For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നവരാണോ, എന്നാല്‍ പരീക്ഷിക്കാം ഈ വഴികള്‍

|

പെട്ടെന്ന് ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ ആഗ്രഹിക്കുന്ന സമയത്ത് ഗര്‍ഭം ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ പലരും അനുഭവിക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലവും ജീവിത ശൈലിയും എല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും കൂടിയുണ്ട്.

How To Get Pregnant Fast:

വയര്‍ കുറയ്ക്കും യോഗവയര്‍ കുറയ്ക്കും യോഗ

അമ്മയുടെ ആരോഗ്യം നല്ല രീതിയില്‍ ആണെങ്കില്‍ മാത്രമേ കുഞ്ഞിനും ആരോഗ്യം ഉണ്ടാവൂ. ഇതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വിവാഹ ശേഷം ഉടനേ തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കണം. കാരണം പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് സാധിക്കുന്നു. ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക

നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക

ആദ്യം തന്നെ നിങ്ങള്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക എന്നുള്ളതാണ് പ്രധാന കാര്യം. കാരണം നിലവിലുള്ള മെഡിക്കല്‍ പ്രശ്നങ്ങളും നിങ്ങളുടെ കുഞ്ഞിന് കൈമാറാന്‍ കഴിയുന്ന ഏതെങ്കിലും ജനിതക അവസ്ഥകളും നിങ്ങളിലുണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടതാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളരെയധികം പ്രാധാന്യത്തോടെ ശ്രദ്ധിക്കണം. നിങ്ങളുടെ ലൈഫ്സ്‌റ്റൈലിനെക്കുറിച്ച് ഡോക്ടറുമായി ചര്‍ച്ച ചെയ്യണം. ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിന് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അവര്‍ക്ക് കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നു. പ്രത്യുല്‍പാദനത്തെക്കുറിച്ചും ഗര്‍ഭിണിയാകുന്നതിനെക്കുറിച്ചും നിങ്ങളുടെ എല്ലാ വിധത്തിലുള്ള സംശയങ്ങളും ഒഴിവാക്കാന്‍ ആദ്യം തന്നെ ശ്രമിക്കണം.

ഓവുലേഷന്‍ ദിനങ്ങള്‍ പ്രധാനപ്പെട്ടത്

ഓവുലേഷന്‍ ദിനങ്ങള്‍ പ്രധാനപ്പെട്ടത്

ഓവുലേഷന്‍ ദിനങ്ങള്‍ ശ്രദ്ധിക്കുകയാണ് ആദ്യ കാര്യം. കാരണം കൃത്യമായ ഓവുലേഷന്‍ ആണെങ്കില്‍ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഗര്‍ഭധാരണം സംഭവിക്കുന്നു. വേഗത്തിലും സ്വാഭാവികമായും ഗര്‍ഭിണിയാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആര്‍ത്തവചക്രത്തെക്കുറിച്ച് നന്നായി മനസ്സിലാക്കണം. എല്ലാ മാസവും നിങ്ങളുടെ ശരീരം ബീജസങ്കലനത്തിനായി ഒരു അണ്ഡത്തെ തയ്യാറാക്കുന്നുണ്ട്. ഓവുലേഷന്‍ കൃത്യമായി മനസ്സിലാക്കിയാല്‍ ഗര്‍ഭധാരണവും വേഗത്തിലാക്കാന്‍ സാധിക്കും. എന്നാല്‍ എങ്ങനെ ഓവുലേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നത് പലരേയും ആശങ്കയില്‍ എത്തിക്കുന്നു.

ലക്ഷണങ്ങള്‍ മനസ്സിലാക്കാം

ലക്ഷണങ്ങള്‍ മനസ്സിലാക്കാം

നിങ്ങളില്‍ ഓവുലേഷന്‍ നടക്കുന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ പുറപ്പെടുവിക്കും. ഓരോ ദിവസവും രാവിലെ നിങ്ങളുടെ താപനില അളക്കുന്നതിലൂടെ നിങ്ങളുടെ അണ്ഡോത്പാദനം ട്രാക്കുചെയ്യുന്നതിന് സാധിക്കുന്നു. താപനിലയില്‍ വര്‍ദ്ധനവ് കണ്ടാല്‍, അണ്ഡോത്പാദനം സംഭവിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. അണ്ഡോത്പാദന പ്രെഡിക്ഷന്‍ കിറ്റ് പോലുള്ള അണ്ഡോത്പാദന പരിശോധനകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സൈക്കിള്‍ ട്രാക്കുചെയ്യാന്‍ സാധിക്കുന്നു. നിങ്ങളുടെ സൈക്കിളിന്റെ ഘട്ടം നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ പരിശോധിക്കുന്ന സ്ട്രിപ്പുകള്‍ ഇതിലുണ്ട്. ഇത് ഉപയോഗിച്ച് ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍ കണ്ടെത്താന്‍ സാധിക്കുന്നു. ഇത് നിങ്ങള്‍ അണ്ഡോത്പാദനത്തിന് തൊട്ടുമുമ്പ് വര്‍ദ്ധിക്കുന്നത് കൊണ്ടാണ് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.

മോശം ശീലങ്ങള്‍ വേണ്ട

മോശം ശീലങ്ങള്‍ വേണ്ട

ആരോഗ്യകരമായ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നവരെങ്കില്‍ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരണം. എന്നാല്‍ അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് അറിഞ്ഞിരിക്കണം. മോശം ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ ദമ്പതികള്‍ തയ്യാറാവണം. മദ്യപാനം, പുകവലി, മറ്റ് ലഹരികള്‍ എന്നിവ ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ഒരു പരിധി വരെ ആരോഗ്യസംരക്ഷണത്തിന് കഴിയുന്നു. ഇത് കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കാവുന്നതാണ്. ഓരോ തരത്തിലുള്ള ജങ്ക്ഫുഡുകളും മറ്റും കഴിക്കുന്നതിലൂടെ അതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ബാലന്‍സ്ഡ് ഡയറ്റ് ഫോളോ ചെയ്യുക

ബാലന്‍സ്ഡ് ഡയറ്റ് ഫോളോ ചെയ്യുക

ഒരു ബാലന്‍സ്ഡ് ഡയറ്റ് ഫോളോ ചെയ്യുന്നതിന് ശ്രമിക്കണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഗര്‍ഭിണിയായ അവസ്ഥയില്‍ കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്നു. ഇത്തരം അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും ഗര്‍ഭധാരണത്തിനും വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഈ കൂടുതല്‍ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കാം. ഇത്തരം അവസ്ഥയില്‍ ശ്രദ്ധയോടെ ഭക്ഷണം ക്രമീകരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം മികച്ച ഗര്‍ഭകാലമാണ് നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.

വ്യായാമം ചെയ്യുന്നതിന് ശ്രമിക്കുക

വ്യായാമം ചെയ്യുന്നതിന് ശ്രമിക്കുക

നിങ്ങളുടെ ശരീരം ആരോഗ്യകമായ അവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള മറ്റൊരു മാര്‍ഗം ആരോഗ്യകരമായ രീതിയില്‍ വ്യായാമം ചെയ്യുന്നതിന് ശ്രമിക്കുക എന്നുള്ളതാണ്. ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും കാഠിന്യത്തെ നേരിടാന്‍ നിങ്ങളുടെ ശരീരം തയ്യാറാണെന്ന് ഇത്തരത്തിലുള്ള വ്യായാമത്തിലൂടെ ഉറപ്പാക്കാന്‍ സാധിക്കുന്നു. ആരോഗ്യകരമായ ശരീരം ആരോഗ്യകരമായ ഗര്‍ഭധാരണത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ്. അമിതഭാരം പലപ്പോഴും നിങ്ങളിലെ ഗര്‍ഭിണിയാകാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു. കാരണം ഇത് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുന്നതിന് ശ്രമിക്കുന്നു. അതുകൊണ്ട് ശരീരഭാരം വളരെയധികം കുറവുള്ളതും പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വളരെ കുറവായതിനാല്‍ ഹോര്‍മോണ്‍ മാറ്റങ്ങളെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് ഒരു കൃത്യമായ ശരീരഭാരം നിലനിര്‍ത്തുക.

 സപ്ലിമെന്റുകള്‍ കഴിക്കാം

സപ്ലിമെന്റുകള്‍ കഴിക്കാം

ഫൊളേറ്റ് സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. കാരണം നിങ്ങള്‍ ഒരു കുഞ്ഞിനായി ശ്രമിക്കുകയാണെങ്കില്‍ ഫോളിക് ആസിഡ് പ്രധാനപ്പെട്ടതാണ്. കുഞ്ഞിന്റെ ന്യൂറല്‍ ട്യൂബ് രൂപപ്പെടുന്നതില്‍ ഫോളിക് ആസിഡ് സഹായിക്കുന്നുണ്ട്. ഇത് ശരിയായ നാഡീവ്യവസ്ഥയുടെ വികസനം ഉറപ്പാക്കുന്നതോടൊപ്പം തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് സാധാരണയായി നിങ്ങളുടെ ഗര്‍ഭധാരണത്തിന് നാല് ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. അതിനാല്‍, നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതിന് മുമ്പായി ഇത് വികസിക്കാന്‍ തുടങ്ങും. ഇത് കൂടാതെ ബീന്‍സ്, പച്ച ഇലക്കറികള്‍, തവിട്ട് അരി പോലുള്ള ധാന്യങ്ങള്‍ എന്നിവ പോലുള്ള ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കാം. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നവയാണ്.

English summary

How To Get Pregnant Fast: Easy Tips To Conceive Quickly in Malayalam

Here in this article we are discussing about how to get pregnant quickly and naturally within two months. Take a look
X
Desktop Bottom Promotion