For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവമടുക്കാറായോ, ഹോസ്പിറ്റല്‍ ബാഗ് തയ്യാറാക്കാം: വേണ്ടത് ഇതെല്ലാം

|

ഗര്‍ഭകാലവും പ്രസവവും എല്ലാം സ്ത്രീകള്‍ക്ക് വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരികപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. പലപ്പോഴും സന്തോഷം നല്‍കുന്നത് തന്നെയാണ് ഈ സമയം എന്ന് നമുക്കറിയാം. എന്നാല്‍ ഗര്‍ഭകാലവും പ്രസവവും ഒന്നും അത്ര എളുപ്പത്തില്‍ നടക്കുന്ന ഒന്നല്ല. അതിന് അതിന്റേതായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവുന്നുണ്ട്. അതിനെയെല്ലാം തരണം ചെയ്താണ് ഓരോ സ്ത്രീയും അമ്മയാവുന്നത്. പ്രസവ സമയത്തും പ്രസവത്തിന് മുന്‍പും പ്രസവശേഷവും എല്ലാം സ്ത്രീകള്‍ പല കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യേണ്ടതായുണ്ട്.

Items To Pack For Hospital Bag

പ്രസവത്തിന് വേണ്ടി ആശുപത്രിയില്‍ പോവുന്നവര്‍ ഗര്‍ഭകാലം ആരംഭിക്കുന്നത് മുതല്‍ തന്ന തയ്യാറെടുപ്പുകള്‍ നടത്തുന്നു. എന്തൊക്കെയാണ് ഒരുക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ഇത്തരം കാര്യങ്ങള്‍ ഓരോരുത്തരും അറിഞ്ഞിരിക്കണം. പ്രസവത്തിന് പോവുന്നതിന് വേണ്ടി ഹോസ്പിറ്റല്‍ ബാഗ് പാക്ക് ചെയ്യുമ്പോള്‍ നാം തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ബേബി ഡയപ്പറുകള്‍

ബേബി ഡയപ്പറുകള്‍

പ്രധാനമായും ബേബി ഡയപ്പര്‍ എന്നത് മറക്കരുത്. ഇത് ആശുപത്രികളില്‍ നിന്ന് തരുമെങ്കിലും നിങ്ങളുടെ ബാഗില്‍ ഇതിന്റെ സ്ഥാനം പ്രധാനപ്പെട്ടത് തന്നെയാണ്. നിങ്ങളുടെ ആശുപത്രി ബാഗില്‍ ഡയപ്പറുകള്‍, ബോഡി വൈപ്പുകള്‍ എന്നിവ പോലുള്ള അവശ്യസാധനങ്ങള്‍ നിര്‍ബന്ധമായും വേണം. അതുകൊണ്ട് ഇവ ഒഴിവാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

നഴ്‌സിംഗ് തലയണ

നഴ്‌സിംഗ് തലയണ

കുഞ്ഞിന് ജനിച്ച സമയത്ത് ഇത്തരം കാര്യങ്ങള്‍ അനിവാര്യമാണ്. കാരണം പത്ത് മാസത്തോളം വയറ്റിനുള്ളില്‍ കിടന്ന കുഞ്ഞിന് പിന്നീട് ഒരു പുതുഅനുഭവമാണല്ലോ പ്രസവശേഷം ഉണ്ടാവുന്നത്. അതില്‍ ചില അസ്വസ്ഥതകള്‍ കുഞ്ഞിന് ഉണ്ടാവാം. അതിനെ പ്രതിരോധിക്കുന്നതിനും കുഞ്ഞിനെ കംഫര്‍ട്ട് ആക്കുന്നതിനും നഴ്‌സിംഗ് തലയണ സഹായിക്കുന്നു. നിങ്ങള്‍ക്ക് കുഞ്ഞിനെ മുലയൂട്ടുന്നതിനും ഇത് മികച്ചതാണ്.

ടോയ്‌ലറ്ററീസ്

ടോയ്‌ലറ്ററീസ്

ഇതില്‍ വരുന്നത് ഫെയ്‌സ് വൈപ്പുകള്‍, ടൂത്ത് ബ്രഷ്, ഹെയര്‍ ബ്രഷ്, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏത് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഉള്‍പ്പെടുന്നതാണ്. കാരണം പ്രസവ ശേഷം നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ എഴുന്നേറ്റ് പോയി മുഖം കഴുകുന്നതിനോ വൃത്തിയാക്കുന്നതിനോ സാധിച്ചെന്ന് വരില്ല. എന്നാല്‍ മുകളില്‍ പറഞ്ഞവ ഉപയോഗിച്ച് ഇരിക്കുന്ന ഇരിപ്പില്‍ തന്നെ ക്ലീന്‍ ചെയ്യാന്‍ സാധിക്കുന്നു. ഇതെല്ലാം ബാഗില്‍ അത്യാവശ്യം വേണ്ടത് തന്നെയാണ്.

ഫ്‌ളിപ്ഫ്‌ളോപ്‌സ്

ഫ്‌ളിപ്ഫ്‌ളോപ്‌സ്

ചെരിപ്പ് അനിവാര്യമാണ് എന്ന് നമുക്കറിയാം. എന്നാല്‍ പ്രസവ സമയത്തിന് ശേഷം കട്ടിയുള്ള ചെരുപ്പുകള്‍ പോലും നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ ചെരിപ്പിടാതെ ആശുപത്രിയില്‍ നില്‍ക്കുന്നതും അത്ര നല്ലതല്ല. അതിനെല്ലാം പരിഹാരം എന്ന നിലക്ക് ഹോസ്പിറ്റല്‍ ബാഗ് റെഡിയാക്കുമ്പോള്‍ നിങ്ങള്‍ ഒരു ജോഡി സ്ലിപ്പറുകള്‍ അല്ലെങ്കില്‍ ഫ്‌ളിപ് ഫ്‌ളോപുകള്‍ ബാഗില്‍ വെക്കേണ്ടതാണ്. ഇത് നിര്‍ബന്ധമായും എ്ല്ലാവരും ചെയ്യേണ്ട കാര്യമാണ്.

അയഞ്ഞ വസ്ത്രങ്ങള്‍

അയഞ്ഞ വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. പ്രത്യേകിച്ചും പ്രസവ ശേഷം. കാരണം ഇറുകിയതും പോളിസ്റ്ററുമായ വസ്ത്രങ്ങള്‍ കൂടുതല്‍ അസ്വസ്ഥത നിങ്ങളില്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കോട്ടണ്‍ വസ്ത്രങ്ങള്‍ അയഞ്ഞ രീതിയില്‍ ഉള്ളവ വാങ്ങിക്കാവുന്നതാണ്. ഇത് ബാഗില്‍ അത്യന്താപേക്ഷിതമാണ്. അത് കൂടാതെ അടിവസ്ത്രങ്ങളും ശ്രദ്ധിച്ച് വേണം വാങ്ങിക്കുന്നതിന്. അധികം ഇറുകിയ വസ്ത്രങ്ങള്‍ വാങ്ങിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

സാനിറ്ററി പാഡുകള്‍

സാനിറ്ററി പാഡുകള്‍

പ്രസവ ശേഷം ഉണ്ടാവുന്ന ബ്ലീഡിംങ് നിസ്സാരമല്ല. ഇത് കുറച്ച് നാള്‍ സ്ത്രീകളില്‍ ഉണ്ടാവുന്നു. അതിന് പരിഹാരം കാണുന്നതിന് പാഡ് ഉപയോഗിക്കുന്നവരാണ് നല്ലൊരു ശതമാനം പേരും. അതുകൊണ്ട് തന്നെ ഈ കനത്ത രക്തസ്രാവത്തെ നേരിടുന്നതിന് നിങ്ങള്‍ ഹോസ്പിറ്റല്‍ ബാഗില്‍ നിര്‍ബന്ധമായും സാനിറ്ററി പാഡുകള്‍ സൂക്ഷിക്കണം. അശുപത്രിയില്‍ ഇത് നല്‍കുമെങ്കിലും അതില്‍ കൂടുതല്‍ എണ്ണം പലര്‍ക്കും ആവശ്യമായി വന്നേക്കാം. അതുകൊണ്ട് വലിയ സാനിറ്ററി പാഡുകള്‍ ബാഗില്‍ വെക്കണം.

വലിയ ഡയപ്പറുകള്‍

വലിയ ഡയപ്പറുകള്‍

ചില സ്ത്രീകളില്‍ പ്രസവം സാധാരണയില്‍ കൂടുതല്‍ അസ്വസ്ഥതയും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരക്കാര്‍ക്ക് പൂര്‍ണമായും ബെഡ്‌റെസ്റ്റ് ആവശ്യമായി വരുന്നുണ്ട്. ഇത് ഡോക്ടര്‍ മുന്‍കൂട്ടി പറഞ്ഞ് കഴിഞ്ഞാല്‍ പ്രസവത്തിനായി പോവുന്നതിന് മുന്‍പ് വലിയ ഡയപ്പറുകള്‍ അഥവാ അഡല്‍ട്ട് ഡയപ്പറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് വലിയ സഹായകമാണ്.

ലോഷനും ലിപ് ബാമും

ലോഷനും ലിപ് ബാമും

ഇതെന്തിനാണ് ഈ വസ്തുക്കള്‍ ഹോസ്പിറ്റല്‍ ബാഗില്‍ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ പ്രസവ ശേഷം സ്ത്രീകളില്‍ വലിയ അളവില്‍ തന്നെ നിര്‍ജ്ജലീകരണം സംഭവിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചിലുണ്ടാക്കുകയും ചെയ്യുന്നു. അതില്‍ നിന്ന് നിങ്ങള്‍ക്ക് സ്വയം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഹോസ്പിറ്റല്‍ ബാഗില്‍ വേണം എന്ന് പറയുന്നത്. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തേയും കൂടി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് മുകളില്‍ പറഞ്ഞ വസ്തുക്കളെല്ലാം തന്നെ നിങ്ങളുടെ ഹോസ്പിറ്റല്‍ ബാഗില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

തക്കാളിപ്പനി കുട്ടികളില്‍ പിടിമുറുക്കുന്നു: ശ്രദ്ധിക്കണം ഓരോ ലക്ഷണവുംതക്കാളിപ്പനി കുട്ടികളില്‍ പിടിമുറുക്കുന്നു: ശ്രദ്ധിക്കണം ഓരോ ലക്ഷണവും

നവജാത ശിശുക്കളില്‍ ചര്‍മ്മം ഇളകി വരുന്നത് എന്തുകൊണ്ട്, കാരണവും പരിഹാരവുംനവജാത ശിശുക്കളില്‍ ചര്‍മ്മം ഇളകി വരുന്നത് എന്തുകൊണ്ട്, കാരണവും പരിഹാരവും

English summary

Items To Pack For Hospital Bag For Mom and Baby Before Delivery In Malayalam

Here in this article we are discussing about the items to pack your hospital bag for mom and baby before delivery in malayalam. Take a look.
Story first published: Saturday, May 14, 2022, 16:51 [IST]
X
Desktop Bottom Promotion