Latest Updates
-
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സമ്പൂര്‍ണ വാരഫലം: നേരിടാനിരിക്കുന്നത് നിസ്സാരമല്ല, ഓരോ ചുവടിലും അപകടം ഈ രാശിക്കാര്‍ക്കൊപ്പം
പുതിയ ആഴ്ചക്ക് തുടക്കമിടുമ്പോള്‍ അതില്‍ ഗുണാനുഭവങ്ങളും അതുപോലെ തന്നെ ദോഷഫലങ്ങളും തേടി എത്തുന്ന ചില രാശിക്കാരുണ്ട്. ഈ ആഴ്ചയില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളെ കാത്തിരിക്കുന്ന ദോഷഫലങ്ങളില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണോ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. സാമ്പത്തിക സന്തോഷവും കരിയറും ജോലിയും ജീവിതവും എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നതും.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ പുതിയ ആഴ്ചയില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും നാം അറിയാതെ പല കാര്യങ്ങളും സംഭവിക്കും. അതെല്ലാം തന്നെ ദോഷഫലങ്ങളിലേക്ക് വിരല്‍ ചുണ്ടുന്നതാണെങ്കില് അത് എത്രത്തോളം മാറ്റങ്ങളുണ്ടാക്കും എന്ന് നോക്കാം. ഏതൊക്കെയാണ് മോശം ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രാശിക്കാര്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബിസിനസ് സംബന്ധമായ മാറ്റങ്ങളില്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും വര്‍ദ്ധിക്കുന്നു. കൂടാതെ പല ബന്ധങ്ങളിലും തടസ്സങ്ങള്‍ തേടി എത്തും. അത് കൂടാതെ ചെറിയ കാര്യം പോലും നേടി എടുക്കുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവും. നിര്‍ണായകമായ പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ ചെയ്യേണ്ടതായി വരും. പല തീരുമാനങ്ങളും എടുക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തെക്കൂടി സ്വാധീനിക്കുന്നതാണ് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. പലപ്പോഴും മുന്‍പേ എടുത്ത തീരുമാനങ്ങള്‍ എല്ലാം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതിവേഗത്തില്‍ തീരുമാനം എടുക്കുന്നതിന് ശ്രമിക്കരുത്. അത് പിന്നീട് അങ്ങോട്ട് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. അത് പലപ്പോഴും ജോലി വേണ്ട എന്ന തീരുമാനത്തിലേക്ക് വരെ നിങ്ങളെ എത്തിക്കും. പലപ്പോഴും വൈകി എടുക്കുന്ന പല തീരുമാനങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. പദ്ധതികള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. പലതും നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതിന് യോഗം കാണുന്നു. സഹകരണം എല്ലാ കാര്യത്തിലും അനിവാര്യമാണ്. ജീവിതത്തിലെ പ്രതിസന്ധികള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ പലതും വര്‍ദ്ധിക്കുന്നു. അതോടൊപ്പം ഇവയില്‍ പലതും പരിഹരിക്കാന്‍ സാധിക്കാതെ വരുന്നത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇരട്ടിയാക്കും. മാനസികാരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് വര്‍ദ്ധിക്കുന്നത് ജീവിതത്തില്‍ താളപ്പിഴകളുണ്ടാക്കും. സാമ്പത്തികമായി കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. അതിന്റെ ഫലമായി ജീവിചം കൂടുതല്‍ ദുസ്സഹമാവുന്ന അവസ്ഥകളുണ്ടാവും. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളേയും അഭിമുഖീകരിക്കേണ്ടി വരും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പ്രവൃത്തി മേഖലയില്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വരും. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ പലതും പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ഏത് കാര്യത്തിലും അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കുന്നത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കും. ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ആശുപത്രി വാസത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. അതുകൊണ്ട് തന്നെ അവയെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമായ പല കാര്യങ്ങളും ജീവിതത്തില്‍ പിന്നീട് ഗുരുതരമായി മാറുന്നു.



Click it and Unblock the Notifications
