For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാരംഭത്തില്‍ സ്തനങ്ങളില്‍ ചൊറിച്ചിലോ, കാരണം

|

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഓരോ ആഴ്ച ഗര്‍ഭം പിന്നിടുമ്പോഴും അത് നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ കൂടി വരുന്നു. എന്നാല്‍ പ്രസവ ശേഷം ഓമനക്കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ നിങ്ങള്‍ അനുഭവിച്ച എല്ലാ വിഷമവും മറക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തെക്കുറിച്ചോ മാനസികമായുണ്ടാവുന്ന വെല്ലുവിളികളെക്കുറിച്ചോ ഒന്നും ആരും ആ സമയം ചിന്തിക്കുന്നില്ല. എന്നാല്‍ ആരോഗ്യാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പോലെ തന്നെ ശരീരത്തിന് പുറത്തുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും ഗര്‍ഭകാലത്ത് അറിഞ്ഞിരിക്കണം.

Itchy Breast During Pregnancy Causes, Symptoms And Treatment

3 വയസ്സുകാരിക്ക് കൊറോണ; കുട്ടികളിൽ ലക്ഷണങ്ങള്‍3 വയസ്സുകാരിക്ക് കൊറോണ; കുട്ടികളിൽ ലക്ഷണങ്ങള്‍

ഹോര്‍മോണ്‍ സംബന്ധമായ മാറ്റങ്ങള്‍ കാരണം പലപ്പോഴും സ്തനങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് സ്തനങ്ങളില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍. അത് പലപ്പോഴും നിങ്ങളുടെ സൈ്വര്യം കെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. കുറച്ച് കാലത്തേക്ക് മാത്രമേ ഇത് നിലനില്‍ക്കുകയും ഉള്ളൂ. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. എങ്കിലും സ്തനങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. സ്തനങ്ങളിലും നിപ്പിളിലും ഉണ്ടാവുന്ന ചൊറിച്ചിലിന്റെ കാരണങ്ങളും അതിന്റെ പരിഹാരങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഗര്‍ഭധാരണ ലക്ഷണം
ഗര്‍ഭധാരണം ഉറപ്പിക്കുന്നതിന് മുന്‍പ് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇതില്‍ മുലക്കണ്ണില്‍ അല്ലെങ്കില്‍ സ്തനങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഗര്‍ഭധാരണത്തിനു ശേഷമുള്ള ഒന്ന് മുതല്‍ രണ്ടാഴ്ച വരെ സ്തന മാറ്റങ്ങള്‍ ആരംഭിക്കാം. എന്നിരുന്നാലും, ഇത് ഗര്‍ഭാവസ്ഥയുടെ ആദ്യ ലക്ഷണമായി കണക്കാക്കരുത്. മറ്റ് ഗര്‍ഭധാരണ ലക്ഷണങ്ങളും കൂടി കാണുമ്പോള്‍ മാത്രമേ നിങ്ങളുടെ ഗര്‍ഭധാരണം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങള്‍ കൊണ്ട് മാത്രം ഗര്‍ഭധാരണം ഉറപ്പിക്കരുത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഗര്‍ഭാവസ്ഥയില്‍ സ്തനങ്ങളില്‍ ഇത്തരം ചൊറിച്ചിലുകളും അസ്വസ്ഥതകളും ഉണ്ടാവുന്നത് എന്ന് നോക്കാം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
ഗര്‍ഭകാലത്തുണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലരും മറക്കുന്നതാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിലെ മിക്ക മാറ്റങ്ങളും സംഭവിക്കുന്നത് പ്രോജസ്റ്ററോണ്‍, ഈസ്ട്രജന്‍ എന്നിവയുടെ അളവ് കൂടുന്നതിനാലാണ്, കൂടാതെ ഗര്‍ഭാവസ്ഥയെ ബാധിക്കുന്ന മറ്റ് ഹോര്‍മോണുകളും പ്രധാനപ്പെട്ട മാറ്റങ്ങള്‍ ശരീരത്തില്‍ വരുത്തുന്നുണ്ട് . മുലക്കണ്ണുകളുടെ തിയോറോളയിലും പരിസരത്തും ചര്‍മ്മത്തിന്റെ കറുപ്പിനൊപ്പം നിങ്ങള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടാനുള്ള കാരണം ഇതാണ്. അതുകൊണ്ട് ഇത് സാധാരണ മാറ്റമായി കണക്കാക്കാവുന്നതാണ്.

ചര്‍മ്മം വരളുന്നത്
ചര്‍മ്മം വരളുന്നത് പലപ്പോഴും നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചക്ക് അനുസരിച്ച് സ്വാഭാവികമായി സംഭവിക്കുന്ന മാറ്റങ്ങളാണ്. കുഞ്ഞ് വളരുമ്പോള്‍ ചര്‍മ്മം വലുതാവുകയും സ്തനങ്ങള്‍ വരണ്ടതാകുന്നതിനും അസ്വസ്ഥതയും ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് സ്‌കിന്‍ സ്‌ട്രൈ അല്ലെങ്കില്‍ എന്നറിയപ്പെടുന്നു. ഇത് തന്നെയാണ് പലപ്പോഴും ചൊറിച്ചിലിലേക്കും മാറുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതല്ല.

യീസ്റ്റ് അണുബാധകള്‍
സ്ത്രീകളെ ബാധിക്കുന്ന യീസ്റ്റ് അണുബാധകള്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാരണമാകുന്നുണ്ട് . ഈ അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇതിനെക്കുറിച്ച് കൃത്യമായി ഡോക്ടറോട് പറയാന്‍ ശ്രമിക്കണം. എന്നാല്‍ ഈ പ്രശ്്‌നത്തെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ സാധാരണ ഉണ്ടാവുന്ന ഒന്നാണ് ഈ പ്രശ്‌നങ്ങള്‍ എന്നുള്ളതാണ് സത്യം. പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മോയ്‌സ്ചുറൈസിംങ് ലോഷന്‍
മോയ്‌സ്ചുറൈസിംഗ് ലോഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും മറ്റും സഹായിക്കുന്നുണ്ട്. കൊക്കോ വെണ്ണ, വിറ്റാമിന്‍ ഇ ഓയില്‍, കറ്റാര്‍ വാഴ, ലാനോലിന്‍ അല്ലെങ്കില്‍ പെട്രോളിയം ജെല്ലി, കാലാമിന്‍ ലോഷന്‍ എന്നിവ അടങ്ങിയ ലോഷനുകള്‍ ചൊറിച്ചില്‍ അകറ്റുന്നതിന് സഹായിക്കും. സുഗന്ധങ്ങളോ മദ്യമോ അടങ്ങിയ ലോഷനുകളൊന്നും ഉപയോഗിക്കരുത്, കാരണം അവ ചര്‍മ്മത്തെ വരണ്ടതാക്കും. ഏതെങ്കിലും പുതിയ ക്രീം പരീക്ഷിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നതിന് ശ്രദ്ധിക്കാവുന്നതാണ്.

ശരിയായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക
ശരിയായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ഒരു പരിധി വരെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വളരെയധികം ശ്രദ്ധിച്ച് വേണം മെറ്റേണിറ്റി ബ്രാ തിരഞ്ഞെടുക്കുന്നതിന്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങളെ വലക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് പെട്ടെന്ന് തന്നെ ശ്രദ്ധിക്കേണ്ടതാണ്.

ചൂടുവെള്ളത്തിലെ കുളി
ചൂടുവെള്ളത്തിലെ കുളി ഗര്‍ഭകാലത്ത് പലരും സ്ഥിരമാക്കുന്നുണ്ട്. എന്നാല്‍ ഇത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കുകയാണ് നല്ലത്. കാരണം ഇത് ചര്‍മ്മം വരണ്ടതാക്കുന്നതിനും ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ചൂടുവെള്ളത്തിലെ കുളി കാരണം അത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചൂടുവെള്ളത്തിലെ കുളി ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം.

ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടത്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ ഇത് ചര്‍മ്മം നിര്‍ജ്ജലീകരണമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും സ്തനങ്ങളിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

English summary

Itchy Breast During Pregnancy Causes, Symptoms And Treatment

Here in this article we are discussing about the causes, symptoms and treatment of itchy breast during pregnancy. Read on.
X
Desktop Bottom Promotion