For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം ഉടനെ വേണമെങ്കില്‍ ഈ ദിനം സെക്‌സ്‌

|

ഗര്‍ഭധാരണം എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. കാരണം ശാരീരികമായും മാനസികമായും ഗര്‍ഭധാരണത്തിന് തയ്യാറായി എന്ന് തോന്നിയാല്‍ മാത്രമേ അതിന് തയ്യാറാവാന്‍ പാടുള്ളൂ. ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതിന് ഏത് സമയമാണ് നല്ലത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. വളരെയധികം സങ്കീര്‍ണമായ ഒരു കാര്യം തന്നെയാണ് ഗര്‍ഭധാരണം എന്ന് പറയുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗര്‍ഭിണിയാകാതിരിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ചിലര്‍ക്കാകട്ടെ പെട്ടെന്നാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. എന്നാല്‍ ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. ഇവ എന്താണെന്ന് അറിഞ്ഞിരിക്കണം.

അനാവശ്യ ഗര്‍ഭധാരണം തടയാന്‍ ചെമ്പരത്തി പ്രയോഗംഅനാവശ്യ ഗര്‍ഭധാരണം തടയാന്‍ ചെമ്പരത്തി പ്രയോഗം

ഫെര്‍ട്ടൈല്‍ പിരിയഡ് നോക്കിയാണ് ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കേണ്ടത്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതും ആണ്. എപ്പോഴാണ് ഓവുലേഷന്‍ എപ്പോഴാണ് ഓവുലേഷന്‍ നടക്കുന്നത്, എത്ര ദിവസം ഓവുലേഷന്‍ ഉണ്ട് എന്നുള്ളതിനെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ഓവുലേഷന്‍ അറിയുക

ഓവുലേഷന്‍ അറിയുക

ഓവുലേഷന്‍ എപ്പോഴാണ് നടക്കുന്നത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കൃത്യമായി ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഓവുലേഷന്‍ കണ്ടെത്തുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയാണ്. എന്നാല്‍ കൃത്യമല്ലാത്ത ആര്‍ത്തവമില്ലാത്തവരില്‍ ഓവുലേഷന്‍ ദിനങ്ങള്‍ കണ്ടെത്തുന്നതിന് അല്‍പം പ്രയാസമുള്ളതാണ്. 28 ദിവസം ആര്‍ത്തവമുള്ളവരില്‍ 14-ാമത്തെ ദിവസമാണ് ആര്‍ത്തവം വരുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പെട്ടെന്ന് ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്. എന്നാല്‍ ആര്‍ത്തവ ദിനങ്ങള്‍ കയറിയിറങ്ങി വരുന്നവര്‍ക്ക് ഓവുലേഷന്‍ കണ്ടെത്തുക അല്‍പം പ്രയാസമുള്ള ഒന്നാണ്.

ബീജോത്പാദ്‌നം

ബീജോത്പാദ്‌നം

സ്ത്രീകളില്‍ അണ്ഡോത്പാദന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡം പലപ്പോഴും കൃത്യസമയത്ത് ബീജവുമായി കൂടിച്ചേര്‍ന്നില്ലെങ്കില്‍ അത് ഗര്‍ഭധാരണം സംഭവിക്കാതെ പോവുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ പുരുഷനില്‍ ഏത് സമയത്തും ബീജോത്പാദനം നടക്കുന്നതിനാല്‍ ഇവര്‍ക്ക് എല്ലാ സമയവും പ്രത്യുത്പാദന ശേഷിയുള്ളതായി കണക്കാക്കാവുന്നതാണ്. ബീജങ്ങള്‍ സ്ത്രീ ശരീരത്തില്‍ പ്രവേശിച്ച് 6 ദിവസം വരെ ജീവനോടെ ഇരിക്കുന്നുണ്ട്. എന്നാല്‍ ഓവുലേഷന്‍ ശേഷം സ്ത്രീയില്‍ അണ്ഡം ഒരു ദിവസമാണ്‍ ജീവനോടെ ഉണ്ടാവുന്നത്. ഈ സമയത്ത് ബീജസങ്കലനം സംഭവിച്ചില്ലെങ്കില്‍ അത് ഗര്‍ഭധാരണം സംഭവിക്കാതിരിക്കുന്നതിനുള്ള ഒരു കാരണമായി മാറുന്നു.

ഫെര്‍ട്ടൈല്‍ പിരിയഡ്

ഫെര്‍ട്ടൈല്‍ പിരിയഡ്

സ്ത്രീകളില്‍ ഓവുലേഷന്‍ നടക്കുന്നതിന് രണ്ട് ദിവസം മുന്‍പും ഓവുലേഷന് ശേഷമുള്ള ഒരു ദിവസവും പ്രത്യുത്പാദന ശേഷി കൂടുതലുള്ള സമയമാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് ബന്ധപ്പെടുമ്പോള്‍ ഗര്‍ഭധാരണം സംഭവിക്കുന്നു. ഈ സമയത്തെയാണ് ഫെര്‍ട്ടൈല്‍ പിരിയഡ് എന്ന് പറയുന്നത്. സാധാരണ 28 ദിവസം ആര്‍ത്തവ ചക്രമുള്ള സ്ത്രീകളില്‍ ഓവുലേഷന്‍ തുടങ്ങുന്നത് 11-ാമത്തെ ദിവസം മുതലാണ് ഇത് 16-ാമത്തെ ദിവസം അവസാനിക്കുകയും ചെയ്യുന്നുണ്ട്. അതായത് ഓവുലേഷന്‍ മുന്‍പ് അഞ്ച് ദിവസവും ഓവുലേഷന് ശേഷം രണ്ട് ദിവസവും ആണ് ഗര്‍ഭധാരണത്തിന് പറ്റിയ സമയം. ഈ സമയമാണ് ഫെര്‍ട്ടൈല്‍ പിരിയഡ് എന്ന് പറയുന്നത്.

ബീജത്തിന്റെ ആയുസ്സ്

ബീജത്തിന്റെ ആയുസ്സ്

പുരുഷനില്‍ നിന്ന് പുറത്തേക്ക് വരുന്ന ബീജത്തിന്റെ ആയുസ്സ് 5 ദിവസമാണ്. ഈ ബീജം ഓവുലേഷന് അഞ്ച് ദിവസം മുന്‍പ് വരെ ബന്ധപ്പെട്ടാലും അത് പലപ്പോഴും ഗര്‍ഭധാരണത്തിന് ഇടയാക്കുന്നുണ്ട്. ഈ സമയത്ത് വരുന്ന അണ്ഡവുമായി ബീജം ചേരുമ്പോള്‍ വിജയകരമായ ഗര്‍ഭധാരണത്തില്‍ ഇത് അവസാനിക്കുന്നുണ്ട്. അണ്ഡത്തിന്റേയും ബീജത്തിന്റേയുും ജീവനുള്ള സമയത്തെയാണ് ഫെര്‍ട്ടൈല്‍ പിരിയഡ് എന്നു കൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്ത്രീയുടെ ആര്‍ത്തവ ചക്രമാണ് ഇതിനെല്ലാം അടിസ്ഥാനം എന്നുള്ളതാണ്. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതിമാര്‍ അതുകൊണ്ട് തന്നെ ഈ ദിനങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം ബന്ധപ്പെടുന്നതിന്.

ആര്‍ത്തവ ചക്രം 21 ദിവസമാണെങ്കില്‍

ആര്‍ത്തവ ചക്രം 21 ദിവസമാണെങ്കില്‍

നിങ്ങളുടെ ആര്‍ത്തവ ചക്രം 21 ദിവസമാണെങ്കില്‍ ആര്‍ത്തവം തുടങ്ങി 8-12 ദിവസം വരെയാണ് ഫെര്‍ട്ടൈല്‍ പിരിയഡ് എന്ന് പറയുന്നത്. ഈ ദിവസം ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കുകയോ അല്ലെങ്കില്‍ ഓവുലേഷന്‍ ടെസ്റ്റ് നടത്തുകയോ ചെയ്താല്‍ ഏത് ദിവസമാണ് ഓവുലേഷന്‍ എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ആര്‍ത്തവം 34-35 വരെയുള്ള ദിവസത്തിലാണെങ്കില്‍ ഇവരില്‍ ഓവുലേഷന്‍ ദിനങ്ങള്‍ അഥവാ ഫെര്‍ട്ടൈല്‍ പിരിയഡ് എന്ന് പറയുന്നത് 20-21 വരെയുള്ള ദിവസങ്ങളില്‍ ആയിരിക്കും. ഇനി ആര്‍ത്തവ ചക്രം 40 ദിവസത്തില്‍ ആണെങ്കില്‍ ഇവരില്‍ ഫെര്‍ട്ടൈല്‍ പിരിയഡ് സംഭവിക്കുന്നത് 20-30നും ഇടയിലുള്ള സമയത്തായിരിക്കും.

ഗര്‍ഭധാരണം സംഭവിച്ചാല്‍

ഗര്‍ഭധാരണം സംഭവിച്ചാല്‍

ഇനി നിങ്ങളില്‍ ഗര്‍ഭധാരണം സംഭവിച്ചാല്‍ അല്ലെങ്കില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാല്‍ ഗര്‍ഭധാരണ സാധ്യത കണക്കിലെടുത്ത് പിന്നീട് ബന്ധപ്പെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് ബന്ധപ്പെടുമ്പോള്‍ ഭ്രൂണത്തിന്റെ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഫെര്‍ട്ടൈല്‍ പിരിയഡിലെ ഗര്‍ഭധാരണം വളരെയധികം വിജയത്തിലെത്തുന്നതാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തവരില്‍ ഇത് വിജയകരമായി തന്നെ സംഭവിക്കുന്നുണ്ട്.

English summary

Importance Of Love making During Fertile Period

Here in this article we are discussing about the importance of love making during fertile period. Read on.
Story first published: Tuesday, June 16, 2020, 18:18 [IST]
X
Desktop Bottom Promotion