Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍: ഫലം ഉറപ്പാണ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതവണ്ണവും കുടവയറും. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ തുടക്കം മുതലേ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് അല്‍പം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ്. കാരണം എന്തൊക്കെ ചെയ്താലും വയറിലെ കൊഴുപ്പ് കുറയാതെ നില്‍ക്കുന്നത് പലരിലും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നു. പലപ്പോഴും ശരീരത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് കുടവയര്‍ എന്നത്. കാരണം അമിതമായ കൊഴുപ്പ് പലപ്പോഴും പ്രമേഹം, കരള്‍ രോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ കൊഴുപ്പ് ആന്തരികാവയവങ്ങളെ ചുറ്റിപ്പറ്റിയായതുകൊണ്ട് തന്നെ ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.
എന്നാല്‍ ശരീരത്തിലെ പ്രധാന സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ ഇതിന് കാരണമാകുന്നുണ്ട് എന്നതാണ് സത്യം. പലപ്പോഴും മെറ്റബോളിസം ഉള്‍പ്പടെയുള്ള ശരീരത്തിന്റെ പ്രതികരണത്തെ സ്വാധീനിക്കുന്നതാണ് കോര്‍ട്ടിസോള്‍. എന്നാല്‍ തുടര്‍ച്ചയായ മാനസിക സമ്മര്‍ദ്ദം വരുമ്പോള്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കുമെന്ന് ഫിറ്റ്‌നസ് വിദഗ്ദ്ധന്‍ വണിത അശോക് ഹെല്‍ത്ത്‌ഷോട്ട്‌സിനോട് വിവരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കാം.

എന്തുകൊണ്ട് കോര്‍ട്ടിസോള്‍ കുറയ്ക്കണം?
ശരീരത്തില്‍ പലപ്പോഴും കോര്‍ട്ടിസോളിന്റെ അളവിലുണ്ടാകുന്ന വര്‍ദ്ധനവ് ശരീരത്തില്‍, പ്രത്യേകിച്ച് വയറിന് ചുറ്റും, കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. അത് മാത്രമല്ല ഉയര്‍ന്ന അളവിലുള്ള കോര്‍ട്ടിസോള്‍ വിസറല്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. എന്നാണ് ബയോകെമിക്കല്‍ ഫാര്‍മക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. ഇത് ശരീരത്തിന്റെ മാറ്റം മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും അത് ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കും. അതിന്റെ ഫലമായി അനാരോഗ്യകരമായ ഭക്ഷണശീലവും സംഭവിക്കും. എന്നാല്‍ ഇതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ പ്രതിരോധിക്കുന്നതിനും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
മെഡിറ്റേഷനും ഭക്ഷണത്തിലും ശ്രദ്ധിക്കുക
മെഡിറ്റേഷന്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റം ഒട്ടും തന്നെ നിസ്സാരമല്ല. കാരണം ഇത് സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിനും അത് വഴി ആരോഗ്യം മികച്ചതാക്കുന്നതിനും സാധിക്കും. ദിവസവും മെഡിറ്റേഷന്‍ ശീലിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും. പത്ത് മിനിറ്റെങ്കില്‍ പോലും നിങ്ങളില്‍ അത് മാറ്റങ്ങളുണ്ടാക്കും. അത് കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം സമ്മര്‍ദ്ദം കുറയ്ക്കുന്നത് വഴി മൈന്‍ഡ്ഫുള്‍ ഈറ്റിംഗ് എന്ന അവസ്ഥയിലേക്ക് എത്തുന്നതിന് ശ്രദ്ധിക്കണം. ഇത് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനോടൊപ്പം തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കും.
വ്യായാമം ശീലമാക്കുക
വ്യായാമം സ്ഥിരമായി ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ അത് ശരിയായ രീതിയില്‍ ആണോ ചെയ്യുന്നത് എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ഓട്ടം, സൈക്ലിംഗ്, നീന്തല്‍ എന്നിവ കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കാം. ഇത് നിങ്ങളില്‍ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കും. 'ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസം' പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 30 മിനിറ്റ് മിതമായ വ്യായാമം കോര്‍ട്ടിസോള്‍ അളവ് താല്‍ക്കാലികമായി കുറയ്ക്കാന്‍ സഹായിക്കുന്നു എന്നാണ് പറയുന്നത്.

സമീകൃതാഹാരം
ആഹാരത്തിന്റെ കാര്യത്തിലും അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കാരണം സമ്മര്‍ദ്ദം പലപ്പോഴും അനാരോഗ്യകരമായ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം കോര്‍ട്ടിസോളിനെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. പലപ്പോഴും ഭക്ഷണത്തിലൂടെ ശരീരത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പോഷകങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് വഴി ഹോര്‌മോണ്‍ നില നിയന്ത്രിക്കുന്നതിനും സഹായിക്കും.
ഉറക്കം അനിവാര്യം
ഉറക്കം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്, കാരണം അനാരോഗ്യകരമായ ഉറക്കം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഉറക്കം കൃത്യമായിരിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുകയും ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 7 മണിക്കൂറില്‍ താഴെയാണ് ഉറക്കമെങ്കില്‍ അത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ഹോബികളില്‍ പ്രധാനം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഹോബികള്‍ വളരെ പ്രധാനപ്പെട്ടതാണ്. കാരണം ദൈനംദിന ജീവിതത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്തിയാല്‍ അതിനെ പ്രതിരോധിക്കാന്‍ തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. നിങ്ങള്‍ക്ക് എന്താണ് സന്തോഷം നല്‍കുന്നത് എന്ന് കണ്ടെത്തി തിരിച്ചറിഞ്ഞ് അതിന് വേണ്ടി സമയം കണ്ടെത്തുക. കൂടാതെ ഹോബികള്‍ ആസ്വദിച്ച് ചെയ്യുന്നവരില്‍ അത് പലപ്പോഴും കോര്‍ട്ടിസോള്‍ അളവ് കുറയ്ക്കുകയും അമിതവണ്ണത്തിന് പരിഹാര ംകാണുന്നതിന് സഹായിക്കുകുയം ചെയ്യുന്നു. ഒരാഴ്ചയില്‍ അല്‍പ സമയം നിങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications