For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭധാരണത്തിൽ തടസ്സമോ, ഈ ഭക്ഷണങ്ങൾ കുറച്ച് മാസം

|

ഗർഭം ധരിക്കുന്നതും അമ്മയാവുന്നതും എല്ലാ സ്ത്രീകളുടേയും ആഗ്രഹമാണ്. എന്നാൽ പലപ്പോഴും ആരോഗ്യപരമായ പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷവും സ്വാഭാവികമായ രീതിയിൽ ശ്രമിച്ചിട്ടും കുട്ടികൾ ഉണ്ടായില്ലെങ്കിൽ അത് വന്ധ്യതയുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. വന്ധ്യതക്ക് പിന്നിൽ നിരവധി കാരണങ്ങള്‍ ഉണ്ട്. ഇത്തരം കാരണങ്ങള്‍ കണ്ടെത്തി കൃത്യസമയത്ത് ചികിത്സിച്ചാൽ ഈ പ്രതിസന്ധിയെ എല്ലാ ദമ്പതിമാർക്കും മറികടക്കാൻ സാധിക്കുന്നതാണ്.

Most read: വയറ്റിനുള്ളിൽ കുഞ്ഞാവയുടെ കിടപ്പ് അപകടാവസ്ഥയിലോ?Most read: വയറ്റിനുള്ളിൽ കുഞ്ഞാവയുടെ കിടപ്പ് അപകടാവസ്ഥയിലോ?

ഗർഭധാരണത്തിന് തടസ്സം നേരിടുമ്പോൾ അതിനെ വച്ച് താമസിപ്പിക്കാതെ ഉടനേ തന്നെ ഡോക്ടറെ സമീപിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഗർഭം ധരിക്കാൻ പ്ലാൻ ചെയ്യുന്നവർ ഭക്ഷണത്തിന്‍റെ കാര്യത്തിലും അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. നല്ല ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നവർക്ക് ഗർഭധാരണത്തിന് യാതൊരു വിധത്തിലുള്ള തടസ്സങ്ങളും നേരിടുന്നില്ല. എന്ന് മാത്രമല്ല ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്നതിനും സാധിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് വന്ധ്യത പോലുള്ള പ്രശ്നങ്ങൾ ഉള്ളത് വളരെ കുറവായിരിക്കും. ഏതൊക്കെ ഭക്ഷണങ്ങൾ ഗർഭധാരണത്തിന് മുൻപ് കഴിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇലക്കറികൾ ധാരാളം

ഇലക്കറികൾ ധാരാളം

ഇലക്കറികൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. വിറ്റാമിൻ ബി, ഫോളിക് ആസിഡ്,എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ചീര, ബ്രോക്കോളി, മറ്റ് ഇലക്കറികൾ എന്നിവയെല്ലാം ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇതെല്ലാം കഴിക്കുന്നത് നിങ്ങളിൽ ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ഫലോപിയൻ ട്യൂബിലുണ്ടാവുന്ന തടസ്സത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

പാൽ സ്ഥിരമാക്കുക

പാൽ സ്ഥിരമാക്കുക

പാൽ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. കാൽസ്യം കലവറയാണ് പാലും തൈരും എല്ലാം. ഇത് ധാരാളം ഗർഭധാരണത്തിന് മുൻപ് കഴിക്കാൻ ശ്രദ്ധിക്കുക. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമുള്ള കാൽസ്യം ലഭിക്കുകയും ഗര്‍ഭധാരണ സമയത്ത് അത് കുഞ്ഞിനുണ്ടാവാന്‍ ഇടയുള്ള അനാരോഗ്യകരമായ അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഗർഭധാരണത്തെ എളുപ്പമാക്കുന്നു എന്നാണ് പറയുന്നത്.

 ബെറികൾ ധാരാളം കഴിക്കുക

ബെറികൾ ധാരാളം കഴിക്കുക

വിവിധ തരത്തിലുള്ള ബെറികൾ ഉണ്ട്, സ്ട്രോബെറി, റാസ്ബെറി, മള്‍ബറി എന്നിവയെല്ലാം കഴിക്കാൻ ശ്രദ്ധിക്കുക. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ഗർഭകാലത്ത് ഉണ്ടാവാനിടയുള്ള അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുകയും മാസം തികയാതെയുള്ള പ്രസവത്തെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. കാൽസ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതും ശീലമാക്കുക.

തൈര് ഒഴിവാക്കേണ്ട

തൈര് ഒഴിവാക്കേണ്ട

തൈര് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ദിവസവും തൈര് ശീലമാക്കുക. ഇത് ഭക്ഷണത്തിന് ശേഷമോ ഭക്ഷണത്തിന് മുൻപോ എല്ലാം കഴിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ മാത്രമല്ല ഗർഭധാരണത്തിന് സഹായിക്കുന്നതിനും തൈര് എന്നും മികച്ചത് തന്നെയാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അബോര്‍ഷൻ ഭീതിയെ തടയുകയും ചെയ്യുന്നുണ്ട്.

ഓയ്സ്റ്റേഴ്സ്

ഓയ്സ്റ്റേഴ്സ്

ഓയ്സ്റ്റേഴ്സ് സ്ഥിരമാക്കാവുന്നതാണ്. കാരണം ഇതിൽ സിങ്കിന്‍റെ അളവ് വളരെയധികം കൂടുതലാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഓയ്സ്റ്റേഴ്സ് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്ക് മരുന്നില്ലാതെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും ഓയ്സ്റ്റേഴ്സ്. പുരുഷൻമാരിൽ ബീജത്തിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഓയ്സ്റ്റേഴ്സ്.

മത്സ്യം ശീലമാക്കാം

മത്സ്യം ശീലമാക്കാം

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കലവറയാണ് മത്സ്യം. ഇത് കഴിക്കുന്നതും ഗർഭകാലം ഉഷാറാക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. ദിവസവും മത്സ്യം ശീലമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇത് ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ പരിഹരിക്കുന്നതിനും പെട്ടെന്ന് ഗർഭധാരണത്തിനു സഹായിക്കുന്നുണ്ട്. എന്നാൽ മെർക്കുറി അളവ് കുറഞ്ഞ മത്സ്യങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

 പച്ചക്കറികൾ

പച്ചക്കറികൾ

പച്ചക്കറികൾ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി സഹായിക്കുന്ന ഒന്നാണ്. ഗർഭകാലത്ത് ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പച്ചക്കറികൾ ധാരാളം കഴിക്കാവുന്നതാണ്. എന്നാൽ പച്ചക്കറികൾ ധാരാളം കഴിക്കുന്നത് ഗര്‍ഭധാരണത്തിനും സഹായിക്കുന്നുണ്ട്. പ്രോട്ടീനും വിറ്റാമിനുകളും എല്ലാം ധാരാളം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കുന്നതിന് നിങ്ങൾ കഴിക്കുന്ന ഭക്ഷണവും ഒരു പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്.

English summary

Preconception diet and nutrition

In this article we are discussing about the preconception diet and nutrition. Check it out.
X
Desktop Bottom Promotion