For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവം എളുപ്പമാക്കും ലൈംഗിക ബന്ധം

|

പ്രസവം എന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ എളുപ്പത്തില്‍ പ്രസവം നടക്കുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ചിലരില്‍ പെട്ടെന്നാണ് പ്രസവം നടക്കുന്നുണ്ട്. എന്നാല്‍ ചിലരിലാകട്ടെ വളരെയധികം സമയമെടുത്താണ് പ്രസവം നടക്കുന്നത്. എന്നാല്‍ പ്രസവം എളുപ്പത്തില്‍ നടക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

പ്രസവിക്കുമ്പോള്‍ വജൈനയിലെ അത്ഭുതമാറ്റം ഇങ്ങനെപ്രസവിക്കുമ്പോള്‍ വജൈനയിലെ അത്ഭുതമാറ്റം ഇങ്ങനെ

പ്രസവം എളുപ്പമാക്കുന്നതിനും പ്രസവത്തിന്റെ കാര്യത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സുഖപ്രസവത്തിന് വേണ്ടി അമ്മമാര്‍ക്കും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ എന്തൊക്കെയാണെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ നമുക്ക് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ. പ്രസവത്തീയ്യതിയുടെ കാര്യത്തില്‍ ആയിട്ടും പ്രസവം നടന്നില്ലെങ്കില്‍ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

 കിടക്കുന്ന പൊസിഷന്‍ മാറ്റാം

കിടക്കുന്ന പൊസിഷന്‍ മാറ്റാം

നിങ്ങള്‍ കിടക്കുന്ന പൊസിഷന്‍ ഒന്ന് മാറ്റിക്കിടക്കുന്നത് നല്ലതാണ്. പ്രസവം അടുക്കാറാവുമ്പോള്‍ കിടക്കുന്ന പൊസിഷനിലും മറ്റും വളരെയധികം ശ്രദ്ധ വേണ്ടതാണ്. കുഞ്ഞ് പുറത്തേക്ക് വരുന്ന സമയമാവുമ്പോള്‍ പെല്‍വിക് ഏരിയയില്‍ സമ്മര്‍ദ്ദം കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. ഇത് നിങ്ങളുടെ പ്രസവം എളുപ്പത്തിലാക്കുന്നതിനും പ്രശ്‌നങ്ങളില്ലാതെ പ്രസവം നടക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏറ്റവും അനുയോജ്യമായ പൊസിഷനില്‍ കിടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഇടക്ക് നടക്കാന്‍ ശ്രമിക്കുക

ഇടക്ക് നടക്കാന്‍ ശ്രമിക്കുക

ഇടക്കിക്ക് നടക്കാന്‍ ഗര്‍ഭിണികളോട് ഡോക്ടര്‍മാര്‍ പറയുന്നത് കേട്ടിട്ടില്ലേ? എന്തുകൊണ്ടാണ് ഇതെന്ന് നിങ്ങള്‍ക്കറിയാമോ? പ്രസവം അടുത്തെങ്കിലും നടക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല. ഇത് പ്രസവം എളുപ്പമാക്കുന്നതിന് സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ ചലനങ്ങള്‍ എളുപ്പത്തില്‍ ആക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ പ്രസവം എളുപ്പത്തിലാവുന്നു. മാത്രമല്ല പ്രശ്‌നങ്ങളില്ലാതെ സുഖപ്രസവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

സ്തനങ്ങളെ തടവുക

സ്തനങ്ങളെ തടവുക

സ്തനങ്ങള്‍ തടവുന്നത് വഴി ലഭിക്കുന്ന ഉത്തേജനത്തിലൂടെ നമുക്ക് പെട്ടെന്ന് പ്രസവം നടക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല സ്തനങ്ങളില്‍ ഇത്തേജനം സംഭവിക്കുമ്പോള്‍ അത് പ്രസവ വേദനയെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് ഗര്‍ഭിണികള്‍ പ്രസവത്തീയ്യതി അടുക്കുന്നതിന് മുന്‍പേ തന്നെ ചെയ്യേണ്ട കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രസവം എളുപ്പം നടക്കുന്നു.

ഇളം ചൂടുവെള്ളത്തിലെ കുളി

ഇളം ചൂടുവെള്ളത്തിലെ കുളി

കുളി വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ഇളം ചൂടുവെള്ളത്തിലെ കുളി നിങ്ങളുടെ ഗര്‍ഭകാലവും പ്രസവവും എല്ലാം സുഖകരമാക്കുന്നുണ്ട്. മാത്രമല്ല ഇത് സെര്‍വിക്കല്‍ കോണ്‍ട്രാക്ഷന്‍ വളരെയധികം പെട്ടെന്നാക്കുന്നതിനും സഹായിക്കുന്നു. ശ്വസന വ്യായാമം ഇടക്കിടക്ക് ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതോടൊപ്പം ഇളം ചൂടുവെള്ളത്തിലെ കുളിയും വളരെയധികം എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം.

അക്യുപ്രഷര്‍

അക്യുപ്രഷര്‍

അക്യുപ്രഷര്‍ ചെയ്യുന്നതും പ്രസവം എളുപ്പത്തില്‍ ആക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് വേദന കുറക്കുന്നതിനും അത് പല വിധത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പ്രസവ വേദന കുറക്കുന്നതിനും പ്രസവം എളുപ്പത്തില്‍ ആക്കുന്നതിനും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രസവത്തീയതി അടുത്ത് കൊണ്ടിരിക്കുമ്പോള്‍ ഒന്ന് അക്യുപ്രഷര്‍ ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വേദന കുറക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. ഇത് പ്രസവം എളുപ്പത്തില്‍ ആക്കുന്നതിനും വേദന രഹിത പ്രസവം നടക്കുന്നതിനും സഹായിക്കുന്നു. ഗര്‍ഭകാലത്തെ ലൈംഗിക ബന്ധത്തിന് ഇത്തരത്തില്‍ ചില ഗുണങ്ങള്‍ ഉണ്ട് എന്നുള്ളതാണ് സത്യം. പ്രസവത്തീയ്യതി അടുക്കുന്നതിനോടനുബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രസവം എളുപ്പത്തില്‍ ആക്കുന്നതിനും വേദന കുറഞ്ഞ പ്രസവത്തിനും സഹായിക്കുന്നുണ്ട്. ഇതിലെ ഓര്‍ഗാസം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഓക്സിടോസിന്റെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നു. ഇത് വേദനാരഹിതമായ പ്രസവത്തിന് സഹായിക്കുന്നുണ്ട്

English summary

Methods for Speeding Up Labor

Here in this article we are discussing about the natural methods for speed up your labor. Read on.
Story first published: Monday, April 13, 2020, 19:48 [IST]
X
Desktop Bottom Promotion