For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തില്‍ ഓവേറിയന്‍ ഫോളിക്കിളിന്റെ പങ്ക് നിസ്സാരമല്ല

|

ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികളില്‍ പലപ്പോഴും അത് സംഭവിക്കാത്തതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പ്രത്യുത്പാദന ശേഷിയില്‍ വരുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ കൃത്യമായി രോഗനിര്‍ണയം നടത്തിയിട്ട് വേണം ചികിത്സ നടത്തുന്നതിന്. സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തിലുടനീളം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചിലരില്‍ അതിസങ്കീര്‍ണമായ ചില മാറ്റങ്ങള്‍ ആര്‍ത്തവത്തില്‍ ഉണ്ടാവുന്നു. അത് പിന്നീട് ഇവരെ വന്ധ്യതയിലേക്കും പ്രത്യുത്പാദന ശേഷി കുറയുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു.

ആഗ്രഹിക്കുന്ന സമയത്താണ് ഗര്‍ഭധാരണം സംഭവിക്കേണ്ടത്. ഒരിക്കലും വിവാഹം കഴിഞ്ഞു ഇനി ഒരു കുഞ്ഞ് നിര്‍ബന്ധം എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കരുത്. ദമ്പതികള്‍ എപ്പോള്‍ ഒരു കുഞ്ഞിന് വേണ്ടി മാനസികമായും ശാരീരികമായും തയ്യാറെടുക്കുന്നോ അപ്പോള്‍ മാത്രം കുഞ്ഞിനെ കുറിച്ച് ആലോചിച്ചാല്‍ മതി. എന്നാല്‍ ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പല വിധത്തിലുള്ള ആരോഗ്യ മാനസിക കാര്യങ്ങളും നാം വിലയിരുത്തേണ്ടതുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും കുഞ്ഞുങ്ങളുണ്ടായില്ല എന്നുണ്ടെങ്കില്‍ അവര്‍ വന്ധ്യത ചികിത്സയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഈ ലേഖനത്തില്‍ ഓവേറിയന്‍ ഫോളിക്കിളുകളെക്കുറിച്ചും അതിന്റെ ഗര്‍ഭധാരണത്തിലുണ്ടാവുന്ന പ്രാധാന്യത്തെക്കുറിച്ചും നമുക്ക് വായിക്കാം.

എന്താണ് അണ്ഡാശയ ഫോളിക്കിള്‍?

എന്താണ് അണ്ഡാശയ ഫോളിക്കിള്‍?

സ്ത്രീകളില്‍ അവരുടെ അണ്ഡാശയത്തിനുള്ളിലായി കാണപ്പെടുന്ന ചെറിയ ഗോളാകൃതിയിലുള്ള സെല്ലുലാര്‍ അഗ്രഗേഷന്‍ സെറ്റുകളെയാണ് അണ്ഡാശയ ഫോളിക്കിളുകള്‍ അഥവാ ഓവേറിയന്‍ ഫോളിക്കിളുകള്‍ എന്ന് പറയുന്നത്. ഇതിലുള്ള ഹോര്‍മോണുകളാണ് നിങ്ങളുടെ ആര്‍ത്തവ ചക്രത്തെ സ്വാധീനിക്കുന്നത്. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇവരില്‍ ഏകദേശം 200,000 മുതല്‍ 300,000 വരെ ഫോളിക്കിളുകള്‍ ഉണ്ട്. അവയില്‍ ഓരോന്നിനും ഓവുലേഷന്‍ സമയത്ത് ഓരോ അണ്ഡത്തേയും പുറത്തേക്ക് സ്രവിക്കുന്നതിനുള്ള കഴിവുണ്ട്. ഒരു സ്ത്രീ അവരുടെ ആര്‍ത്തവ ചക്രത്തില്‍ അണ്ഡോത്പാദനം നടത്തിക്കഴിഞ്ഞാല്‍, ഈ അണ്ഡങ്ങള്‍ വികസിക്കുന്നു. ബീജസങ്കലനത്തിനു ശേഷം ലഭിച്ച ഭ്രൂണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കോശമാണ് ഫോളിക്കിള്‍ എന്ന് അറിയപ്പെടുന്നത്.

ഫോളിക്കിളിന്റെ ഘട്ടങ്ങള്‍

ഫോളിക്കിളിന്റെ ഘട്ടങ്ങള്‍

നിങ്ങളുടെ ഫോളിക്കിളുകള്‍ പ്രായപൂര്‍ത്തിയാവുന്ന സമയത്ത് രൂപപ്പെടുന്നുണ്ട്. അവ ആദ്യഘട്ടത്തില്‍ അങ്ങനെ തന്നെ തുടര്‍ന്ന് വരുന്നു. പിന്നീട് പ്രായപൂര്‍ത്തിയായതിന് ശേഷം നിങ്ങളുടെ ഫോളിക്കിളുകള്‍ വികസിക്കാന്‍ തുടങ്ങുന്നു. ഇവ പിന്നീട് പ്രൈമറി ഫോളിക്കിളുകളായി മാറുന്നു. നിങ്ങളില്‍ ഓവുലേഷന്‍ നടക്കുന്ന സമയത്ത് പക്വതയെത്തിയ ചില ഫോളിക്കിളുകള്‍ വലുതാവുകയും പക്വതയുള്ള ഒന്നായി മാറുകയും ചെയ്യുന്നു. ഇതോടൊപ്പം വലുതാവുന്ന മറ്റ് ഫോളിക്കിളുകളെ ആന്‍ട്രല്‍ ഫോളിക്കിളുകള്‍ എന്ന് പറയുന്നു.

ഗര്‍ഭധാരണത്തിന് സഹായിക്കുന്നത്

ഗര്‍ഭധാരണത്തിന് സഹായിക്കുന്നത്

പക്വതയെത്തിയ ഫോളിക്കിള്‍ നിങ്ങളുടെ അണ്ഡാശയത്തില്‍ നിന്ന് ഒരു അണ്ഡത്തെ പുറത്തേക്ക് വിടുന്നു. ഇത് പിന്നീട് ഫാലോപ്യന്‍ ട്യൂബിലൂടെ ഗര്ഭപാത്രത്തിലേക്ക് എത്തുകയും ഏകദേശം 24 മണിക്കൂര്‍ വരെ അവിടെ ജീവനോടെ നിലനില്‍ക്കുകയും ചെയ്യുന്നു. ഈ സമയം സ്ത്രീ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ബീജവുമായി ഈ അണ്ഡം സംയോജിക്കുന്നു. ഇതിന് അവസരമില്ലെങ്കില്‍ അണ്ഡം പൊട്ടുകയും ചെയ്യുന്നു. നിങ്ങളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നത് വരെ ഇത്തരത്തില്‍ തന്നെ ഇത് പോവുന്നു.

ആന്‍ട്രല്‍ ഫോളിക്കിള്‍ കൗണ്ട് ടെസ്റ്റ്?

ആന്‍ട്രല്‍ ഫോളിക്കിള്‍ കൗണ്ട് ടെസ്റ്റ്?

നിങ്ങള്‍ ഗര്‍ഭിണിയാവാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ ചില ടെസ്റ്റുകള്‍ നടത്തേണ്ടതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആന്‍ട്രല്‍ ഫോളിക്കിള്‍ ടെസ്റ്റ്. നിങ്ങളില്‍ എത്ര ആന്‍ട്രല്‍ ഫോളിക്കിളുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നതിനുള്ള ട്രാന്‍സ്സ വജൈനല്‍ അള്‍ട്രാസൗണ്ട് ടെസ്റ്റ് ആണ് ഇത്. ഇതിന് വെറും ചുരുങ്ങിയ സമയം മാത്രമേ വേണ്ടൂ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്.

എത്ര ആന്‍ട്രല്‍ ഫോളിക്കിളുകള്‍ ആവശ്യം?

എത്ര ആന്‍ട്രല്‍ ഫോളിക്കിളുകള്‍ ആവശ്യം?

നിങ്ങളുടെ ശരീരത്തില്‍ എത്ര ആന്‍ട്രല്‍ ഫോളിക്കിളുകള്‍ ഉണ്ട് എന്ന് മനസ്സിലാക്കേണ്ടതാണ്. അത് പലപ്പോഴും നിങ്ങളുടെ പ്രായത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നിങ്ങളില്‍ പ്രായം കുറവാണെങ്കില്‍ നിങ്ങള്‍ക്ക് ആന്‍ട്രല്‍ ഫോളിക്കിളുകളുടെ എണ്ണം കുറവായിരിക്കും. എന്നാല്‍ 20-ന്റെ മധ്യവും 30-നും ഇടയിലുള്ള സ്ത്രീകള്‍ക്ക് ഏകദേശം 12 മുതല്‍ 30 വരെ ആന്‍ട്രല്‍ ഫോളിക്കിളുകള്‍ ഉണ്ട്. എന്നാല്‍ അതേസമയം 35 മുതല്‍ 40 വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് 8 നും 15 നും ഇടയിലായിരിക്കും ഫോളിക്കിളുകളുടെ എണ്ണം. എന്നാല്‍ പ്രായം അല്‍പം കൂടി കൂടുതലെങ്കില്‍ അതായത് 41 നും 46 നും ഇടയില്‍ ആണെങ്കില്‍ ഇവരില്‍ നാലിനും 10 നും ഇടയില്‍ ആയിരിക്കും എണ്ണം.

ഗര്‍ഭധാരണത്തില്‍ ശ്രദ്ധിക്കേണ്ടത്

ഗര്‍ഭധാരണത്തില്‍ ശ്രദ്ധിക്കേണ്ടത്

നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായ ഫോളിക്കിള്‍ ഉണ്ടെങ്കില്‍ ഗര്‍ഭധാരണത്തിന് അത് സഹായിക്കുന്നുണ്ടോ എന്നുള്ളത് പലരുടേയും സംശയമാണ്. എന്നാല്‍ നിങ്ങള്‍ സ്വാഭാവിക ഗര്‍ഭധാരണത്തിന് ശ്രമക്കുകയാണെങ്കില്‍ ഫോളിക്കിള്‍ ഫാലോപ്യന്‍ ട്യൂബിലൂടെ ഒരു അണ്ഡം പുറത്തുവിടുന്നിടത്തോളം കാലം നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ നിങ്ങള്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്ന ദമ്പതികള്‍ ആണെങ്കില്‍ ഇവര്‍ക്ക് ഗര്‍ഭധാരണത്തിന് അല്‍പം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. ഇത് നിങ്ങളുടെ വിജയത്തിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

കുട്ടികളിലെ എക്‌സിമക്ക് വീട്ടുവൈദ്യം ഇതെല്ലാംകുട്ടികളിലെ എക്‌സിമക്ക് വീട്ടുവൈദ്യം ഇതെല്ലാം

നവജാത ശിശുക്കളില്‍ ചര്‍മ്മം ഇളകി വരുന്നത് എന്തുകൊണ്ട്, കാരണവും പരിഹാരവുംനവജാത ശിശുക്കളില്‍ ചര്‍മ്മം ഇളകി വരുന്നത് എന്തുകൊണ്ട്, കാരണവും പരിഹാരവും

English summary

Ovarian Follicles Says About Fertility In Malayalam

Here in this article we are discussing about the ovarian follicles says about your fertility in malayalam. Take a look.
Story first published: Monday, May 16, 2022, 19:13 [IST]
X
Desktop Bottom Promotion