For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെവാവക്ക് കൃത്യമായ തൂക്കത്തിന് ഇതാണ് മാർഗ്ഗം

|

ഗർഭാവസ്ഥയിൽ എല്ലായ്പ്പോഴും വെല്ലുവിളി ഉയർത്തുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കുഞ്ഞിന് തൂക്കക്കുറവ്. എന്നാൽ പ്രസവ ശേഷം കുഞ്ഞിനുണ്ടാവുന്ന തൂക്കക്കുറവിനേക്കാൾ ഗുരുതരമാണ് ഗർഭാവസ്ഥയിൽ കുഞ്ഞിന് തൂക്കക്കുറവുണ്ടാവുന്നത്. അതിനെ എങ്ങനെ തിരിച്ചറിയാം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രസവത്തിന് മുൻപ് മുടങ്ങാതെയുള്ള ചെക്കപ്പിൽ തന്നെ ഡോക്ടർമാര്‍ കുഞ്ഞിന്റെ ഭാരം കണ്ടിപിടിക്കുന്നുണ്ട്. ഈ സമയത്ത് തന്നെ കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടെങ്കിൽ അത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഈ അവസ്ഥയിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന കാര്യം അറിയേണ്ടതാണ്.

Most read:ഗർഭിണിയായിട്ടും ടെസ്റ്റ് നെഗറ്റീവാകുന്നത് അപകടംMost read:ഗർഭിണിയായിട്ടും ടെസ്റ്റ് നെഗറ്റീവാകുന്നത് അപകടം

ഓരോ ആഴ്ചയിലും കുഞ്ഞിന് ഇത്രതൂക്കം വേണം എന്ന് നിർബന്ധമുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ ആദ്യഗർഭത്തിൽ‌ പല അമ്മമാർക്കും അറിയുന്നില്ല. എന്തൊക്കെയാണ് ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം. കുഞ്ഞിന് ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന തൂക്കക്കുറവിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. നല്ല ആരോഗ്യവും തൂക്കവും ഉള്ള കുഞ്ഞിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

 ആരോഗ്യകരമായ ഡയറ്റ്

ആരോഗ്യകരമായ ഡയറ്റ്

ആരോഗ്യകരമായ ഡയറ്റാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം കുഞ്ഞിന്‍റെ തൂക്കം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഡ്രൈഫ്രൂട്സ് കഴിക്കാം

ഡ്രൈഫ്രൂട്സ് കഴിക്കാം

ഡ്രൈഫ്രൂട്സ് കഴിക്കാനും ശ്രദ്ധിക്കം. ആൽമണ്ട്, ആപ്രിക്കോട്ട്, അത്തിപ്പഴം, വാൾനട്ട്, എന്നിവയെല്ലാം ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇത് കുഞ്ഞിന്‍റെ തൂക്കക്കുറവിന് സഹായിക്കുന്നുണ്ട്. സംശയിക്കാതെ തന്നെ ഇതെല്ലാം ഗർഭകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അതിലുപരി കുഞ്ഞിന് ധാരാളം ആരോഗ്യ ഗുണങ്ങളും നട്സ് കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. കുഞ്ഞിൻറെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ഇത്.

പ്രിനറ്റാൽ വിറ്റാമിനുകൾ

പ്രിനറ്റാൽ വിറ്റാമിനുകൾ

പ്രിനറ്റാൽ വിറ്റാമിനുകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഴിക്കാൻ ശ്രദ്ധിക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ തൂക്കത്തിനും ആരോഗ്യത്തിനും വളരെയധികം മികച്ചതാണ്. എന്നാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇതെല്ലാം കഴിക്കാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് ആരോഗ്യ പ്രശ്നങ്ങളും കുഞ്ഞിന് പല വിധത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാൻ ശ്രദ്ധിക്കണം.

 എപ്പോഴും വെള്ളം കുടിക്കുക

എപ്പോഴും വെള്ളം കുടിക്കുക

എപ്പോഴും വെള്ളം കുടിക്കുന്നതിന് ശ്രദ്ധിച്ചു കൊണ്ടേ ഇരിക്കണം. അല്ലെങ്കിൽ അത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് തുല്യമാണ്. ഗര്‍ഭകാലത്ത് കുഞ്ഞിന് ഉണ്ടാവുന്ന തൂക്കക്കുറവിന് വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കണം. ഗർഭപാത്രത്തിൽ ഫ്ളൂയി‍ഡ് കുറയുമ്പോൾ അത് കുഞ്ഞിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

വിശ്രമം അത്യാവശ്യം

വിശ്രമം അത്യാവശ്യം

വിശ്രമം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഗര്‍ഭകാലത്ത്. കുഞ്ഞിന് തൂക്കക്കുറവുണ്ടെന്ന് ഡോക്ടർ പറഞ്ഞാൽ വിശ്രമം ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും വേണം എന്ന കാര്യം നിങ്ങൾ ഓർക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ആവശ്യത്തിന് വിശ്രമം കുഞ്ഞിന്‍റെ തൂക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മാനസിക സമ്മർദ്ദം വേണ്ട

മാനസിക സമ്മർദ്ദം വേണ്ട

ഗർഭകാലത്ത് പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ട് പലപ്പോഴും കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടാവാറുണ്ട്. എന്നാല്‍ കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മാനസിക സമ്മർദ്ദം എന്ന അസ്വസ്ഥതക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഹോർമോണ്‍ മാറ്റങ്ങൾ പല വിധത്തിൽ നിങ്ങളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇതെല്ലാം കുഞ്ഞിന് പ്രശ്നമുണ്ടാവുന്നതാണ്. ഇത് കൂടാതെ കുഞ്ഞിന് തൂക്കക്കൂടുതൽ ഉണ്ടാവുന്നതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്ന് നോക്കാവുന്നതാണ്.

 മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് കഴിക്കുന്നവരിൽ കുഞ്ഞിനുണ്ടാവുന്ന തൂക്കക്കുറവിനെ നമുക്ക് പരിഹരിക്കാവുന്നതാണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി 6, കോപ്പർ, അയേണ്ഡ എന്നിവയെല്ലാം ധാരാളം മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കുഞ്ഞിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും തൂക്കക്കുറവ് പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്. കറി വെച്ചും പുഴുങ്ങിയും എല്ലാം കഴിക്കാവുന്നതാണ്.

പരിപ്പും ബീൻസും

പരിപ്പും ബീൻസും

പരിപ്പും ബീൻസും എല്ലാം ഗർഭകാലത്ത് അനിവാര്യമായ ഭക്ഷണങ്ങളാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി കഴിച്ചാൽ അത് കുഞ്ഞിന് തൂക്കക്കൂടുതൽ ഉണ്ടാവുന്നതിനും ആരോഗ്യത്തിനും അനീമിയ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

ഇലക്കറികൾ

ഇലക്കറികൾ

ഇലക്കറികൾ കഴിക്കുന്നതിലൂടെ കുഞ്ഞിന് ഉണ്ടാവുന്ന തൂക്കക്കുറവിന് പരിഹാരം കാണാവുന്നതാണ്. ഇത് ഗർഭകാലത്ത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. ഫോളിക് ആസിഡിന്‍റെ കലവറയാണ് ഇലക്കറികൾ. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇലക്കറികൾ നിങ്ങൾക്ക് ശീലമാക്കാവുന്നതാണ്. മാത്രമല്ല ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്.

പാൽ, മുട്ട, ചിക്കൻ

പാൽ, മുട്ട, ചിക്കൻ

പാൽ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. പാലിനോടൊപ്പം മുട്ടയും ചിക്കനും ശീലമാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലുള്ള കാല്‍സ്യം ഗർഭാവസ്ഥയിൽ കുഞ്ഞിനും അമ്മക്കും ഗുണം നൽകുന്നതാണ്. അതുകൊണ്ട് തന്നെ പാൽ അല്ലെങ്കിൽ മുട്ട എല്ലാം കഴിക്കുന്നത് കുഞ്ഞിന് തൂക്കക്കൂടുതലിനും സഹായിക്കുന്നുണ്ട്.

English summary

How to Increase Fetal Weight while Pregnant

Here in this article we explain how to increase fetal weight while pregnant. Read on.
Story first published: Saturday, October 5, 2019, 17:30 [IST]
X
Desktop Bottom Promotion