For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴിവാക്കാനാവാത്ത ആദ്യമാസ അബോർഷന്‍റെ കാരണം

|

അമ്മയാവുക പ്രസവിക്കുക എന്നുള്ളതെല്ലാം എല്ലാ സ്ത്രീകളുടേയും ആഗ്രഹമാണ്. ആഗ്രഹിച്ച് ഗർഭം ധരിച്ചാലും അത് പലപ്പോഴും അബോർഷനിൽ അവസാനിക്കുക എന്നുള്ളത് ഏറെ വേദനാജനകമായ കാര്യമാണ്. എന്നാൽ ഇതിൽ നിന്ന് പുറത്ത് കടക്കാന്‍ ശാരീരികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടാണ്. പലപ്പോഴും ഇത്തരം അവസ്ഥകളിൽ പ്രിയപ്പെട്ടവർ അടുത്തുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാൽ പലപ്പോഴും ആദ്യമാസങ്ങളിൽ ആണ് അബോർഷൻ സാധ്യത വളരെ കൂടുതല്‍. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ മൂന്ന് മാസം വളരെയധികം ശ്രദ്ധിക്കണം എന്ന് പറയുന്നത്.

Miscarriage In First Trimester

Most read: ഒരു പ്രശ്നമില്ലെങ്കിലും ഗർഭത്തിന് തടസ്സം ഈ ഹോർമോൺMost read: ഒരു പ്രശ്നമില്ലെങ്കിലും ഗർഭത്തിന് തടസ്സം ഈ ഹോർമോൺ

ഗർഭം ധരിക്കുന്നവരില്‍ 15% പേരിലും ഗർഭധാരണം അബോർഷനിലേക്ക് എത്തുന്നുണ്ട്. അബോർഷൻ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് കൃത്യമായി മനസ്സിലാക്കാൻ ശ്രദ്ധിക്കണം. അതിന് മുൻപ് അബോർഷന്‍റെ കാരണങ്ങൾ എന്താണെന്നും അറിയാൻ സാധിക്കണം. ഒരു അബോർഷന് ശേഷം അടുത്ത ഗർഭധാരണത്തിന് ശാരീരികമായും മാനസികമായും ഓകെയാണ് എന്ന് സ്ത്രീക്ക് സ്വയം തോന്നിയതിന് ശേഷം മാത്രമേ ശ്രമിക്കാൻ പാടുകയുള്ളൂ. പ്രായം വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ് ഗർഭധാരണം. എന്താണ് ആദ്യമാസ അബോർഷന് പിന്നിലെ യഥാർത്ഥ കാരണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ക്രോമസോം പ്രശ്നങ്ങൾ

ക്രോമസോം പ്രശ്നങ്ങൾ

ക്രോമസോം സംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും അബോര്‍ഷന്‍റെ ഒഴിവാക്കാനാവാത്ത കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ്. ക്രോമസോം എണ്ണം കൂടുന്നതോ കുറയുന്നതോ എല്ലാം പലപ്പോഴും അബോർഷനിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഗർഭത്തിന്‍റെ ആദ്യത്തെ മാസം അറിയാവുന്നതാണ്. ഇവരില്‍ കുഞ്ഞിന്‍റെ ഹാർട്ട്ബീറ്റ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചിലരിൽ ഭ്രൂണത്തിന് ഹാർട്ട്ബീറ്റ് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഇത്തരത്തിലുള്ള ഗര്‍ഭം അബോർഷനിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ക്രോമസോം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ചില കുട്ടികൾ ഡൗൺസിൻഡ്രോം പോലുള്ള അസ്വസ്ഥതകളിലേക്ക് പിറന്നു വീഴാറുണ്ട്.

 അണുബാധകൾ

അണുബാധകൾ

പല വിധത്തിലുള്ള അണുബാധകൾ ഗർഭധാരണം അബോർഷനിലേക്ക് എത്തുന്നതിന് കാരണമാകുന്നുണ്ട്. പല വിധത്തിലുള്ള അണുബാധയും സെർവിക്സിലെ അണുബാധയും ശരീരത്തില്‍ ടോക്സിൻ നിറയുന്നതും, തൈറോയ്ഡ് പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നതും എല്ലാം നിങ്ങളുടെ ഗർഭത്തിന് വെല്ലുവിളിയാവുന്നതാണ്. ഗർഭത്തിന്‍റെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലാണ് ഇത്തരം അബോർഷനിലേക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. ഇവരിൽ രോഗപ്രതിരോധ ശേഷിയും വളരെയധികം കുറവായിരിക്കും.

പ്രമേഹം

പ്രമേഹം

പ്രമേഹം ഗർഭാവസ്ഥയിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ്. മുൻപ് പ്രമേഹമുള്ളവരാണെങ്കിൽ അത് ഗർഭാവസ്ഥയില്‍ നിയന്ത്രിച്ച് കൊണ്ട് വന്നില്ലെങ്കില്‍ അത് അബോർഷനിലേക്ക് നിങ്ങളെ എത്തിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഗർഭകാലത്തെ പ്രമേഹം പല വിധത്തിലാണ് നിങ്ങളുടെ ഗർഭസ്ഥശിശുവിനേയും ഗർഭധാരണത്തേയും ബാധിക്കുന്നത്. അതുകണ്ട് ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അബോർഷന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് പ്രമേഹം.

പ്രായക്കൂടുതൽ

പ്രായക്കൂടുതൽ

ചെറുപ്പക്കാരേക്കാള്‍ വളരെയധികം അബോർഷൻ സാധ്യത പ്രായക്കൂടുതൽ ഉള്ള സ്ത്രീകളിലാണ്. പ്രത്യേകിച്ച് മുപ്പത്തി അഞ്ച് വയസ്സിന് മുകളിൽ‌ ഉള്ള സ്ത്രീകളിൽ പലപ്പോഴും അബോര്‍ഷൻ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കുന്നതിന് വേണ്ടി ടെസ്റ്റുകളും മറ്റും ചെയ്യാവുന്നതാണ്. ഇതിലൂടെ നമുക്ക് അബോര്‍ഷന്‍റെ യഥാർത്ഥ കാരണം അറിയാവുന്നതാണ്.

 യൂട്രസിലെ പ്രശ്നങ്ങൾ

യൂട്രസിലെ പ്രശ്നങ്ങൾ

യൂട്രസിലെ പ്രശ്നങ്ങൾ പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം നിൽക്കുന്ന ഒന്നാണ്. എന്നാൽ യൂട്രസിലെ പ്രശ്നങ്ങള്‍ കാരണം ഗര്‍ഭം ധരിച്ചാലും അത് പലപ്പോഴും അബോർഷനിലേക്കാണ് എത്തുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് പ്രഗ്നൻസി പ്ലാൻ ചെയ്യുന്നതിന് മുൻപ് തന്നെ മനസ്സിലാക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഭാവിയിലെ ഗർഭധാരണത്തിനും ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെ കാണേണ്ടതാണ്.

ബ്ലഡിലെ പ്രശ്നങ്ങൾ

ബ്ലഡിലെ പ്രശ്നങ്ങൾ

രക്തത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പലപ്പോഴും നിങ്ങളുടെ ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ്. നിങ്ങളുടെ ബ്ലഡ് ടൈപ്പ് RH നെഗറ്റീവ് ആണെങ്കിൽ അത് പലപ്പോഴും 72 മണിക്കൂറിനുള്ളിൽ തന്നെ അബോർഷനിലേക്ക് എത്തുന്നുണ്ട്. നിങ്ങൾ RH നെഗറ്റീവ് ആണെങ്കിൽ നിങ്ങള്‍ ഗർഭം ധരിച്ചിരിക്കേണ്ടത് RH പോസിറ്റീവ് ആയ ഭ്രൂണത്തെയാണ്. എന്നാൽ അതിന് വളരെയധികം സാധ്യത കുറവാണ്. ഇത്തരം കാര്യങ്ങൾ പലപ്പോഴും അബോർഷനിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധ അടുത്ത ഗർഭധാരണത്തിൽ നൽകേണ്ടത് അത്യാവശ്യമാണ്.

അബോര്‍ഷന്‍ തടയുന്നതിന്

അബോര്‍ഷന്‍ തടയുന്നതിന്

എന്നാൽ ആദ്യ മൂന്ന് മാസത്തെ അബോര്‍ഷന്‍റെ കാരണങ്ങൾ മുകളിൽ പറഞ്ഞതാണെങ്കിൽ അതൊരിക്കലും തടയാന്‍ സാധിക്കുന്നതല്ല. ഇവർക്ക് ആരോഗ്യമില്ലാത്ത ഭ്രൂണം ആയിരിക്കും. ഇതിനെ നാച്ചുറലി അബോർട്ട് ചെയ്യുന്നതിന് വേണ്ടി ശരീരം ശ്രമിക്കുന്നുണ്ട്. ഈ അവസ്ഥയിൽ ആണ് അബോർഷൻ സംഭവിക്കുന്നത്. ആദ്യ ട്രൈമസ്റ്ററിൽ സംഭവിക്കുന്ന ഇത്തരത്തിലുള്ള അബോർഷൻ ഒരു കാരണവശാലും തടഞ്ഞ് നിർത്താൻ സാധിക്കുന്നതല്ല.

 ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

എന്തൊക്കെയാണ് ഇതിന്‍റെ ലക്ഷണങ്ങൾ എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അടിവയറ്റിൽ ശക്തമായ വേദനയും ആദ്യം ചെറിയ രക്തസ്രാവവും പിന്നീട് അത് ഉയർന്ന രക്തസ്രാവത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ പിന്നീട് ശക്തമായ പുറംവേദനയായി മാറുന്നുണ്ട്. ഇതെല്ലാം അബോർഷൻ ലക്ഷണങ്ങളിൽ പ്രകടമായതാണ് എന്നതാണ് സത്യം. അതുകൊണ്ട് ഗർഭാവസ്ഥയിൽ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാൽ ഉടന്‍ ഡോക്ടറുടെ അടുത്ത് എത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം.

English summary

Miscarriage In First Trimester

In this article we are discussing about the miscarriage in first trimester. Read on.
Story first published: Friday, November 22, 2019, 13:13 [IST]
X
Desktop Bottom Promotion