകള്‍ എന്നിവ ദ്രുതഗതിയിലുള്ള കോശവിഭജനത്തിലൂടെ ഉണ്ടാവുന്നു. ശ്വസവ വ്യവസ്ഥയുടെ വികസനം ആരംഭിക്കുന്നു. ഇടത് വലത് ശ്വാസകോശം ഉണ്ടാവുന്നു. കൂടാതെ ആന്തരികാവയവങ്ങളായ കരള്‍ രക്തകോശങ്ങളുടെ ഉത്പാദനം ആരംഭിക്കുന്നു. ദഹനനാളവും അതുമായി ബന്ധപ്പെട്ട അവയവങ്ങളും ഉണ്ടാവുന്നു. കൂടാതെ പ്രത്യുല്‍പാദന അവയവങ്ങളും വൃക്കകളും വികസിക്കുന്നു. ഈ ആഴ്ചയില്‍ കാണുന്ന മറ്റ് പ്രധാന സംഭവവികാസങ്ങള്‍ കണ്ണുകള്‍, കൈകാലുകള്‍, വിരലുകള്‍ എന്നിവയുണ്ടാവുന്നതാണ്.

നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരോ അല്ലെങ്കില്‍ ഗര്‍ഭിണിയോ ആണെങ്കില്‍ നല്ലൊരു ഡോക്ടറെ കണ്ട് വേണം മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്. സ്വയം ചികിത്സ ഒരു കാരണവശാലും നടത്തരുത്.

ആദ്യ ആറ് മാസത്തില്‍ ഗര്‍ഭം ധരിക്കാന്‍ സെര്‍വ്വിക്കല്‍ മ്യൂക്കസും സമയവും പ്രധാനംആദ്യ ആറ് മാസത്തില്‍ ഗര്‍ഭം ധരിക്കാന്‍ സെര്‍വ്വിക്കല്‍ മ്യൂക്കസും സമയവും പ്രധാനം

ഓവുലേഷന്‍ ശേഷം ഗര്‍ഭധാരണം ഉറപ്പാക്കും ഓരോ മാസത്തേയും ദിവസങ്ങള്‍ഓവുലേഷന്‍ ശേഷം ഗര്‍ഭധാരണം ഉറപ്പാക്കും ഓരോ മാസത്തേയും ദിവസങ്ങള്‍

English summary

Pregnancy Symptoms At 5 Weeks: Body Changes And Baby's Growth In Malayalam

Here in this article we are discussing about the pregnancy symptoms at five weeks and what are the body changes and baby development in malayalam. Take a look
X
Desktop Bottom Promotion