Just In
Don't Miss
- News
'ഈസ് ഓഫ് ലിവിങ് ഇന്ഡക്സ്' 2020;ജീവിക്കാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരു
- Finance
നഷ്ടത്തില് ചുവടുവെച്ച് വിപണി; എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസി ബാങ്ക്, എസ്ബിഐ ഓഹരികൾ തകർച്ചയിൽ
- Automobiles
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- Movies
മോണിംഗ് ടാസ്ക്കിനിടെ കാലിന് വയ്യെന്ന് സായ്; 'നാടകത്തിന്' പിന്നാലെ ഇടഞ്ഞ് ഫിറോസും
- Sports
IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന് നാണക്കേട്
- Travel
ഏപ്രില് വരെ ഇനി നോക്കേണ്ട, സഞ്ചാരികള്ക്കിടയില് ഹോട്ട് ആയി ഇന്ത്യയിലെ കൂള് സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വജൈനല് ഡിസ്ചാർജ് അളവ് കൂടിയാൽ ഗർഭധാരണം വേഗം
സ്ത്രീകളിൽ ഗർഭധാരണം പല വിധത്തിലാണ് നിങ്ങളുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് വഴിവെക്കുന്നത്. എന്നാൽ ഗര്ഭധാരണത്തിന് മുൻപ് ശ്രദ്ധിക്കേണ്ട ആരോഗ്യപരമായ ചില കാര്യങ്ങൾ ഉണ്ട്. സ്ത്രീയിലെ പ്രത്യുത്പാദന ശേഷി ഇത്തരത്തിൽ വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കാരണം ആരോഗ്യകരമായ അളവില് യോനീ സ്രവം ഉണ്ടെങ്കില് മാത്രമേ അത് നിങ്ങളിൽ ഗർഭധാരണത്തിന് സഹായിക്കുന്നുള്ളൂ. സെര്വ്വിക്കൽ മ്യൂക്കസ് അഥവാ യോനീ സ്രവം സ്ത്രീകളിൽ ഗുണമുള്ളതും ആവശ്യത്തിന് വേണ്ടതും ആയ ഒന്നാണ്.
ഇതിന്റെ അളവിൽ മാറ്റങ്ങളുണ്ടായാൽ അത് നിങ്ങളിൽ ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഓവുലേഷൻ നടക്കുന്ന അവസ്ഥയിലും ആർത്തവത്തിന് മുൻപും ശേഷവും എല്ലാം സ്ത്രീകളിൽ സെർവ്വിക്കൽ മ്യൂക്കസ് കാണപ്പെടുന്നുണ്ട്.
Most read: ആർത്തവചക്രം 21-ൽതാഴെ; ഗർഭധാരണം ബുദ്ധിമുട്ട് ,കാരണം
യോനീ സ്രവത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ അത് നിങ്ങളിൽ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. സാധാരണ അവസ്ഥയിൽ വന്ധ്യതാ സാധ്യതയുള്ളവരിൽ പലപ്പോഴും യോനീ സ്രവത്തിന്റെ അളവിലും നിറത്തിലും എല്ലാം മാറ്റമുണ്ടാക്കുന്നുണ്ട്. ഇതിനെ പ്രത്യുത്പാദന ശേഷിയുള്ളതാക്കി മാറ്റുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

വെള്ളം ധാരാളം കുടിക്കുക
ഏത് രോഗത്തിനും ആദ്യ പരിഹാരം എന്ന നിലക്ക് വെള്ളം ധാരാളം കുടിക്കാവുന്നതാണ്. സെർവ്വിക്കൽ മ്യൂക്കസിന്റെ കാര്യത്തിലും സ്ഥിതി വ്യത്യാസമല്ല. കാരണം ഇതിൽ 96% വെള്ളമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്പം ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അത് മാത്രമല്ല സെർവ്വിക്കൽ മ്യൂക്കസിന്റെ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നകിന് വെള്ളം അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും അടുത്ത തലമുറയുടെ ആരോഗ്യത്തിനും വളരെയധികം പങ്ക് വഹിക്കുന്നതാണ്.

മധുരനാരങ്ങ ജ്യൂസ്
മധുരനാരങ്ങ ജ്യൂസ് കഴിക്കുന്നതും സ്ത്രീകളിൽ സെർവ്വിക്കൽ മ്യൂക്കസ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇതിന്റെ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും സെര്വ്വിക്കൽ മ്യൂക്കസിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും മധുര നാരങ്ങ കഴിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. ഇത് ഓവുലേഷൻ സമയത്ത് എല്ലാം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ വന്ധ്യതയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്.

കാരറ്റ് കഴിക്കുക
ആരോഗ്യത്തിന്റെ കാര്യത്തിൽ ഇത്രയധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറി ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച് കഴിക്കുന്നവർക്ക് പോലും അറിയില്ല എന്നുള്ളതാണ് സത്യം. കാരറ്റ് ധാരാളം കഴിക്കാന് ശ്രദ്ധിക്കുക. ഇത് സെർവ്വിക്കൽ മ്യൂക്കസിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഗർഭധാരണത്തിന് സഹായിക്കുന്ന തരത്തിൽ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്യ

ന്യൂട്രിഷണൽ സപ്ലിമെന്റുകൾ
ഒമേഗ 3 ഫാറ്റി ആസിഡ് പോലുള്ള ന്യൂട്രിഷണൽ സപ്ലിമെന്റുകള് ആണ് മറ്റൊന്ന്. ഇത് നിങ്ങളുടെ സെർവ്വിക്കൽ മ്യൂക്കസിന്റെ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഒമേഗ 3,6,9 എന്നിവയെല്ലാം നിങ്ങളുടെ യൂട്രസിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുകയും ഹോർമോൺ പ്രക്രിയകൾ കൃത്യമായി നടക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം സെർവ്വിക്കല് മ്യൂക്കസിന്റെ ഉത്പാദനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഇലക്കറികൾ ധാരാളം
ഇരുണ്ട നിറത്തിലുള്ള ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. കാരണം പുരുഷ ശരീരത്തിലെ ശുക്ലകോശങ്ങൾ വളരാൻ ആൽക്കലൈൻ ആയിട്ടുള്ള അന്തരീക്ഷം ആവശ്യമാണെന്ന്. ഒരു സ്ത്രീയുടെ ശരീരത്തിലെ ആൽക്കലൈൻ അവളുടെ സെർവിക്കൽ മ്യൂക്കസിന്റെ ആൽക്കലൈനുമായി ബന്ധമുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാണ് ചീര, ബ്രൊക്കോളി തുടങ്ങിയ കടും പച്ച പച്ചക്കറികൾ കഴിക്കുന്നത് നിങ്ങളുടെ സെർവ്വിക്കൽ മ്യൂക്കസ്സ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു എന്ന് പറയുന്നത്. ഇത് സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വിറ്റാമിൻ സി ധാരാളം
വിറ്റാമിൻ സി ധാരാളം കഴിക്കാന് ശ്രദ്ധിക്കുക. ഇതിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട് എന്ന കാര്യം മറക്കേണ്ടതില്ല. അതുപോലെ തന്നെയാണ് സെർവ്വിക്കൽ മ്യൂക്കസിന്റെ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ധാരാളം വിറ്റാമിൻ സി കഴിക്കാവുന്നതാണ്. ഇത് നിങ്ങളിൽ സെർവ്വിക്കൽ മ്യൂക്കസ് വർദ്ധിപ്പിക്കുന്നതിനും ബീജത്തിന് പെട്ടെന്ന് സ്ത്രീ ശരീരത്തില് പ്രവേശിക്കുന്നതിനും സാധിക്കുന്നുണ്ട്. ഇതെല്ലാം നിങ്ങളിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് വിറ്റാമിൻ സി ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക.

അശ്വഗന്ധ
അശ്വഗന്ധ പോലുള്ളവയും നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് വന്ധ്യതക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും അശ്വഗന്ധ വളരെയധികം സഹായിക്കുന്നുണ്ട്. സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് അശ്വഗന്ധ സഹായിക്കുന്നുണ്ട്. ഇത് സെർവ്വിക്കൽ മ്യൂക്കസിന്റെ പ്രത്യുത്പാദന ശേഷി വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട.

കഫീൻ ഒഴിവാക്കുക
ഗർഭധാരണത്തിന് ശ്രമിക്കുന്നവർ ഒഴിവാക്കേണ്ട ഒന്നാണ് കഫീന്. ഇത് നിങ്ങളിൽ പ്രത്യുത്പാദന ശേഷി കുറക്കുന്നതിനാണ് കാരണമാകുന്നത്. കഫീൻ കാപ്പിയിലും, ഐസ്ക്രീമിലും ചോക്ലേറ്റിലും എല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നിർജ്ജലീകരണത്തിന് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആവശ്യത്തിന് ഫ്ളൂയിഡ് ഉത്പ്പാദിപ്പിക്കാന് സാധിക്കാതെ വരുന്നതിന് കാരണമാകുന്നുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

പുകവലി നിര്ത്താം
ആരോഗ്യ സംരക്ഷണത്തിന് വളരെധികം വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ് പുകവലി. ഇത് ഗർഭം ധരിക്കാൻ പ്ലാന് ചെയ്യുന്നുവെങ്കിലും അല്ലെങ്കിലും വളരെയധികം ശ്രദ്ധിക്കണം. പുകവലിക്കുന്നവർക്ക് ശരീരത്തിലെ ബോഡിഫ്ളൂയിഡുകൾ വളരെയധികം കുറവായിരിക്കും. ഈ അവസ്ഥയിൽ സെർവ്വിക്കൽ മ്യൂക്കസിന്റെ അളവും വളരെയധികം കുറവായിരിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ഒരു ഗർഭധാരണം സാധ്യമാവുന്നുണ്ട്.