For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒന്നില്‍ കൂടുതല്‍ തവണ ഓവുലേഷന്‍, വാസ്തവം...

ഒന്നില്‍ കൂടുതല്‍ തവണ ഓവുലേഷന്‍, വാസ്തവം...

|

സ്ത്രീകളില്‍ നടക്കുന്ന രണ്ടു പ്രക്രിയകള്‍, അതായത് ആര്‍ത്തവം, ഓവുലേഷന്‍ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. കൃത്യമായ ആര്‍ത്തവം ഓവുലേഷന് പ്രധാനം തന്നെയാണ്. ആര്‍ത്തവം നടന്നാലേ ഓവുലേഷനും ഉണ്ടാകൂ. ഇതാകട്ടെ, സ്ത്രീകളിലെ പ്രത്യുല്‍പാദന വ്യവസ്ഥയുടെ പ്രധാന ഘടകവുമാണ്.

സ്ത്രീകളിലെ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറാണെന്ന സൂചന നല്‍കുന്ന ഒന്നു കൂടിയാണ്. സാധാരണ ഗതിയില്‍ ഒരിക്കല്‍ മാത്രമേ സ്ത്രീയില്‍ ഓവുലേഷന്‍ നടക്കൂ. ഇത് ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നുമാണ്. സാധാരണ ഗതിയില്‍ 28 ദിവസമുള്ള ആര്‍ത്തവ ചക്രത്തിന്റെ 14-ാമത്തെ ദിവസമാണ് അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന്‍ നടക്കുക. ഒരു അണ്ഡമാണ് ഇൗ സമയത്ത് ഉല്‍പാദിപ്പിയ്ക്കപ്പെടുക.

എന്നാല്‍ മാസത്തില്‍ ഒന്നിലേറെ തവണ സ്ത്രീകളില്‍ അണ്ഡോല്‍പാദനം നടക്കുമോയെന്നതാണ് ചോദ്യം. ഇത് അസാധാരണമെങ്കിലും ഇതും നടക്കുന്നുണ്ടെന്നതാണ് സയന്‍സ് നല്‍കുന്ന വിശദീകരണം.

ഗര്‍ഭധാരണം പോലെ തന്നെയാണ് ഓവുലേഷനും

ഗര്‍ഭധാരണം പോലെ തന്നെയാണ് ഓവുലേഷനും

ഗര്‍ഭധാരണം പോലെ തന്നെയാണ് ഓവുലേഷനും എന്നു വേണം, പറയുവാന്‍. ധാരാളം ശാരീരികവും വൈകാരികവും ലൈഫ് സ്‌റ്റൈല്‍ സംബന്ധവുമായ കാര്യങ്ങള്‍ ഓവുലേഷനേയും സ്വാധീനിയ്ക്കുന്നുണ്ട്. പ്രത്യേകിച്ചും അസാധാരണമായ ഒന്നില്‍ കൂടുതല്‍ ഓവുലേഷന്‍ എന്ന പ്രക്രിയയ്ക്ക്.

പ്രൊജസ്‌ട്രോണ്‍

പ്രൊജസ്‌ട്രോണ്‍

പ്രൊജസ്‌ട്രോണ്‍ എന്ന ഹോര്‍മോണാണ് ഒരു മെന്‍സ്ട്രല്‍ സൈക്കിളില്‍ ഒന്നില്‍ കൂടുതല്‍ തവണ ഓവുലേഷന്‍ നടക്കാന്‍ വഴിയൊരുക്കുന്നതെന്നതാണ് സയന്‍സ് നല്‍കുന്ന വിശദീകരണം. ഇതു പോലെ ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍ എന്നൊരു ഹോര്‍മോണും പ്രത്യുല്‍പാദവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇത് കോര്‍പസ് ല്യൂട്ടിയം പുറപ്പെടുവിയ്ക്കുന്ന ഒന്നാണ്. ഇവ രണ്ടും ചേര്‍ന്നാണ് ഓവുലേഷന്‍ ഫ്രീക്വന്‍സി തീരുമാനിയ്ക്കുന്നത്. അതായത് എത്ര തവണ ഓവുലേഷന്‍ നടക്കുമെന്നത്.

ഓവറി

ഓവറി

ഓവറികളാണ് എഗ് ക്യാരീയിംഗ് സെല്ലുകള്‍ അല്ലെങ്കില്‍ ഫോളിക്കളുകളെ ഉല്‍പാദിപ്പിയ്ക്കുന്നത്. ഈ ഫോളിക്കലുകളാണ് പ്രത്യുല്‍പാദനശേഷിയുള്ള അണ്ഡത്തെ ഉല്‍പാദിപ്പിയ്ക്കുന്നത്. ചില സ്ത്രീകളില്‍ ഫോളിക്കലുകള്‍ രണ്ട് അണ്ഡോല്‍പാദനം നടത്തുന്നു. അതായത് രണ്ടു തവണ ഓവുലേഷന്‍ നടക്കുന്നു. അതയാത് ചിലപ്പോള്‍ ഫോളിക്കിളുകളും ഓവുലേഷന്‍ നടക്കാന്‍ കാരണമാകുന്നുവെന്നര്‍ത്ഥം.

രണ്ടു തവണ ഓവുലേഷനെങ്കിലും

രണ്ടു തവണ ഓവുലേഷനെങ്കിലും

രണ്ടു തവണ ഓവുലേഷനെങ്കിലും സ്ത്രീയ്ക്കു തന്നെ ശരീരത്തില്‍ നടക്കുന്ന വ്യത്യാസങ്ങളിലൂടെ ഇതു തിരിച്ചറിയുവാന്‍ സാധിയ്ക്കും. ഈ സമയത്തു സ്ത്രീകളുടെ ശരീരത്തിന്റെ ഊഷ്മാവ് വര്‍ദ്ധിയ്ക്കും. കട്ടിയുള്ള യോനീസ്രവം ഉല്‍പാദിപ്പിയ്ക്കപ്പെടും. ഈ സമയത്ത് പുരുഷനെ ആകര്‍ഷിയ്ക്കാനായി പ്രകൃതി നല്‍കുന്ന ഒന്നെന്ന രീതിയില്‍ സ്ത്രീയുടെ സൗന്ദര്യം വര്‍ദ്ധിയ്ക്കും. ബന്ധപ്പെടാനുള്ള താല്‍പര്യവും വര്‍ദ്ധിയ്ക്കും. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിനു പുറകില്‍ എന്നു വേണം, പറയുവാന്‍.

വന്ധ്യതാ ചികിത്സ

വന്ധ്യതാ ചികിത്സ

വന്ധ്യതാ ചികിത്സ നടത്തുന്ന സ്ത്രീകളില്‍ ചിലപ്പോള്‍ രണ്ടു തവണ അല്ലെങ്കില്‍ രണ്ട് അണ്ഡോല്‍പാദനം നടക്കുവാന്‍ സാധ്യതയുണ്ട്. ഇത് ഒരുമിച്ചോ അല്ലെങ്കില്‍ മാസത്തില്‍ രണ്ടു തവണയോ ആകാം. രണ്ട് അണ്ഡം ഒരേ സമയം ഉല്‍പാദിപ്പിയ്ക്കപ്പെട്ടാല്‍ ഇതാണ് പലപ്പോഴും ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നത്. ഇതാണ് വന്ധ്യതാ ചികിത്സ നടത്തുന്നവരില്‍ പലപ്പോഴും ഇരട്ടക്കുട്ടികള്‍ക്കു വഴിയൊരുക്കുന്നതും.

English summary

Multiple Ovulation Reasons In Women

Multiple Ovulation Reasons In Women,Read more to know about,
X
Desktop Bottom Promotion