Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുട്ടയുടെ മഞ്ഞ കഴിക്കാതെ വെള്ള മാത്രമാണോ കഴിക്കുന്നത്? ഡോക്ടര്‍ വിശദീകരിക്കുന്ന അപകടം
പലരും മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്ന ശീലമുള്ളവരായിരിക്കും. അതാണ് ആരോഗ്യം എന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നതും. എന്നാല്‍ ആരോഗ്യം സംരക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം. കാരണം മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നവരില്‍ അത് ഗുണത്തേക്കാളുപരി ദോഷമാണ് ഉണ്ടാക്കുന്നത് എന്നാണ് ഡല്‍ഹിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അലോക് ചോപ്ര പറയുന്നത്. കാരണം ഇത്തരത്തില്‍ വെള്ള മാത്രം കഴിക്കുന്നത് വഴി അത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്.
എന്നാല്‍ മഞ്ഞ ഒഴിവാക്കിയാല്‍ അതുണ്ടാക്കുന്ന അപകടങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. കാരണം ഇത്തരത്തില്‍ വെള്ള മാത്രം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ വീക്കമുണ്ടാക്കും എന്നാണ് ഇദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ച പോസ്റ്റിലൂടെ പറയുന്നത്. അത് കൂടാതെ മറ്റ് പല കാര്യങ്ങളും മുട്ടയുടെ വെള്ള മാത്രം കഴിക്കുകയും അത് വഴി മഞ്ഞ ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ദഹന പ്രശ്നങ്ങള്‍
മുട്ടയുടെ വെള്ള മാത്രം അമിതമായി കഴിക്കുന്നത് സാല്‍മോണല്ല ബാക്ടീരിയയുടെ വളര്‍ച്ചക്കും അത് വഴി ഭക്ഷ്യവിഷബാധക്കും കാരണമാകുന്നു. അത് കൂടാതെ ഇത് ദഹനാരോഗ്യത്തേയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തും എന്നാണ്. അത് കൂടാതെ മുട്ടയുടെ മഞ്ഞയിലാണ് പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നത്. വൈറ്റമിന്‍ എ, ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവയെല്ലാം തന്നെ മുട്ടയുടെ മഞ്ഞയിലാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട ്തന്നെ മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നത് വഴി നിങ്ങള്‍ക്ക് ശരീരത്തിന് ലഭിക്കേണ്ട പോഷകങ്ങള്‍ ലഭിക്കാതെ വരുന്നു.
പ്രോട്ടീന്‍ മാത്രം ലഭിക്കും
മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിലെ ബയോട്ടിന്‍ എന്ന വൈറ്റമിന്റെ ആഗിരണം ഇത് തടയുന്നു. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ പോഷകക്കുറവ് സംഭവിക്കുകയും അത് ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവും. മുട്ടയുടെ മഞ്ഞ മാത്രം കഴിക്കുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ വളരെ കൂടുതലായിരിക്കും.
ശരീരത്തിന് വീക്കം
മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് പലപ്പോഴും ശരീരത്തിന് വീക്കം ഉണ്ടാക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന ലീക്കി ഗട്ട് എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം കരുതലോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യത്തെ പൂര്‍ണമായും പ്രശ്നത്തിലേക്ക് എത്തിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ എല്ലാം കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

കൊളസ്ട്രോള്‍ ഭയം വേണ്ട
കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പലരും മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നു. എന്നാല്‍ അത് തെറ്റിദ്ധാരണയാണ് എന്നാണ് അദ്ദഹം വ്യക്തമാക്കുന്നത്. ശരീരത്തിലെ കൊളസ്ട്രോളിന്റെ 85% നിര്‍മ്മിക്കപ്പെടുന്നത് കരള്‍ മൂലാണ്. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന കൊളസ്ട്രോള്‍ പലപ്പോഴും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ ഇത് കാര്യമായി ബാധിക്കുന്നില്ലെന്നാണ് ആധുനിക പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ച് തന്നെ ഹൃദയാരോഗ്യത്തിന് വേണ്ടി മുട്ടയുടെ മഞ്ഞ ഒഴിവാക്കേണ്ടതില്ല. മാത്രമല്ല പല പ്രധാനപ്പെട്ട പോഷകങ്ങളെല്ലാം അടങ്ങിയിരിക്കുന്നത് മുട്ടയുടെ മഞ്ഞയിലാണ്. അതുകൊണ്ട് തന്നെ ഇവ ഒഴിവാക്കുമ്പോള്‍ ഏറ്റവും പോഷകങ്ങള്‍ നിറഞ്ഞ ഭാഗമാണ് ഒഴിവാക്കപ്പെടുന്നത്.
്മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
മുട്ട കഴിക്കുമ്പോള്‍ എപ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ ഡോ. ചോപ്ര പറയുന്നത് അതിന്റെ ഗുണമേന്മ വളരെയധികം പ്രധാനപ്പെട്ടതാണ് എന്നതാണ്. പലപ്പോഴും കൃത്രിമ തീറ്റകള്‍ നല്കി ഫാമുകളില്‍ വളര്‍ത്തുന്ന കോഴിയുടെ മുട്ട തിരഞ്ഞെടുക്കരുത്. അതിന് പകരമായി സ്വാഭാവികമായ സാഹചര്യങ്ങളില്‍ വളരുന്ന നാടന്‍ കോഴികളുടെ മുട്ടയാണ് തിരഞ്ഞെടുക്കേണ്ടത്. ഇത് തന്നെയാണ് ആരോഗ്യത്തിനും നല്ലത്. മുട്ട കഴിക്കുമ്പോള്‍ അത് കൊണ്ട് തന്നെ വെള്ളയും മഞ്ഞയും ചേര്‍ത്ത് കഴിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞ് വെക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications