For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് അബോര്‍ഷന് ശേഷം വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍

|

ഗര്‍ഭധാരണം എന്നത് വളരെയധികം ശ്രദ്ധയോടെയും ആലോചനയോടേയും എടുക്കേണ്ട തീരുമാനമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അബോര്‍ഷന്‍ എന്ന വില്ലന്‍ പലരുടേയും സ്വപ്‌നങ്ങളെ തകര്‍ക്കുന്നു. ഇത്തരം അവസ്ഥയില്‍ മാനസികമായും ശാരീരികമായും പലരും തളര്‍ന്ന് പോവുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളെ അല്‍പം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഒരു അബോര്‍ഷന്‍ എന്നത് എല്ലാവരുടേയും ജീവിതത്തില്‍ സാധാരണ സംഭവിക്കുന്ന ഒന്നായി കണക്കാക്കാം. എന്നാല്‍ ഇത് വീണ്ടും സംഭവിക്കുമ്പോള്‍ അത് അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങളോ, ജനിതക തകരാറുകളോ എല്ലാമാവാം ഇത്തരം അവസ്ഥകളിലേക്ക് നാം ഓരോരുത്തരേയും നയിക്കുന്നത്.

 Successful Pregnancy After Two Miscarriages

രണ്ട് അബോര്‍ഷന് ശേഷം മൂന്നാമത് വീണ്ടും ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് മുന്‍പ് അബോര്‍ഷന്‍ സംഭവിച്ചത്, എന്തൊക്കെ കാര്യങ്ങളില്‍ നാം ശ്രദ്ധിക്കണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് പ്രധാനപ്പെട്ടത് തന്നെയാണ്. അബോര്‍ഷന് ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ നിങ്ങള്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കണം. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

സമയമെടുക്കുക

സമയമെടുക്കുക

നിങ്ങള്‍ അബോര്‍ഷന്‍ കഴിഞ്ഞ വ്യക്തിയാണെങ്കില്‍ കൃത്യമായ സമയെമടുത്ത് വേണം പിന്നീടൊരു ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിക്കുന്നതിന്. പലപ്പോഴും മാനസികവും ശാരീരികവുമായ ആഘാതം സ്ത്രീകളില്‍ വളരെയധികം മാനസിക പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ പിന്നീട് ഗര്‍ഭധാരണത്തിന ്ശ്രമിക്കുമ്പോള്‍ ഒന്നോ രണ്ടോ മാസത്തെ ആര്‍ത്തവ ച്ക്രം കൃത്യമായതിന് ശേഷം മാത്രം ഗര്‍ഭധാരണത്തിന് ശ്രമിക്കുക. ഇത് ശാരീരികമായും മാനസികപരമായും നിങ്ങള്‍ക്ക് സമയം നല്‍കുന്നു. മാത്രമല്ല അല്‍പ സമയം കാത്തിരിക്കുന്നത് വീണ്ടും അടുത്ത ആറുമാസത്തിനുള്ളില്‍ ഗര്‍ഭിണിയാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ചുരുങ്ങിയത് മൂന്ന് മാസം വരെയെങ്കിലും കാത്തിരിക്കേണ്ടതാണ്.

 ശാരീരികമായി തയ്യാറെടുക്കുക

ശാരീരികമായി തയ്യാറെടുക്കുക

നിങ്ങള്‍ ഒരു ഗര്‍ഭം അലസലിന് ശേഷം അടുത്തതിന് വേണ്ടി തയ്യാറെടുക്കുമ്പോള്‍ ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരം ഇതിന് പാകപ്പെട്ട അവസ്ഥയിലാണോ അല്ലയോ എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഗര്‍ഭം അലസാനുള്ള സാധ്യത ഉയര്‍ന്നുവരും. ഒന്നിലധികം ഗര്‍ഭം അലസലുകള്‍ക്ക് ശേഷം ആരോഗ്യകരമായ ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ക്ക് വേണ്ടി കൃത്യമായ മെഡിക്കല്‍ ചെക്കപ് നടത്തുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല ഫോളിക് ആസിഡ് കൃത്യമായ രീതിയില്‍ കഴിക്കുന്നുണ്ടെന്നും വിറ്റാമിനുകളും മറ്റും ശരീരത്തിന് ലഭിക്കുന്നുണ്ട് എന്നും ഉറപ്പ് വരുത്തേണ്ടതാണ്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ നിങ്ങളുടെ ദിനചര്യയില്‍ വ്യായാമവും ഉള്‍പ്പെടുത്തുക.

ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെടുക

ഗൈനക്കോളജിസ്റ്റുമായി ബന്ധപ്പെടുക

നിങ്ങള്‍ക്ക് മുന്‍കാല ഗര്‍ഭം അലസലിന്റെ ചരിത്രം നിരന്തരമായി ഉണ്ടായ വ്യക്തിയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് വീണ്ടും സംഭവിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. സമീപഭാവിയില്‍ ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യേണ്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പരിശോധനകള്‍ നടത്തേണ്ടതാണ്. ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ ലഭിക്കുന്നതിന് വേണ്ടി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉള്ള കാര്യങ്ങള്‍ ചെയ്യുക.

രക്ത പരിശോധന

രക്ത പരിശോധന

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രക്തപരിശോധന നടത്തുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ രോഗപ്രതിരോധ സംവിധാനത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടോ, മറ്റെന്തെങ്കിലും തരത്തിലുള്ള രോഗങ്ങളോ അണുബാധകളോ ഉണ്ടോ എന്നെല്ലാം മനസ്സിലാക്കേണ്ടതാണ്. അതല്ലെങ്കില്‍ അനിയന്ത്രിതമായ പ്രമേഹം, അല്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയെല്ലാം രക്തപരിശോധനയിലൂടെ കണ്ടെത്തുന്നതിന് സാധിക്കുന്നു.

ക്രോമസോം ടെസ്റ്റുകള്‍

ക്രോമസോം ടെസ്റ്റുകള്‍

നിര്‍ബന്ധമായും മുന്‍പ് സംഭവിച്ച അബോര്‍ഷന്റെ അടിസ്ഥാനത്തില്‍ ക്രോമസോം ടെസ്റ്റുകള്‍ നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി നിങ്ങളുടെ പങ്കാളിയും ഈ പരിശോധനക്ക് വിധേയനാവുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ക്രോമസോമുകള്‍ ഗര്‍ഭം അലസലിന് കാരണമാകുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഇത് സഹായിക്കും. ഇതിന് വേണ്ട പരിഹാരം ചെയ്യുന്നതിലൂടെ ഒരു പരിധി വരെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കുകയും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് സാധിക്കുകയും ചെയ്യുന്നു.

അള്‍ട്രാസൗണ്ട്

അള്‍ട്രാസൗണ്ട്

പലപ്പോഴും ഗര്‍ഭപാത്രത്തിനുണ്ടാവുന്ന തകരാറുകള്‍ ഗര്‍ഭാവസ്ഥയില്‍ അബോര്‍ഷന് കാരണമാകുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അള്‍ട്രാ സൗണ്ട് പരിശോധനകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. അതിന്റെ ഫലമായി ഗര്ഭപാത്രം, ട്യൂബുകള്‍, അണ്ഡാശയങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ ലഭിക്കുന്നതിനും ഗര്‍ഭാശയത്തിന്റെ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ഗര്‍ഭാശയ വൈകല്യങ്ങള്‍, ഫൈബ്രോയിഡുകള്‍, അണ്ഡാശയത്തിലെ സിസ്റ്റുകള്‍ എന്നിവ കണ്ടെത്തുന്നതിനും സാധിക്കുന്നു. ഇവയെല്ലാം പരിഹരിക്കാവുന്നതാണ്.

ഹിസ്റ്ററോസ്‌കോപ്പി

ഹിസ്റ്ററോസ്‌കോപ്പി

ഗര്‍ഭപാത്രത്തിലെ തകരാറുകള്‍ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ഹിസ്റ്ററോസ്‌കോപി. ഇത് ചെയ്യുന്നതിന് വേണ്ടി സെര്‍വിക്‌സിലൂടെ ഗര്ഭപാത്രത്തിലേക്ക് ഒരു നേര്‍ത്ത, പ്രകാശമുള്ള ട്യൂബ്, കടത്തി നടത്തുന്ന പരിശോധനയാണ് ഹിസ്റ്ററോസ്‌കോപ്പി. ഇത് നിങ്ങളുടെ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യവും ഫാലോപ്യന്‍ ട്യൂബുകളുടെ തടസ്സങ്ങളും ഗര്ഭപാത്രത്തിന്റെ ആന്തരിക ഭിത്തിയും പരിശോധിച്ച് ആരോഗ്യം ഉറപ്പ് വരുത്തുന്നു.

സോനോ ഹിസ്റ്ററോഗ്രാം

സോനോ ഹിസ്റ്ററോഗ്രാം

മുകളില്‍ പറഞ്ഞ പരിശോധനയും സോനോ ഹിസ്റ്ററോഗ്രാം എന്ന പരിശോധനയും വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത്തരം പരിശോധനക്കിടയില്‍ നിങ്ങളുടെ സെര്‍വിക്‌സ് വഴി ഗര്‍ഭപാത്രത്തിലേക്ക് ഒരു ദ്രാവകം കുത്തിവയ്ക്കുന്നു. അതിന് ശേഷം ഇത് ഗര്ഭപാത്രത്തിന്റെ ആവരണം, ഗര്ഭപാത്രത്തിന്റെ പുറംഭാഗം, ഫാലോപ്യന് ട്യൂബുകളിലെ തടസ്സം എന്നിവയെ എല്ലാം കണ്ടെത്തുന്നതിന് സഹായിക്കുകയും ആരോഗ്യമുള്ള ഒരു ഗര്‍ഭധാരണം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ആദ്യ അബോര്‍ഷന് ശേഷം ലൈംഗിക ബന്ധവും ഗർഭധാരണവുംആദ്യ അബോര്‍ഷന് ശേഷം ലൈംഗിക ബന്ധവും ഗർഭധാരണവും

most read:ആദ്യ അബോര്‍ഷന്‍ വീണ്ടും അബോര്‍ഷന് കാരണമാകുന്നോ?

English summary

How To Plan A Successful Pregnancy After Two Miscarriages In Malayalam

Here in this article we are sharing some tips to plan a successful pregnancy after two miscarriages in malayalam. Take a look.
Story first published: Saturday, July 16, 2022, 14:21 [IST]
X
Desktop Bottom Promotion