For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരന്തരംബന്ധപ്പെട്ടിട്ടും ദമ്പതികളിൽ ഗർഭതടസ്സം ഇത്

|

ഗർഭം ധരിക്കുക അമ്മയാവുക എന്നുള്ളത് ഏതൊരു സ്ത്രീയുടേയും ആഗ്രഹമാണ്. എന്നാല്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഇതിന് തടസ്സമായി നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇന്ന് നിരവധി സ്ത്രീകളെ വലക്കുന്ന രോഗങ്ങളിൽ പ്രധാനിയാണ് എൻഡോമെട്രിയോസിസ്. ആർത്തവ സമയത്ത് ഗർഭാശയത്തിന് അകത്തുള്ള എൻഡോമെട്രിയം പുറത്ത് വരുകയാണ് ചെയ്യുന്നത്. എന്നാൽ എൻഡോമെട്രിയത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്തായി മറ്റ് ആന്തരികാവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയെയാണ് എൻഡോമെട്രിയം എന്ന് പറയുന്നത്.

Most read:ഗർഭിണികളിലെ വജൈനൽ ഡിസ്ചാർജ് നിറം ഇതോ, അപകടംMost read:ഗർഭിണികളിലെ വജൈനൽ ഡിസ്ചാർജ് നിറം ഇതോ, അപകടം

പ്രധാനമായും ഈ അവസ്ഥ കാണപ്പെടുന്നത് അണ്ഡവാഹിനിക്കുഴലിലും ഗർഭാശയത്തിന്‍റെ ഭിത്തിയിലും മറ്റുമാണ്. ഇത് പലപ്പോഴും ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നവയാണ്. എന്നാൽ എൻഡോമെട്രിയോസിസ് ഉള്ളവരിൽ എന്തുകൊണ്ടും ഗർഭധാരണം സ്വാഭാവികമായി സംഭവിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. മാത്രമല്ല ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്നതിനും സാധിക്കുന്നുണ്ട്. എങ്കിലും ചില അവസ്ഥകളി‍ൽ ഇത് വന്ധ്യതയിലേക്ക് നയിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

എൻഡോമെട്രിയോസിസും വന്ധ്യതയും

എൻഡോമെട്രിയോസിസും വന്ധ്യതയും

എൻഡോമെട്രിയോസിസും വന്ധ്യതയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ന് 25-50 % സ്ത്രീകൾ വരെ വന്ധ്യതയെന്ന പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. എന്നാൽ ഇത് വരേയും എൻഡോമെട്രിയോസിസ് എന്തുകൊണ്ട് വന്ധ്യതയുണ്ടാക്കുന്നു എന്ന കാര്യം പൂർണമായും തിരിച്ചറിയപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ എൻഡോമെട്രിയോസിസ് ഉള്ളവർ ഗര്‍ഭധാരണത്തിന് സാധാരണത്തേതിനേക്കാൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നാണ് പറയുന്നത്. ഇന്നത്തെ കാലത്ത് എൻഡോമെട്രിയോസിസ് എന്ന് പറയുന്നത് സാധാരണമായിട്ടുള്ള ഒന്നാണ്. അണ്ഡവാഹിനിക്കുഴലിലും ഗര്‍ഭാശയ ഭിത്തിയിലും എല്ലാം പലപ്പോഴും എൻഡോമെട്രിയോസിസ് കോശങ്ങൾ ഉണ്ടാക്കുന്ന തടസ്സങ്ങളാണ് നിങ്ങളുടെ ഗർഭധാരണം എന്ന സ്വപ്നത്തിന് വില്ലനാവുന്നത്.

 എന്തുകൊണ്ട് തടസ്സം?

എന്തുകൊണ്ട് തടസ്സം?

എൻഡോമെട്രിയോസിസ് എങ്ങനെ ഗർഭത്തിന് തടസ്സമാവുന്നു എന്നത് ഒരു ചോദ്യം തന്നെയാണ്. അണ്ഡവാഹിനിക്കുഴലുകളിൽ ഉണ്ടാവുന്ന തടസ്സങ്ങളാണ് വന്ധ്യതയുടെ പ്രധാന കാരണമായി മാറുന്നത്. അത് മാത്രമല്ല ഗർഭാശയത്തിന് അകത്തും ഗർഭാശയത്തിന്‍റെ പുറത്തുമായി ഉണ്ടാവുന്ന എൻഡോമെട്രിയോസിസ് അവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യതയെന്ന അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് 1വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും ഗർഭധാരണം സംഭവിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ശ്രദ്ധയോടെ വേഗം ചികിത്സ നടത്താൻ ആണ് ശ്രദ്ധിക്കേണ്ടത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുമുണ്ട്.

ഗർഭിണിയാവുന്നതിനുള്ള സാധ്യത

ഗർഭിണിയാവുന്നതിനുള്ള സാധ്യത

നിങ്ങളിൽ എൻഡോമെട്രിയോസിസ് ഉണ്ടെങ്കിൽ ഗർഭധാരണത്തിനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്. എന്നാൽ 70 ശതമാനം സ്ത്രീകളിലും യാതൊരു വിധത്തിലുള്ള ചികിത്സയും നടത്താതെ തന്നെ രോഗം സുഖപ്പെടുന്നതിനും ഗർഭധാരണം സാധ്യമാവുകയും ചെയ്യുന്നുണ്ട്. എന്നാൽ വളരെ ചുരുങ്ങിയ ശതമാനം സ്ത്രീകളിലാണ് ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നതും ചികിത്സ തേടേണ്ടിയും വരുന്നതും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കുക എന്നുള്ളതാണ് ആകെയുള്ള പോംവഴി. 15-45 വയസ്സ് വരെയുള്ള സ്ത്രീകളിൽ ആണ് എൻഡോമെട്രിയോസിസിനുള്ള സാധ്യത ഉള്ളത്.

ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ

ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ

എന്നാൽ എത്രയൊക്കെ ശ്രമിച്ചിട്ടും ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇവരിൽ ഐവിഎഫ് പോലുള്ള അത്യാധുനിക കാര്യങ്ങള്‍ പരീക്ഷിക്കേണ്ടതായി വരുന്നുണ്ട്. ഇതിലൂടെ ഗർഭധാരണം സംഭവിക്കുകയും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്. ഒരു തരത്തിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാത്ത കുഞ്ഞുണ്ടാവുന്നതിന് ഈ ട്രീറ്റ്മെന്‍റ് സഹായിക്കുന്നുണ്ട്. ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ വീണ്ടും ശ്രമിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് പോസിറ്റീവ് ഫലം നൽകുന്നുണ്ട്.

ബുദ്ധിമുട്ടുകൾ

ബുദ്ധിമുട്ടുകൾ

ഗര്‍ഭധാരണം സംഭവിച്ച് കഴിഞ്ഞാൽ വീണ്ടും കോംപ്ലിക്കേഷൻസ് നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. അത് എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് അതിന് വേണ്ടി വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. നിങ്ങൾക്ക് എൻഡോമെട്രിയോസിസ് ഉണ്ടെങ്കിൽ ഗർഭത്തോടൊപ്പം തന്നെ അതീവ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ഓരോ ആഴ്ചയും സ്കാനിംങ് നടത്തേണ്ടതും ആരോഗ്യത്തിന്‍റേയും ഭക്ഷണത്തിന്‍റേയും കാര്യത്തിൽ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കിൽ താഴെ പറയുന്ന അപകടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഗർഭമലസല്‍

ഗർഭമലസല്‍

ഗർഭം അലസുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എൻഡോമെട്രിയോസിസ് ഉള്ളവരില്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും എക്ടോപിക് പ്രഗ്നന്‍സി, അല്ലെങ്കിൽ അബോര്‍ഷൻ എന്നിവയിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലായാണ് കാണിക്കുന്നത്. ഇതോടൊപ്പം ബ്ലീഡിങ് അതികഠിനമായ വയറു വേദന പുറം വേദന എന്നിവയും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നെങ്കിലും കണ്ടാൽ ഉടനേ തന്നെ ഡോക്ടറെ സമീപിക്കണം.

 മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവമാണ് മറ്റൊന്ന്. ഇത് പല വിധത്തിലാണ് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തേയും വളർച്ചയേയും ബാധിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ട്. മാത്രമല്ല പെൽവിക് പ്രഷർ, വജൈനൽ ഡിസ്ചാർജ് എന്നിവയും കൂടുതലായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധ വേണം എൻഡോമെട്രിയോസ് ഉള്ളവരുടെ ഗർഭകാലം.

English summary

How To Get Pregnant If You Have Endometriosis

Here in this article we are discussing about how to get pregnant faster with endometriosis. Read on.
X
Desktop Bottom Promotion