Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
മാര്‍ച്ച് 1-7 വരെ ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
പുതിയ മാസത്തിലേക്ക് കടക്കുമ്പോള്‍ അത് പുതിയ ഒരു ആഴ്ചയ്ക്ക് കൂടിയാണ് തുടക്കം കുറിയ്ക്കുന്നത് എന്നതാണ് സത്യം. കാരണം മാര്‍ച്ച് 1-ന് സംഖ്യാശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും അതുപോലെ തന്നെ സംഖ്യാശാസ്ത്രപരമായി ബന്ധമുണ്ടെന്നാണ് പറയുന്നത്.
മാര്‍ച്ച് ആദ്യവാരം നിങ്ങളുടെ ജനനസംഖ്യ അനുസരിച്ച് ജീവിതത്തിലെ വിവിധ മേഖലകളില്‍ മാറ്റങ്ങളും അവസരങ്ങളും മാറി വരാം. ഇത്തരത്തില്‍ ജനിച്ച തീയതിയുടെ അക്കങ്ങള്‍ ചേര്‍ത്ത് ലഭിക്കുന്ന സംഖ്യ (1-9) പ്രകാരമുള്ള വാരഫലം ചുവടെ നല്കുന്നു. നിങ്ങളുടെ ഫലങ്ങള്‍ എപ്രകാരമാണ് എന്ന് നോക്കാം.

ജനനസംഖ്യ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ വാരം നേതൃഗുണം കൂടുതല്‍ പ്രകടമാകും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ തേടി എത്തും. കൂടാതെ സാമ്പത്തികമായി സ്ഥിരത കൈവരുന്ന ആഴ്ചയും കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
ജനനസംഖ്യ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ സൗഹൃദവും സമാധാനവും നിലനില്‍ക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. കൂടാതെ കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് സാധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ജനനസംഖ്യ 3
നിങ്ങള്‍ക്ക് വരുന്ന ആഴ്ചയില്‍ പലപ്പോഴും ക്രീയേറ്റീവ് ആയ കാര്യങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. പഠനം, പരീക്ഷ, അഭിമുഖം എന്നിവയില്‍ അനുകൂല ഫലം പ്രതീക്ഷിക്കാവുന്നതാണ്. ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുകയും ചെയ്യും.
ജനനസംഖ്യ 4
നിങ്ങളുടെ ജന്മസംഖ്യ 4 അണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അത്ര നല്ല ഫലങ്ങള്‍ അല്ല. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ പലപ്പോഴും പ്രതീക്ഷിക്കാത്ത ചില ചെലവുകള്‍ വരാം. എന്നാല്‍ കഠിനാധ്വാനം ഫലം കാണും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. നിസ്സാര കാര്യങ്ങളില്‍ ആശങ്ക ഒഴിവാക്കണം.

ജനനസംഖ്യ 5
നിങ്ങള്‍ക്ക് വരുന്ന ആഴ്ചയില്‍ യാത്രകള്‍ക്കും പുതിയ പദ്ധതികള്‍ക്കും അനുയോജ്യമായ സമയം. ആശയവിനിമയം നല്ല രീതിയില്‍ പുരോഗമിക്കുന്നു. അത് വഴി സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്,
ജനനസംഖ്യ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പ്രണയവും കുടുംബവും എല്ലാം സന്തോഷകരവും അതുപോലെ തന്നെ ശക്തവുമായിരിക്കും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കലാരംഗത്ത് നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു.
ജനനസംഖ്യ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ആത്മപരിശോധനയ്ക്ക് ഉള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചിച്ച് മുന്നോട്ട് പോകുന്നതിന് ശ്രദ്ധിക്കണം. ്അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു.
ജനനസംഖ്യ 8
ജന്മസംഖ്യ 8 ആണെങ്കില്‍ അത് നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ അല്പം സൂക്ഷിക്കണം. എല്ലാ കാര്യത്തിലും വിജയം തേടി എത്തുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഈ സമയം നേരിടേണ്ടി വരും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
ജനനസംഖ്യ 9
ജന്മസംഖ്യ 9 എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പല പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതായിരിക്കും.



Click it and Unblock the Notifications
